രാമക്ഷേത്ര വിവാദത്തിന് തിരികൊളുത്തി വിഎച്ച്പിയും ശിവസേനയും; നിര്‍മാണം ഉടന്‍ തുടങ്ങണം
സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പ്രമുഖ കക്ഷികളെ മലര്‍ത്തിയടിച്ചാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി 312 സീറ്റ് നേടിയിരിക്കുന്നത്.
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി മികച്ച വിജയം നേടിയ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമക്ഷേത്രം വിവാദം വീണ്ടും പുകയുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ബിജെപിയുടെ വിജയത്തെ അവര്‍ സ്വാഗതം ചെയ്തു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഇതാണ് അനുയോജ്യമായ സമയം. നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കണം. ഇനി വൈകുന്നത് ബിജെപിക്ക് തിരിച്ചടിയാണെന്നും ആര്‍എസ്എസിന്റെ പോഷക സംഘടനയായ വിഎച്ച്പി വ്യക്തമാക്കി.

ബിജെപിയുടെ നിയമസഭാ പ്രകടനത്തെ അഭിനന്ദിച്ച ശിവസേന രാമക്ഷേത്രം നിര്‍മിക്കാന്‍ ഉടന്‍ തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ടു. രാമന്റെ പ്രവാസ ജീവിതം അവസാനിച്ചിരിക്കുന്നു. ഇനി വേഗത്തില്‍ ക്ഷേത്ര നിര്‍മാണത്തിന് നടപടികള്‍ ആരംഭിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അയോധ്യയില്‍ ക്ഷേത്രം പണിയുന്നത് ഹൈന്ദവ സമൂഹത്തിന്റെ സ്വപ്നമാണ്. അത് യാഥാര്‍ഥ്യമാക്കുന്നത് ഇനി വൈകിക്കൂടാ. നേരത്തെ ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഉത്തര്‍ പ്രദേശില്‍ ബിജെപി ജയിച്ചതോടെ ഇനി യാതൊരു സംശയവുമില്ലെന്നും ക്ഷേത്രം ഉയരുമെന്നും വിഎച്ച്പി അന്താരാഷ്ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പ്രമുഖ കക്ഷികളെ മലര്‍ത്തിയടിച്ചാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി 312 സീറ്റ് നേടിയിരിക്കുന്നത്. ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും മല്സരിപ്പിക്കാതിരുന്ന ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്ന് നേരത്തെ വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും എല്ലാ പ്രവചനങ്ങളെയും മറികടന്നാണ് ബിജെപിയുടെ വിജയം.

അയോധ്യയില്‍ ബാബരി മസ്ജിദ് നില നിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. സാധാരണ എല്ലാ തിരഞ്ഞെടുപ്പിലും അവര്‍ ഈ വാഗ്ദാനം നല്‍കാറുണ്ട്. പക്ഷേ, ഇത്ര ഭൂരിപക്ഷം കിട്ടാറില്ല. നിലവില്‍ മൃഗീയ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ ക്ഷേത്ര നിര്‍മാണവുമായി ബിജെപി മുന്നോട്ട് വരാനാണ് സാധ്യത.

കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് അവര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഈ ആവശ്യം വിഎച്ച്പിയും ശിവസേനയും ഉന്നയിച്ചത് ക്ഷേത്രനിര്‍മാണ കാര്യത്തില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കും.

2019ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സ്ഥിതി തുടരുകയാണെങ്കില്‍ ബിജെപിക്ക് അധികാരം പിടിക്കാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ രാമക്ഷേത്ര വിവാദം ഉയര്‍ത്തിയാല്‍ പൊതുതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ആശങ്ക ചില നേതാക്കള്‍ പങ്കുവച്ചിരുന്നു.

1990 കളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രാമജന്മ ഭൂമി പ്രസ്ഥാനം തുടങ്ങിയിരുന്നു. ഇത് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഏറെ ഗുണം ചെയ്യുകയുമുണ്ടായി. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് വിഎച്ച്പിയുടെ നിലപാട്.

തിരഞ്ഞൈടുപ്പ് പ്രചാരണ വേളയില്‍ ബിജെപി രാമക്ഷേത്ര വിവാദം വിഷയമാക്കിയിരുന്നില്ല. വികസനവും നോട്ട് നിരോധനവും വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന ചില പരാമര്‍ശങ്ങളുമായിരുന്നു ബിജെപിയുടെ തുറുപ്പ്ചീട്ട്. എന്നാല്‍ സാധാരണ അവര്‍ ഉയര്‍ത്തിക്കാട്ടുന്ന രാമക്ഷേത്രത്തെ കുറിച്ച് ഇത്തവണ മൗനം പാലിക്കുകയായിരുന്നു.

രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാക്കള്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം പറയുക മാത്രമായിരുന്നു ചെയ്തത്. അതൊരു പ്രചാരണ വിഷയമാക്കിയിരുന്നില്ല. യോഗി ആദിത്യനാഥ് എംപിയും വിനയ് കത്യാരും രാമക്ഷേത്രം വിശ്വാസികളുടെ ആവശ്യമാണെന്നായിരുന്നു പ്രതികരിച്ചിരുന്നത്.

എന്നാല്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ പ്രമുഖ നേതാക്കളൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. ഭരണഘടനാ തത്വങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകൂവെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications