കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് നോട്ട് നിരോധനത്തിന്റെ ഫലം ! ചണ്ഡീഗഢിലും വിജയം ആവര്‍ത്തിച്ച് ബിജെപി

ചണ്ഡിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി.ബിജെപി- ശിരോമണി അകാലി ദള്‍ സഖ്യമാണ് വിജയം തൂത്തുവാരിയത്.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനെ നഖശിഖാന്തം എതിര്‍ക്കുന്ന കോണ്‍ഗ്രസിനും ഇടത് സഖ്യത്തിനും വീണ്ടും തിരിച്ചടി. ചണ്ഡിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി.

നോട്ട് നിരോധനത്തില്‍ മോദിയെ കൈവിടാതെ ഗുജറാത്തും: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയംനോട്ട് നിരോധനത്തില്‍ മോദിയെ കൈവിടാതെ ഗുജറാത്തും: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം

ബിജെപി- ശിരോമണി അകാലി ദള്‍ സഖ്യമാണ് വിജയം തൂത്തുവാരിയത്. 26 സീറ്റില്‍ 21 ബിജെപി - എസ്എഡി സഖ്യം നേടി. വെറും നാല് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ഒരു സീറ്റ് സ്വന്ത്രനും സ്വന്തമാക്കി.

bjp

തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപി എസ്എഡി സഖ്യത്തിന് കഴിഞ്ഞു. നിലവില്‍ ബിജെപി അകാലി ദള്‍ സഖ്യത്തിന് 12 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും ബിഎസ്പിക്ക് രണ്ടു സീറ്റുമാണ് ഉണ്ടായിരുന്നത്. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് വിജയം.

ജനങ്ങള്‍ നോട്ട് നിരോധനത്തിനൊപ്പമോ? രാജസ്ഥാനിലും വിജയം ആവര്‍ത്തിച്ച് ബിജെപിജനങ്ങള്‍ നോട്ട് നിരോധനത്തിനൊപ്പമോ? രാജസ്ഥാനിലും വിജയം ആവര്‍ത്തിച്ച് ബിജെപി

നോട്ട് നിരോധനത്തിന് പിന്നാലെ ബിജെപി നേടുന്ന നാലാമത്തെ വിജയമാണിത്. നേരത്തെ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി ഉജ്വല വിജയം നേടിയിരുന്നു.

അതേസമയം നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് വിജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത് ജനങ്ങളുടെ അംഗീകാരത്തിന്റെ തെളിവാണെന്നും അദ്ദേഹം.

English summary
BJP-SAD alliance clinched 21 municipal seats out of total 26 seat of Municipal Corporation, Chandigarh. Congress won merely 4 seats, while one seat was won by an independent candidate, who was a BJP rebel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X