ടിഡിപിയുമായി സഖ്യമില്ല;ബിജെപി ഒറ്റക്ക് മത്സരിക്കും
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ബി ജെ പി. തെലങ്കാന മേഖലയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സീമാന്ധ്രയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചേക്കും എന്നാണ് സൂചന. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ബി ജെ പി - ടി ഡി പി സഖ്യശ്രമങ്ങള്‍ക്ക് വിനയായത്.
തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കടും പിടുത്തത്തിലാണ് എന്നും ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണ് എന്നും തെലങ്കാന ബി ജെ പി പ്രസിഡണ്ട് ജി കിഷന് റെഡ്ഡി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ചര്‍ച്ചകള്‍ കഴിഞ്ഞു, ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുക്കമാണ് - റെഡ്ഡി പാര്‍ട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.

തെലങ്കാനയില്‍ 45 അസംബ്ലി സീറ്റുകളും ഒമ്പത് ലോക്സഭ സീറ്റുകളുമാണ് ബി ജെ പി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്കാന് ടി ഡി പി തയ്യാറായിരുന്നില്ല. 30 നിയമസഭാ സീറ്റുകളും ഏഴ് ലോക്സഭ സീറ്റുകളും എന്നായിരുന്നു ടി ഡി പിയുടെ വാഗ്ദാനം. ഇത് ബി ജെ പിക്ക് സ്വീകാര്യമായില്ല. സീമാന്ധ്രയില്‍ 10 അസംബ്ലി സീറ്റുകളും മൂന്ന് ലോക്സഭ സീറ്റുകളും എന്ന ടി ഡി പിയുടെ വാഗ്ദാനവും ബി ജെ പി പരിഗണിച്ചില്ല.
ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്, എല്‍ കെ അദ്വാനി എന്നീ മുതിര്‍ന്ന നേതാക്കളുമായി തെലുങ്കുദേശം ചെയര്മാന് ചന്ദ്രബാബു നായിഡു നടത്താന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത ആന്ധ്രപ്രദേശില്‍ ടി ഡി പി ഒപ്പമുണ്ടാകുന്നതാണ് ബി ജെ പി നേതാക്കള്‍ക്കും താല്പര്യം. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന സഖ്യ കക്ഷികളിലൊരാളാണ് ടി ഡി പി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications