കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ ബിജെപി!! പക്ഷേ തലവേദന ഒഴിയില്ല.. കാരണം ഇതാണ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് നിയമസഭ കക്ഷി യോഗത്തിന് എത്തിക്കാനുള്ള കോണ്‍ഗ്രസിന്‍റെ അവസാന ശ്രമവും പാളിയതോടെ ഇനി പന്ത് ബിജെപിയുടെ കോര്‍ട്ടിലാണ്. 224 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ ദിവസം രാജിവെച്ച രണ്ട് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബിജെപി അംഗസംഖ്യ 107 ആയിരിക്കുകയാണ്.

<strong>മൂന്ന് എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? അനുനയ നീക്കങ്ങള്‍ക്കിടെ സഖ്യത്തിന്‍റെ നെഞ്ചില്‍ അടുത്ത ആണി</strong>മൂന്ന് എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? അനുനയ നീക്കങ്ങള്‍ക്കിടെ സഖ്യത്തിന്‍റെ നെഞ്ചില്‍ അടുത്ത ആണി

രാജിവെച്ച 14 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയാലും കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഷ്ടപ്പെടേണ്ടതില്ല. ഇതോടെ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തന്നെ ഉറപ്പിക്കാം. എന്നാല്‍ അധികാരത്തില്‍ ഏറിയാലും ബിജെപിയെ കാത്തിരിക്കുന്നത് സമാധാനത്തിന്‍റെ ദിനങ്ങള്‍ ആയേക്കില്ല.

 തുടര്‍ന്നും തലവേദന

തുടര്‍ന്നും തലവേദന

ഒടുവില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാന്‍ ഉള്ള അവസാന കടമ്പയും കടന്നിരിക്കുകയാണ് കര്‍ണാടകത്തില്‍ ബിജെപി. 14 ഭരണകക്ഷി എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞു. 14 വിമതരെ മാറ്റി നിര്‍ത്തിയാലും ബിജെപിയുടെ അംഗബലം 210 ആണ്. അതായത് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് സാരം. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ബിജെപിയുടെ തലവേദന ഒഴിഞ്ഞേക്കില്ല.

 മന്ത്രിസ്ഥാനവും

മന്ത്രിസ്ഥാനവും

14 ഭരണകക്ഷി നേതാക്കളില്‍ പലരും തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തെ പ്രബല നേതാക്കളാണ്. എന്നുവെച്ചാല്‍ പാര്‍ട്ടിക്ക് വേണ്ടി പല്ലും നഖവും ഉപയോഗിച്ച് ബിജെപിയെ പ്രതിരോധിച്ചവര്‍. ബിജെപിയുമായി ആശയപരമായും വ്യക്തിപരമായും വൈരാഗ്യമുള്ളവര്‍. ഇവര്‍ ബിജെപിയുടെ ഭാഗമാകുന്നതിനെതിരെ പല മുതിര്‍ന്ന നേതാക്കളും ഇതിനോടകം തന്നെ വാളെടുത്തിട്ടുണ്ട്. രാജിവെച്ച എംഎല്‍എമാരില്‍ പലര്‍ക്കും പാര്‍ട്ടി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതും ബിജെപി നേതാക്കളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

 വാളെടുത്ത് നേതാക്കള്‍

വാളെടുത്ത് നേതാക്കള്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച യശ്വന്ത്പൂര്‍ എംഎല്‍എയായ എസ്ടി സോമശേഖരനെ ബിജെപി സ്വീകരിച്ചാല്‍ ചിക്കമംഗളൂര്‍ എംപിയായ ശോഭ കരന്തലജ അതിനെതിരെ രംഗത്തെത്തിയേക്കും. യശ്വന്തപൂരിലെ മുന്‍ എംഎല്‍എയായിരുന്ന ശോഭ കരന്തലജെ. ബിടിഎം എംഎല്‍എയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന ആര്‍ രാമലിംഗയുടെ വരവിനെ ആശങ്കയോടെയാണ് കാണുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ആര്‍ അശോകയ്ക്കും വി സോമണ്ണയ്ക്കും രാമലിംഗയുടെ വരവ് വെല്ലുവിളിയാകുമെന്ന് ബിജെപി നേതാക്കള്‍ കണക്കാക്കുന്നു.

 കനത്ത വെല്ലുവിളി

കനത്ത വെല്ലുവിളി

എംഎല്‍എമാരായ ബസവരാജ്, മുനിരത്ന, സോമശേഖര്‍ എന്നിവരുടെ ബിജെപി പ്രവേശവും അശോകയുടേയും സോമണ്ണയുടേയും നിലനില്‍പ്പിന് തിരിച്ചടിയാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മേഖലയില്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തനം നടത്തിയ പ്രാദേശിക ബിജെപി നേതാക്കളും വിമതര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അത്താനി, ഹിരേകേറൂര്‍ മണ്ഡലങ്ങളിലെ ബിജെപി നേതാക്കളായ ലക്ഷ്മണ്‍ സവാദി, യുബി ബന്‍കര്‍ എന്നിവരും ഇവിടെ നിന്നുള്ള എംഎല്‍എമാരായ ബിസി പാടീലിനും മഹേഷ് കുമത്തള്ളിക്കും എതിരെ രംഗത്തെത്തിയേക്കും.

 നഷ്ടമാകും

നഷ്ടമാകും

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളാണ് രണ്ടും. അത്താനിയല്‍ 2331 വോട്ടുകള്‍ക്കായിരുന്നു കുമ്മത്തള്ളി പരാജയപ്പെട്ടത്. പാട്ടീലിനോട് 555 വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ ബനകര്‍ പരാജയപ്പെട്ടത്. ഇനി കോണ്‍ഗ്രസ്
വിമത നേതാവ് രമേശ് ജാര്‍ഖിഹോളി ബെല്ലാരി മേഖലയില്‍ ശക്തനാകുമെന്ന് റെഡ്ഡി സഹോദരന്‍മാരുടെ വലംകൈയും മൊളകാമുരു എംഎല്‍എയുമായ ബി ശ്രീരാമലു കരുതുന്നുണ്ട്. ജാര്‍ഖിഹോളിയും ശ്രീരാമലും വാല്‍മീകി സമുദായാംഗങ്ങളാണ്. ജാര്‍ഖിഹോളിയുടെ ബന്ധു വൈ ദേവേന്ദ്രപ്പ ബെല്ലാരിയില്‍ നിന്നുള്ള എംപിയാണ്. അതുകൊണ്ട് തന്നെ ഇരുവരും കൈകോര്‍ത്താല്‍ മേഖലയിലെ സ്വാധീനം തന്നെ ശ്രീരാമലുവിന് നഷ്ടമാകും എന്ന വിലയിരുത്തല്‍ ഉണ്ട്.

<strong>സിനിമ സ്‌റ്റൈൽ ചെയ്‌സുമായി ഡികെ... പക്ഷേ, ജസ്റ്റ് മിസ്സ്ഡ്! കോൺഗ്രസിന്റെ 'ട്രബിൾ ഷൂട്ടർ' തോറ്റു</strong>സിനിമ സ്‌റ്റൈൽ ചെയ്‌സുമായി ഡികെ... പക്ഷേ, ജസ്റ്റ് മിസ്സ്ഡ്! കോൺഗ്രസിന്റെ 'ട്രബിൾ ഷൂട്ടർ' തോറ്റു

<strong>കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി; വിമതര്‍ എത്തിയില്ല... ഇനി അയോഗ്യത, സർക്കാർ വീഴും</strong>കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി; വിമതര്‍ എത്തിയില്ല... ഇനി അയോഗ്യത, സർക്കാർ വീഴും

English summary
BJP's will have more head ache in comming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X