• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അണ്ണാഡിഎംകെയെ 'മുക്കി' ബിജെപി; പ്രമുഖര്‍ ചാടുന്നു, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം?

ചെന്നൈ: തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യമാകുകയാണോ? ബിജെപിയുടെ വരവില്‍ ചില കക്ഷികള്‍ ക്രമേണ ഒരുകിത്തീരുമോ? ഈ രണ്ടു ചോദ്യങ്ങള്‍ക്കും പ്രസക്തി ഏറിവരികയാണ്. അടുത്ത വര്‍ഷം ആദ്യത്തിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ജയലളിതയും കരുണാനിധിയും ഏറെ കാലം നിറഞ്ഞു നിന്നിരുന്ന തമിഴ്‌നാട്ടില്‍ ഇത്തവണ തിരഞ്ഞെടുപ്പിന് രണ്ടുപേരുമില്ല.

അതുകൊണ്ടു തന്നെ ശക്തനായ ഒരു നേതാവിന്റെ അഭാവം ബിജെപിക്ക് വാതില്‍ തുറക്കുമെന്നാണ് സൂചനകള്‍. ചില നേതാക്കളുടെ കൂടുമാറ്റം ഇതിലേക്കാണ് വില്‍ ചൂണ്ടുന്നന്നത്. ബിജെപിയും ഡിഎംകെയും നേരിട്ടാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക എന്ന് ബിജെപി ഉപാധ്യക്ഷന്‍ വിപി ദുരൈസാമി പറയുന്നു. തമിഴ്‌നാട്ടില്‍ സാധ്യതയുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ ഇങ്ങനെ....

ഡിഎംകെയില്‍ ഭിന്ന സ്വരങ്ങള്‍

ഡിഎംകെയില്‍ ഭിന്ന സ്വരങ്ങള്‍

കരുണാനിധിയില്ലെങ്കിലും ഡിഎംകെയെ നയിക്കാന്‍ മകന്‍ സ്റ്റാലിനുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ പാര്‍ട്ടി സുരക്ഷിതമാണ് എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുത്തിടെ ചില ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇതാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതാണ് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

അണ്ണാഡിഎംകെയുടെ അവസ്ഥ

അണ്ണാഡിഎംകെയുടെ അവസ്ഥ

ജയലളിതയുടെ മരണത്തോടെ അണ്ണാ ഡിഎംകെ ചിതറിപ്പോയിരിക്കുന്നു. തോഴി ശശികല ജയിലിലാകുക കൂടി ചെയ്തതോടെ കരുത്തുറ്റ നേതാക്കളില്ലാതായി. ഒ പനീര്‍ശെല്‍വം ഒരു ഭാഗത്തും എടപ്പാടി പളനിസാമി മറ്റൊരു ഭാഗത്തും നിലയുറപ്പിച്ചു. ഏറെ നാള്‍ക്ക് ശേഷം ഇരുവരും ഐക്യപ്പെട്ടതോടെ ശശികലയും കുടുംബവും പാര്‍ട്ടിക്ക് പുറത്തായി.

ശശികല തിരഞ്ഞെടുപ്പിന് മുമ്പ് എത്തും

ശശികല തിരഞ്ഞെടുപ്പിന് മുമ്പ് എത്തും

ശശികലയുടെ ബന്ധു ടിടിവി ദിനകരന്‍ സ്വാധീനമുള്ള വ്യക്തിയാണ്. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. എങ്കിലും ഫലത്തില്‍ അണ്ണാ ഡിഎംകെ വോട്ടുകള്‍ ചിതറിയിരിക്കുന്നു. ശശികല അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയില്‍മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി കണക്കുകൂട്ടുന്നത്...

ബിജെപി കണക്കുകൂട്ടുന്നത്...

അണ്ണാ ഡിഎംകെയുമായി സഖ്യത്തിലാണ് ബിജെപി. എന്നാല്‍ നിലവിലെ അവസരം തങ്ങള്‍ക്ക് വളരാനുള്ളതാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. ചില ചെറുകക്ഷികള്‍ ഒറ്റപ്പെട്ട് ഉയരുന്നുണ്ടെങ്കിലും അതെല്ലാം വകഞ്ഞുമാറ്റി മുന്നേറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ബിജെപി നേതൃത്വം കരുതുന്നു.

ഒട്ടേറെ കക്ഷികള്‍ വരുന്നു

ഒട്ടേറെ കക്ഷികള്‍ വരുന്നു

നടന്‍ രജനികാന്തിന്റെ പാര്‍ട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. കമല്‍ഹാസന്റെ പാര്‍ട്ടിയും മല്‍സര രംഗത്തുണ്ടാകും. ചില ചെറുകക്ഷികള്‍ വേറെയുമുണ്ട്. കൂടാതെ പ്രബലരായ ദ്രാവിഡ കക്ഷകളും. വോട്ടുകള്‍ ചിതറുമ്പോള്‍ വഴിയൊരുങ്ങുമോ എന്നാണ് ബിജെപിയുടെ നോട്ടം.

cmsvideo
  Muslims Form A Human Chain To Guard The Temple, Video Goes Viral | Oneindia Malayalam
  ശക്തി കുറഞ്ഞ് എഐഎഡിഎംകെ

  ശക്തി കുറഞ്ഞ് എഐഎഡിഎംകെ

  അണ്ണാ ഡിഎംകെയ്ക്ക് ശക്തിയില്ലെന്ന ബിജെപി മനസിലാക്കുന്നു. അതേസമയം, ഡിഎംകെ കെട്ടുറപ്പോടെ നിലനില്‍ക്കുകയും ചെയ്യുന്നു. ഡിഎംകെയെ മുഖ്യ ശത്രുവാക്കി പ്രചാരണം നടത്തിയാല്‍ ലക്ഷ്യം കാണുമെന്ന് ബിജെപി കരുതുന്നു. ഒട്ടേറെ അണ്ണാ ഡിഎംകെ നേതാക്കളെ ബിജെപി വലയിലാക്കാന്‍ നീക്കം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂറുമാറ്റം വര്‍ധിക്കുമെന്നാണ് സൂചന.

  ഡിഎംകെയില്‍ ഇളക്കം തട്ടി

  ഡിഎംകെയില്‍ ഇളക്കം തട്ടി

  ഡിഎംകെയില്‍ നിന്നുള്ള ചിലരും ബിജെപിയിലേക്ക് കൂടുമാറുന്നുണ്ട്. ഡിഎംകെ എംഎല്‍എയും സംസ്ഥാന നേതാവുമായ കുക സെല്‍വം ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷനെ കണ്ടത് പാര്‍ട്ടിയില്‍ അങ്കലാപ്പിന് ഇടയാക്കി. അദ്ദേഹത്തെ ഡിഎംകെ സസ്‌പെന്റ് ചെയ്തു.

  പോരാട്ടം ബിജെപിയും ഡിഎംകെയും തമ്മില്‍

  പോരാട്ടം ബിജെപിയും ഡിഎംകെയും തമ്മില്‍

  കുക സെല്‍വം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ സെല്‍വം സ്വാഗതം ചെയ്തു. അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെയും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വിപി ദുരൈസാമി പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയം ബിജെപി-ഡിഎംകെ മല്‍സരമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായിട്ടാണ് ഒരു ബിജെപി നേതാവ് ഇങ്ങനെ പറയുന്നത്.

  ഡിഎംകെ വിട്ട് ബിജെപിയിലെത്തിയ നേതാവ്

  ഡിഎംകെ വിട്ട് ബിജെപിയിലെത്തിയ നേതാവ്

  ഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു വിപി ദുരൈസാമി. കഴിഞ്ഞ മെയ് മാസത്തിലാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പദവി വഹിച്ചിരുന്ന ഇദ്ദേഹം ഇന്ത്യ ബിജെപിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് പറഞ്ഞാണ് ബിജെപിയില്‍ ചേര്‍ന്നത്.

  ഡിഎംകെ മുന്‍കൂട്ടി കാണുന്നു

  ഡിഎംകെ മുന്‍കൂട്ടി കാണുന്നു

  ദുരൈസാമിക്കും പിന്നാലെയാണ് സെല്‍വം എംഎല്‍എയ്ക്കും സ്വരം മാറിയിരിക്കുന്നത്. ഡിഎംകെ ദുര്‍ബലപ്പെട്ടാല്‍ വഴി എളുപ്പമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നു. ബിജെപിയുടെ നീക്കം മനസിലാക്കിയാണ് ഡിഎംകെയും നീങ്ങുന്നത്. കഴിഞ്ഞദിവസം കനിമൊഴി എംപിയുമായി ബന്ധപ്പെട്ടുണ്ടായ ഹിന്ദി വിവാദത്തില്‍ ബിജെപിക്കെതിരെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

  സാധ്യത തള്ളാനാകില്ല

  സാധ്യത തള്ളാനാകില്ല

  ദ്രാവിഡ രാഷ്ട്രീയ വോട്ടുകള്‍ ഡിഎംകെ, അണ്ണാ ഡിഎംകെ, ദിനകരന്റെ എഎംഎംകെ, പിഎംകെ എന്നീ കക്ഷികള്‍ക്കിടയില്‍ ഭിന്നിക്കുമ്പോള്‍, ബിജെപിക്ക് അവസരം ഒരുങ്ങുമോ എന്നറിയാന്‍ കുറച്ചുകൂടി കാത്തിരിക്കണം. രജനികാന്തും കമല്‍ഹാസനും കാര്യമായ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപി പ്രധാന കക്ഷിയാകാനുള്ള സാധ്യതയും കുറവല്ല.

  രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നില്ലെങ്കില്‍? ബദല്‍ മാര്‍ഗം ശശി തരൂര്‍ പറയുന്നു

  English summary
  Tamil Nadu BJP Says it Will Lead the Assembly election in 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X