കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചില്ല: വിവാദത്തിൽ നിന്ന് കൈകഴുകി ബിജെപി

  • By Desk
Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിന് സമാനമായി രാജസ്ഥാനിലും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ ആരോപണം. ബിജെപി കോൺഗ്രസ് എംഎൽഎമാർക്ക് 25 കോടി രൂപ വാഗ്ധാനം ചെയ്തെന്നും അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും കുറച്ച് കാലമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് പ്രതിസന്ധി സങ്കീർണ്ണമാകുന്നതിന് ഇടയാക്കിയിട്ടുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ സച്ചിൻ പൈലറ്റും ബിജെപിയിലേക്ക് പോയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

 'കോൺഗ്രസിനെ ഓർത്ത് ആശങ്ക തോന്നുന്നു, എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാലേ നാം ഉണരുള്ളൂ?'; കപിൽ സിബൽ 'കോൺഗ്രസിനെ ഓർത്ത് ആശങ്ക തോന്നുന്നു, എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാലേ നാം ഉണരുള്ളൂ?'; കപിൽ സിബൽ

 ബിജെപിക്ക് പങ്കില്ലെന്ന്

ബിജെപിക്ക് പങ്കില്ലെന്ന്

രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ബിജെപി സ്വീകരിക്കുന്ന നിലപാട്. അശോക് ഗെഹ്ലോട്ടിന്റെ ആരോപണങ്ങൾ സ്വന്തം പാർട്ടിയുടെ പരാജയങ്ങളിൽനിന്ന് വ്യതിചലിക്കാനുള്ള ശ്രമമാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. സച്ചിൻ പൈലറ്റും ബിജെപി നേതൃത്വവുമായി ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള കൂടിക്കാഴ്ചകളോ ചർച്ചയോ നടത്തിയിട്ടില്ലെന്നും ബിജെപി വ്യക്തമാക്കുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. പക്ഷേ അവർ കുറ്റം ബിജെപിയുടെ മേൽ ചുമത്താൻ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ദില്ലിയിൽ പറഞ്ഞു. ബിജെപി ഒരു തരത്തിലുള്ള കൂറുമാറ്റ പ്രവർത്തനങ്ങൾക്കും ശ്രമിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

 ബിജെപി പുതിയ നീക്കത്തിനില്ല

ബിജെപി പുതിയ നീക്കത്തിനില്ല

സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് അവകാശമുന്നയിച്ചാൽ ഒരു സംഘം കോൺഗ്രസ് നേതാക്കൾ പിരിഞ്ഞുപോകുമെന്നാണ് മറ്റൊരു ബിജെപി നേതാവ് പറയുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് എന്ത് തീരുമാനമാണ് എടുക്കുന്നത് അതിനെ ആശ്രയിച്ചായിരിക്കും ഫലമെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടായ ശേഷം മാത്രമേ ബിജെപി ഒരു തീരുമാനമെടുക്കുകയുള്ളൂവെന്നും പാർട്ടി വ്യക്തമാക്കുന്നു.

 ഗെഹ്ലോട്ടിനെ മാറ്റണമെന്ന്

ഗെഹ്ലോട്ടിനെ മാറ്റണമെന്ന്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ കലാപത്തിന് തുടക്കം കുറിച്ചത്. അശോക് ഗെഹ്ലോട്ടിനെ മാറ്റണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് ഹൈക്കമാൻഡിനെ സമീപിക്കുകയും ചെയ്തത്. ഈ സാഹചര്യത്തിൽ രാജസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാണിച്ച കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചയ്ക്കായി സച്ചിൻ പൈലറ്റ് ദില്ലിയിൽ തന്നെ തുടരുകയാണ്. അതേ സമയം പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ദില്ലി അതിർത്തിയിലെ ഗുഡ്ഗാവിൽ തങ്ങുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

 വൈകിട്ട് യോഗം

വൈകിട്ട് യോഗം

രാജസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഗെഹ്ലോട്ടിന്റെ വീട്ടിൽ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാജസ്ഥാൻ സർക്കാരിന് ഭീഷണിയില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നൽകുന്ന വിവരം. എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച കെസി ഇത് മറികടക്കാൻ കോൺഗ്രസിന് കഴിയുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ സച്ചിൻ പൈലറ്റ് ചില കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ സമ്മതിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ ഇങ്ങനെ..

റിപ്പോർട്ടുകൾ ഇങ്ങനെ..


25 കോൺഗ്രസ് എംഎൽഎമാർക്കൊപ്പം രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരുകയോ അല്ലാത്ത പക്ഷം ബിജെപിയുടെ പിന്തുണ തേടിക്കൊണ്ട് പാർട്ടിയിൽ പിളർപ്പുണ്ടാക്കിയേക്കാമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ ബിജെപിയ്ക്ക് 72 എംഎൽഎമാരാണുള്ളത്. 101 പേരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായി വരിക. 107 എംഎൽഎമാരുള്ള കോൺഗ്രസിന് 12 സ്വതന്ത്ര എംഎൽഎമാരുടെയും മറ്റ് പാർട്ടികളിൽ നിന്നുള്ള അഞ്ച് എംഎൽഎമാരുടെയും പിന്തുണയുമുണ്ട്.

ബിജെപിയ്ക്ക് ആത്മവിശ്വാസം

ബിജെപിയ്ക്ക് ആത്മവിശ്വാസം


രാജസ്ഥാനിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നാൽ കൃത്യമായ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. ആരെല്ലാം പാർട്ടിയിൽ ചേരുകയും വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവർക്ക് അധികാരത്തിൽ തിരിച്ചെത്താമെന്ന ഉറപ്പുണ്ടെന്നും ബിജെപി നേതാക്കൾ പറയുന്നു. ബിജെപി മധ്യപ്രദേശിലേതിന് സമാനമായ രീതിയിലേക്ക് നീങ്ങുകയാണെന്നാണ് മറ്റൊരു നേതാവ് പറയുന്നത്. ശിവരാജ് സിംഗ് ചൌഹാൻ സർക്കാരിലേക്ക് കോൺഗ്രസ് വിമതരെക്കൂടി ഉൾപ്പെടുത്തിയതോടെ കലഹങ്ങൾ രൂക്ഷമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ബിജെപി നേതാവിന്റെ പ്രതികരണം.

സമൻസ് അയച്ചത് പ്രകോപിപ്പിച്ചു

സമൻസ് അയച്ചത് പ്രകോപിപ്പിച്ചു

രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സമൻസ് അയച്ചതാണ് സച്ചിൻ പൈലറ്റിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഇതോടെയാണ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി ദില്ലിയിലേക്ക് പോയിട്ടുള്ളതെന്നും പറയപ്പെടുന്നു. ജയ്പൂർ പോലീസ് സ്റ്റേഷനിൽ സച്ചിൻ പൈലറ്റിനോട് ഹാജാരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചതായുള്ള വാർത്തകളാണ് പുറത്തുവന്നത്. രാജസ്ഥാൻ എടിഎസും എസ്ഒജിയുമാണ് പൈലറ്റിന് സമൻസ് അയച്ചിട്ടുള്ളത്. ഇത് ഇരുവകും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ.

English summary
BJP says no role in trying to topple Rajastan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X