കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ പുതിയ ട്വിസ്റ്റ്?ചിരാഗ് പസ്വാന് പിന്നിൽ നിന്ന് ചരടുവലിക്കുന്നത് പ്രശാന്ത് കിഷോർ?

Google Oneindia Malayalam News

പാട്ന; നിതീഷ് കുമാറിന്റെ ജെഡിയുവുമായി ഉടക്കിയാണ് ലോക് ജനശക്തി പാര്‍ട്ടി ( എല്‍ജെപി) എൻഡിഎ വിട്ടത്. തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ് പാർട്ടി. ജെഡിയുവിനെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എൽജെപിയും നേതാവ് ചിരാഗ് പസ്വാനും.അതേസമയം ജെഡിയുവിനെതിരായ ചിരാഗ് പസ്വാന്റെ നീക്കങ്ങൾക്ക് പിന്നിൽ മുൻ ജെഡിയു ഉപാധ്യക്ഷനായ പ്രശാന്ത് കിഷോറാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉൾപ്പെടെ ചിരാഗ് പസ്വാന് വേണ്ടി പ്രശാന്ത് കിഷോർ തന്ത്രം മെനയുന്നുണ്ടെന്നാണ് ബിജെപി ആരോപിച്ചത്. മാത്രമല്ല പിതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാന്റെ മരണത്തിന് പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതിയ ചിരാഗിൻറെ നീക്കങ്ങളിലും പ്രശാന്ത് കിഷോറിന്റെ കൈകൾ ഉണ്ടെന്നാണ് ബിജെപി പറയുന്നു.

prashanth and kishore

രാം വിലാസ് പസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചുവെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് എഴുതിയ കത്തില്‍ ചിരാഗ് പാസ്വാന്‍ ആരോപിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു അതെന്നും ചിരാഗ് കത്തില്‍ പറയുന്നു.എൻ‌ഡി‌എയുടെ ഉന്നത നേതാക്കൾ പരസ്യമായി ഉറപ്പ് നൽകിയിട്ടും ബീഹാർ മുഖ്യമന്ത്രി തന്‍റെ പിതാവിനെ രാജ്യസഭാ സീറ്റിന്‍റെ പേരില്‍ അപമാനിച്ചുവെന്നായിരുന്നു കത്തിൽ ചിരാഗ് പസ്വാൻ ആരോപിച്ചത്.

അതേസമയം ബിജെപിയുടെ ആരോപണങ്ങളെ തള്ളി പ്രശാന്ത് കിഷോർ രംഗത്തെത്തി. ജെഡിയുവിനെ തെറ്റിധരിപ്പിക്കാനുള്ള ബിജെപി തന്ത്രങ്ങളാണ് തനിക്കെതിരായ ആരോപണം എന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഒന്നാമതായി, നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. രണ്ടാമതായി, ചിരാഗുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച നിതീഷ് കുമാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു," പ്രശാന്ത് കിഷോർ പറഞ്ഞു.

നീതീഷിനെ കളിപ്പിക്കാനുള്ള ബിജെപി തന്ത്രമാണിത്. ചിരാഗുമായി സീറ്റ് പങ്കിടുന്നതിനെക്കുറിച്ച് ആരാണ് ചർച്ച നടത്തിയതെന്ന് ബിഹാർ ബിജെപി നേതാക്കൾക്ക് വിശദീകരിക്കാമോ? അമിത് ഷായും ജെ പി നദ്ദയും ആയിരുന്നില്ലേ? എൻഡിഎ വിടാനുള്ള തീരുമാനത്തിന് മുമ്പ് ചിരാഗ് ഷായുമായും നദ്ദയുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നത് വസ്തുതയല്ലേ?പ്രശാന്ത് കിഷോർ ചോദിച്ചു.ബിഹാറിൽ ബിജെപി വിമതർ എന്തുകൊണ്ടാണ് എൽജെപിയിൽ ചേരുന്നതെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. ജെഡിയു ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെ നിതീഷ് കുമാറിനെതിരെതിരെ പരസ്യവിമർശനം ഉയർത്തിയതിന്‌റെ പേരിലായിരുന്നു പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിനെ അനുകൂലിക്കുന്ന നിതീഷിന്റെ നിലപാടിനെതിരെയായിരുന്നു പ്രശാന്ത് കിഷോർ രംഗത്തെത്തിയത്.

അതേസമയം ജെഡിയുവിനെ വെട്ടാന്‍ എല്‍ജെപിയെ രംഗത്തിറക്കിയത് ബിജെപിയാണെന്ന വിലയിരുത്തുകളും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നുണ്ട്. ജെഡിയു സ്ഥാനാർത്ഥികളെ ഇറക്കുന്ന മുഴുവന്‍ സീറ്റുകളിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന് നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.മഹാസഖ്യവുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ജെഡിയുവിന്‍റെ വോട്ടുകള്‍ എല്‍ജെപി ചോര്‍ത്തും. ഇത് ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള ബിജെപി നീക്കത്തിന് വെല്ലുവിളിയാണ്.

ഒടുവിൽ ഡബ്ല്യുസിസിക്കൊപ്പം മഞ്ജു വാര്യർ.. നിശബ്ദത തെറ്റ് തന്നെ.. ഇത് തടഞ്ഞേ പറ്റൂഒടുവിൽ ഡബ്ല്യുസിസിക്കൊപ്പം മഞ്ജു വാര്യർ.. നിശബ്ദത തെറ്റ് തന്നെ.. ഇത് തടഞ്ഞേ പറ്റൂ

നടി ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു; മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് നടിനടി ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു; മോദി രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് നടി

ട്വന്റി-20 കൊണ്ട് മെച്ചമുണ്ടായത് ദീലീപിന്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു, കാരണംട്വന്റി-20 കൊണ്ട് മെച്ചമുണ്ടായത് ദീലീപിന്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു, കാരണം

English summary
BJP says prashanth Kishore bihar chirag paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X