ബിജെപി സംഘപരിവാര്‍ ആമിര്‍ ഖാന്റെ നേരെയും കരി ഓയില്‍ പ്രയോഗം നടത്തി!
ദില്ലി: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ബിജെപിയുടെ കരി ഓയില്‍ പ്രയോഗം ഇല്ലാതെ എന്തു പ്രതിഷേധം എന്നു ചോദിക്കേണ്ടി വരും. ഈ കാര്യത്തിലും കരി ഓയില്‍ പ്രയോഗം നടത്തിയാണ് ബിജെപി സംഘപരിവാര്‍ പ്രതിഷേധിച്ചത്. ആമിര്‍ ഖാന്‍ അനാവശ്യമായി ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് നളിന്‍ കോലി നേരത്തെ പ്രതികരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് സംഘപരിവാറിന്റെ കരി ഓയില്‍ പ്രതിഷേധവും ഉണ്ടായിരിക്കുന്നത്. ആമിര്‍ഖാന്റെ സിനിമാ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചും കോലം കത്തിച്ചുമാണ് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുസ്ലീങ്ങള്‍ക്ക് സുരക്ഷിതമായ ഇടം ഇന്ത്യയാണെന്നും ഹിന്ദുവിനെ പോലൊരു നല്ല അയല്‍ക്കാരനെ കിട്ടില്ലെന്നും ബിജെപി നേരത്തെ ആമിര്‍ ഖാന് മറുപടി നല്‍കിയിരുന്നു. ആമിര്‍ ഖാനെ പ്രശസ്തനാക്കിയത് ഇന്ത്യയാണെന്ന കാര്യം മറക്കരുതെന്നാണ് ബിജെപിയും ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍മ്മിപ്പിച്ചത്.
ഇന്ത്യയെക്കാളും സുരക്ഷിതമായ മറ്റൊരു രാജ്യം ആമിറിന് കിട്ടില്ലെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. ആമിറിന് അര്‍ഹിക്കുന്ന ആദരവ് കൊടുത്ത ഇന്ത്യയോടുള്ള അപമാനമാണ് ആമിറിന്റെ ഈ പ്രസ്താവനയെന്നു ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞിരുന്നു.












Click it and Unblock the Notifications