കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

Google Oneindia Malayalam News

ദില്ലി: വാര്‍ത്താ ചാനലുകളിലെ സായാഹ്ന ചര്‍ച്ചകള്‍ പ്രക്ഷ്ബ്ധമാകുന്നത് കാണാറുണ്ട്. നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ക്കും. തങ്ങള്‍ പറഞ്ഞതാണ് ശരി എന്ന് സമര്‍ഥിക്കാനുള്ള എല്ലാ തന്ത്രവും പ്രയോഗിക്കും. ചിലര്‍ ഉച്ചത്തില്‍ പ്രതികരിക്കും. മറ്റു ചിലര്‍ ഇടയ്ക്ക് കയറി പറയും. ഉത്തരം മുട്ടിയാല്‍ ഇറങ്ങിപ്പോകുക വരെ ചെയ്യും.

ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തില്‍ ഇതുവരെ നേതാക്കള്‍ ചേരിതിരിഞ്ഞ് തല്ലിയിട്ടില്ല. എന്നാല്‍ അത്തരം ഒരു ചര്‍ച്ചയാണ് കഴിഞ്ഞദിവസം നടന്നത്. ബിജെപിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും നേതാക്കളാണ് പരസ്പരം ആക്രമിച്ചത്. ഇടയ്ക്ക് കയറി പിടിക്കാന്‍ ശ്രമിച്ചവരെ തള്ളിമാറ്റിയും ഇരുവരും കൊമ്പുകോര്‍ത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്....

സ്വകാര്യ ചാനലിന്റെ ഓഫീസില്‍

സ്വകാര്യ ചാനലിന്റെ ഓഫീസില്‍

നോയിഡയിലെ സ്വകാര്യ ചാനലിന്റെ ഓഫീസിലാണ് സംഭവം. സമാജ്‌വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബഡോരിയയും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയുമാണ് ഏറ്റുമുട്ടിയത്. ഇവര്‍ക്ക് പുറമെ മറ്റു ചില പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘവും മറുഭാഗത്ത് ഇരുന്നു.

വീഡിയോയില്‍ കാണുന്നത്

വീഡിയോയില്‍ കാണുന്നത്

ബിജെപി നേതാവ് ഭാട്ടിയ തന്നെയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്തുവിഷയമാണ് ചര്‍ച്ച ചെയ്തത് എന്ന് വ്യക്തമല്ല. എന്നാല്‍ ചര്‍ച്ചക്കിടെ വാഗ്വാദം രൂക്ഷമായത് മുതലാണ് വീഡിയോ. എസ്പി നേതാവ് അനുരാഗ് ബഡോരിയ ബിജെപി നേതാവിനെ തള്ളുന്നതും അടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഭാട്ടിയ തിരിച്ചടിക്കാനും ശ്രമിക്കുന്നുണ്ട്.

കയ്യാങ്കളിയിലെത്തിയതോടെ

കയ്യാങ്കളിയിലെത്തിയതോടെ

ഇരുവരും ശക്തമായ വാഗ്വാദം നടത്തുന്നുണ്ട്. കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തിയതോടെ ചര്‍ച്ചയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെട്ടു. രണ്ടുപേരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അതിനിടെയും പരസ്പരം കൊമ്പുകോര്‍ത്ത് ഇരുനേതാക്കളും അടുത്തുവരുന്നതും വീഡിയോയില്‍ കാണാം.

പോലീസ് ചാനല്‍ ഓഫീസിലെത്തി

പോലീസ് ചാനല്‍ ഓഫീസിലെത്തി

17 സെകന്റുള്ള വീഡിയോ ആണ് ഭാട്ടിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബഡോരിയ ആണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ഭാട്ടിയ ആരോപിക്കുന്നു. ഭാട്ടിയ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഉടന്‍ ചാനല്‍ ഓഫീസിലെത്തി. ബഡോരിയയെ അറസ്റ്റ് ചെയ്തു. ചാനല്‍ അധികൃതരോട് സംഭവത്തിന്റെ സമ്പൂര്‍ണ വീഡിയോ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരിച്ചു മര്‍ദ്ദിച്ചില്ലെന്ന്

തിരിച്ചു മര്‍ദ്ദിച്ചില്ലെന്ന്

തിരിച്ചു മര്‍ദ്ദിച്ചില്ല എന്നാണ് ഭാട്ടിയയുടെ വാദം. താന്‍ നിയമം അനുസരിക്കുന്ന വ്യക്തിയാണ്. പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പോലീസ് ശക്തമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ഭാട്ടിയ പറഞ്ഞു. നോയിഡയിലെ സെക്ടര്‍ 16-എയിലുള്ള ചാനല്‍ ഓഫീസിലാണ് സംഭവമെന്ന് പോലീസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു.

പോലീസും കുഴങ്ങി

പോലീസും കുഴങ്ങി

ബഡോരിയയെ കസ്റ്റഡിയിലെടുത്ത പോലീസ് സെക്ടര്‍ 20 സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ ചാനല്‍ ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലും വന്നു. ബിജെപിയുടെയും എസ്പിയുടെയും പ്രവര്‍ത്തകര്‍ തമ്പടിച്ചു. ഇതോടെ ബഡോരിയയെ എക്‌സ്പ്രസ് വെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. എസ്പി എംപി സുരേന്ദ്രസിങ് നാഗര്‍ ഇവിടെ എത്തി. ബിജെപി നേതാവാണ് കുഴപ്പമുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് കളത്തിലിറങ്ങി; രാഹുല്‍ ഗാന്ധി കൊച്ചിയിലേക്ക്, ചുമതലകള്‍ വീതംവച്ചു, ശക്തമായ ഒരുക്കം!!കോണ്‍ഗ്രസ് കളത്തിലിറങ്ങി; രാഹുല്‍ ഗാന്ധി കൊച്ചിയിലേക്ക്, ചുമതലകള്‍ വീതംവച്ചു, ശക്തമായ ഒരുക്കം!!

English summary
BJP, Samajwadi Party leaders beat each other on LIVE TV. One detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X