മോദിയെ അപമാനിക്കാൻ കോൺഗ്രസ് ടൂൾകിറ്റ് തയ്യാറാക്കിയെന്ന് ബിജെപി; പ്രചരണം വ്യാജമെന്ന് കോൺഗ്രസ്
ദില്ലി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്താനായി കോൺഗ്രസ് ടൂൺ കിറ്റ് തയ്യാറാക്കിയെന്ന ആരോപണവുമായി ബിജെപി.ടൂൾ കിറ്റിലൂടെ കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് പ്രചരിപ്പിച്ച് മോദി സർക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് ബിജെപി ആരോപണം. കോൺഗ്രസ് തയ്യാറാക്കിയ എന്ന് പറയുന്ന ടൂൾകിറ്റും ബിജെപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പാർട്ടി വക്താവ് സംബിത് പാത്രയാണ് ടൂൾ കിറ്റ് പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ മഹാമാരിയെ അവസരമാക്കുകയാണ് രാഹുൽ ഗാന്ധി. വകഭേദം സംഭവിച്ച വൈറസിനെ മോദി സ്ട്രെയിൻ എന്ന് വിളിക്കാനാണ് കോൺഗ്രസ് പ്രവർത്തകരോട് നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ മാധ്യമങ്ങളുടെ സഹായത്തോടെ ഇന്ത്യുടെ പേരിനെ വ്രണപ്പെടുത്താനുള്ള എല്ലാ ശ്രമവും കോൺഗ്രസ് നടത്തുകയാണ്, സാംബിത് പാത്ര ട്വിറ്ററിൽ കുറിച്ചു.
ബിജെപി പങ്കുവെച്ച ടൂൾകിറ്റിലെ ആരോപണങ്ങൾ ഇങ്ങനെ-കുംഭമേളയെ സൂപ്പർ സ്പ്രഡറായി പ്രചരിപ്പിക്കണം,,കുംഭമേളയെ മതത്തിന്റെയും രാഷ്ട്രീത്തിന്റേയും പേരിൽ ചിത്രീകരിക്കണം അതേസമയം, ഈദ് ആഘോഷത്തെ കുടുംബങ്ങളുടെ സാമൂഹിക ഒത്തുചേരലായി മാത്രമേ അവതരിപ്പാക്കാൻ പാടൂള്ളൂ,മൃതദേഹങ്ങളുടെയും ശവസംസ്കാരങ്ങളുടെയും ചിത്രങ്ങൾ നാടകീയമായി ഉപയോഗിക്കണം, മാധ്യമങ്ങളുടെ സഹായം തേടണംപുതിയ മ്യൂട്ടന്റിനെ 'ഇന്ത്യൻ സ്‌ട്രെയിൻ'( ഇന്ത്യൻ വകഭേദം) എന്നും മ്യൂട്ടന്റിനെ 'മോദി സ്ട്രെയിൻ' എന്ന് വിളിക്കണം എന്നൊക്കെയാണ് നിർദ്ദേശങ്ങൾ.
ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
അതേസമയം ബിജെപിയുടെ ആരോപണങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടേത് വ്യാജ പരാതിയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ബിജെപി വ്യാജ വാർത്ത പ്രവചരിപ്പിക്കുകയാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർമാൻ രോഹൻ ഗുപ്ത പറഞ്ഞു.
കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications