കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപിയുമായി സഖ്യമില്ല;ബിജെപി ഒറ്റക്ക് മത്സരിക്കും

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ബി ജെ പി. തെലങ്കാന മേഖലയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സീമാന്ധ്രയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചേക്കും എന്നാണ് സൂചന. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ബി ജെ പി - ടി ഡി പി സഖ്യശ്രമങ്ങള്‍ക്ക് വിനയായത്.

തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കടും പിടുത്തത്തിലാണ് എന്നും ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണ് എന്നും തെലങ്കാന ബി ജെ പി പ്രസിഡണ്ട് ജി കിഷന്‍ റെഡ്ഡി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ചര്‍ച്ചകള്‍ കഴിഞ്ഞു, ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുക്കമാണ് - റെഡ്ഡി പാര്‍ട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.

bjp

തെലങ്കാനയില്‍ 45 അസംബ്ലി സീറ്റുകളും ഒമ്പത് ലോക്‌സഭ സീറ്റുകളുമാണ് ബി ജെ പി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ ടി ഡി പി തയ്യാറായിരുന്നില്ല. 30 നിയമസഭാ സീറ്റുകളും ഏഴ് ലോക്‌സഭ സീറ്റുകളും എന്നായിരുന്നു ടി ഡി പിയുടെ വാഗ്ദാനം. ഇത് ബി ജെ പിക്ക് സ്വീകാര്യമായില്ല. സീമാന്ധ്രയില്‍ 10 അസംബ്ലി സീറ്റുകളും മൂന്ന് ലോക്‌സഭ സീറ്റുകളും എന്ന ടി ഡി പിയുടെ വാഗ്ദാനവും ബി ജെ പി പരിഗണിച്ചില്ല.

ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്, എല്‍ കെ അദ്വാനി എന്നീ മുതിര്‍ന്ന നേതാക്കളുമായി തെലുങ്കുദേശം ചെയര്‍മാന്‍ ചന്ദ്രബാബു നായിഡു നടത്താന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത ആന്ധ്രപ്രദേശില്‍ ടി ഡി പി ഒപ്പമുണ്ടാകുന്നതാണ് ബി ജെ പി നേതാക്കള്‍ക്കും താല്‍പര്യം. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന സഖ്യ കക്ഷികളിലൊരാളാണ് ടി ഡി പി.

English summary
BJP says no deal with TDP, will contest alone in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X