കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തിരിച്ചടിച്ച് ബിജെപി! 'പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി റോബേര്‍ട്ട് വാദ്ര'! ട്രോള്‍

  • By
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും ജനങ്ങളെ സേവിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭാര്‍ത്താവ് റോബേര്‍ട്ട് വദ്ര സൂചന നല്‍കിയത്. ഇതിന് പിന്നാലെ വദ്ര യെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വദ്രയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ ഭീകരമായി ട്രോളിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം മോദിയെ ട്രോളി കോണ്‍ഗ്രസ് പോസ്റ്റിട്ടിരുന്നു. ഇതിന് അതേ നാണയത്തില്‍ ട്വിറ്ററിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് ബിജെപി. ബിജെപിയുടെ ട്രോളിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

വാദ്ര കോണ്‍ഗ്രസിലേക്ക്?

വാദ്ര കോണ്‍ഗ്രസിലേക്ക്?

ഏറെ നാളെത്തെ ആകാംഷയ്ക്ക് ഒടുവിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. ഇത്രയും കാലം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമായിരുന്നു പ്രിയങ്കയുടെ ശ്രദ്ധ. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് പ്രധാന തടസമായി ആരോപിക്കപ്പെട്ടത് ഭര്‍ത്താവ് റോബേര്‍ട്ട് വാദ്ര യ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളായിരുന്നു.

 ആരോപണങ്ങള്‍

ആരോപണങ്ങള്‍

ബീക്കാനീർ ഭൂമി ഇടപാട് കേസിലും കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലും റോബർട്ട് വാദ്ര എൻഫോഴ്സ്മെന്റ് നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. വാദ്രയുടെ 4.62 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. അതേസമയം പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോടെ റോബേര്‍ട്ട് വദ്രയും കോണ്‍ഗ്രസില്‍ ചേരുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 കള്ളക്കേസുകള്‍

കള്ളക്കേസുകള്‍

കഴിഞ്ഞ ദിവസം അക്കാര്യത്തില്‍ വദ്ര ചെറിയ സൂചനകളും നല്‍കി. ഇപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന കള്ളക്കേസുകള്‍ തീര്‍ന്ന് കഴിഞ്ഞാല്‍ താന്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നായിരുന്നു വാദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളായിരുന്നു പ്രധാനമായും വദ്ര തന്‍റെ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

 പകപോക്കുന്നു

പകപോക്കുന്നു

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തനിക്ക് മേല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ തന്നെ ദില്ലിയിലും രാജസ്ഥാനിലും കൊണ്ടുപോയി മണിക്കൂറുകളോളം ചോദ്യം ചെയ്തത് പകപോക്കലാണ്.

 ജനസേവനം

ജനസേവനം

താന്‍ ഇതുവരെ നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വദ്ര ഫേസ്ബുക്കില്‍ പങ്കുവെച്ചു. കേസുകള്‍ ഒതുങ്ങിയാല്‍ താന്‍ ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നു വാദ്ര പറഞ്ഞു.

 പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

പോസ്റ്റിന് പിന്നാലെ വധ്രയെ പിന്തുണയക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ മൊറാദാബദിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. വാദ്രയെ പിന്തുണച്ച് നിരവധി പോസ്റ്ററുകളും ബോര്‍ഡുകളുമാണ് മണ്ഡലത്തില്‍ ഉയര്‍ന്നത്.

 പരിഹസിച്ച് ബിജെപി

പരിഹസിച്ച് ബിജെപി

ഇതിന് പിന്നാലെയാണ് വദ്രയേയും കോണ്‍ഗ്രസിനേയും ട്രോളി ബിജെപി രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി റോബേര്‍ട്ട് വദ്രയാണെന്നാണ് ബിജെപിയുടെ ട്രോള്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബിജെപിയുടെ പരിഹാസ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ തന്നെ ഇക്കാര്യത്തില്‍ ബിജെപിയും അധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വദ്ര' ട്രോളിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 തിരിച്ചടിച്ച് ബിജെപി

തിരിച്ചടിച്ച് ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വന്‍ കടന്നാക്രമണങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും പരസ്പരം നടത്തുന്നത്. കഴിഞ്ഞ ദിവസം മോദിയെ കോണ്‍ഗ്രസും ഭീകരമായി ട്രോളിയിരുന്നു. അതേ നാണയത്തിലാണ് ഇപ്പോള്‍ ബിജെപിയും തിരിച്ചടിച്ചിരിക്കുന്നത്.

 റാഫേല്‍ മുതല്‍

റാഫേല്‍ മുതല്‍

മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമെന്ന് നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു. ഇതിനെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ട്രോളിയത്. തൊഴിലില്ലായ്മ മുതല്‍ റാഫേല്‍ അഴിമതി വരെയുള്ള വിഷയങ്ങളാണ് ട്രോളാനായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത്.

 ട്വിറ്റര്‍ പോസ്റ്റുകള്‍

ട്വിറ്റര്‍ പോസ്റ്റുകള്‍

നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ എന്ന ഹാഷ്ടാഗോടെയാണ് കോണ്‍ഗ്രസ് ഇത് പങ്കുവെച്ചിരിക്കുന്നത്.ശരിയാണ് കാവല്‍ക്കാരന് കള്ളനാവാന്‍ നേരത്തെ സാധ്യമായിരുന്നില്ല മോദി വന്നതോടെ അതെല്ലാം സാധ്യമായി തുടങ്ങി ഏഴോളം ട്വിറ്റര്‍ പോസ്റ്റുകള്‍ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു.

English summary
BJP Sarcastically Announces That Robert Vadra Is The Congress PM Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X