കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് ചൈനീസ് ഏജന്റ്, ആ നികുതികള്‍ കുറച്ചെന്ന് ബിജെപി, കണക്കുകള്‍ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ഫോര്‍മുല മാറ്റി ബിജെപി. കമല്‍നാഥ് ചൈനീസ് വിഷയത്തില്‍ പൂട്ടാനാണ് ലക്ഷ്യം. കമല്‍നാഥ് ചൈനീസ് ഏജന്റാണെന്ന് ബിജെപി ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചത് കമല്‍നാഥാണ്. ചൈനയില്‍ നിന്നുള്ള 250 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചത് കമല്‍നാഥ് വാണിജ്യ മന്ത്രിയായി ഇരിക്കുമ്പോഴാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പ്രഭാത് ജാ പറഞ്ഞു. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചൈനയുടെ അതേ സ്വരത്തില്‍ സംസാരിക്കുന്നതിന് കാരണം ഇതാണെന്നും ജാ കുറ്റപ്പെടുത്തി.

1

Recommended Video

cmsvideo
Rahul Gandhi Dont Want To Change The Track, | Oneindia Malayalam

കമല്‍നാഥിന് ചൈനയുമായുള്ള ഇടപാടില്‍ നിര്‍ണായക പങ്കുണ്ട്. ബിജെപിയുടെ സ്വന്തം ഭാഷയില്‍ പറയുകയാണെങ്കില്‍, അദ്ദേഹമൊരു ചൈനീസ് ഏജന്റാണ്. നൂറും ഇരുന്നൂറും ഇറക്കുമതി തീരുവയുള്ള ഉല്‍പ്പന്നങ്ങളാണ് നികുതി കുറച്ചത്. അത്തരം ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ കിട്ടാനുണ്ട്. അതിലൂടെ കിട്ടുന്ന പണം കോണ്‍ഗ്രസിനും രാജീവ് ഗാന്ധി ഫൗണ്ടേഷനുമാണ് ലഭിച്ചത്. ഇതൊരു ദേശീയ കുറ്റകൃത്യമാണ്. ഇതിനെല്ലാം ഉത്തരവാദി അന്ന് വാണിജ്യ മന്ത്രിയായിരുന്ന കമല്‍നാഥാണ്. ഇതെല്ലാം രേഖയില്‍ ഉണ്ടെന്നും പ്രഭാത് ജാ പറഞ്ഞു.

ബിജെപി അതിലേറെ ഗംഭീര മറുപടിയാണ് കോണ്‍ഗ്രസ് നല്‍കി. കമല്‍നാഥിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പഴയ ചൈനീസ് സന്ദര്‍ശനമാണ് ഓര്‍മിപ്പിച്ചത്. 2011, 2016 വര്‍ഷങ്ങളിലായി ശിവവരാജ് സിംഗ് ചൗഹാന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന വികസനത്തിനായി ചൈനയുടെ സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു. പീതാംപൂരില്‍ ചൈനീസ് കമ്പനികള്‍ക്ക് ഭൂമി നല്‍കി പ്രത്യേക സഹായമാണ് ചൗഹാന്‍ അന്ന് നല്‍കിയത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നാലു തവണ ചൈന സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇത് അഞ്ച് തവണയായെന്നും സലൂജ പഞ്ഞു.

ജിതു പട്വാരിയും ബിജെപിക്ക് മറുപടി നല്‍കിയിട്ടുണ്ട്. യുപിഎ കാലത്തുള്ളതിനേക്കാള്‍ മൂന്ന് മടങ്ങായിട്ടാണ് ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങളുടെ തോത് മോദി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചതെന്ന് പട്വാരി പഞ്ഞു. ഇതില്‍ ആദ്യം മോദി സര്‍ക്കാര്‍ മറുപടി നല്‍കട്ടെ. ആരാണ് ചൈനയുടെ ഏജന്റെന്ന് വ്യക്തമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തിയവരാണ് ബിജെപിയും ആര്‍എസ്എസും. ഇവര്‍ രണ്ട് പേരും ചൈനയിലേക്ക് സ്വന്തം ടീമിനെ വരെ അയച്ചു. 2014ല്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് അടക്കമുള്ളവരാണ് ബെയ്ജിംഗും ഗ്യാങ്ഷുവും സന്ദര്‍ശിച്ചത്. ആദ്യം മോദി എന്തിനാണ് ഇത്രയും സന്ദര്‍ശനം ചൈനയില്‍ നടത്തിയതെന്ന് പറയട്ടെയെന്നും പട്വാരി പറഞ്ഞു.

English summary
bjp says kamal nath is chinese agent congress says remember your past
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X