Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്ക് മറവി രോഗം....മമതയെ പിന്തുണച്ച രാഹുലിനെ പരിഹസിച്ച് ബിജെപി!!

ദില്ലി: ബംഗാളില്‍ സിബിഐയും മമതാ ബാനര്‍ജിയും തമ്മിലുള്ള പോരാട്ടം ശക്തമാവുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മമതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധിക്ക് മറവി രോഗം ഉണ്ടെന്ന് തോന്നുന്നു, അതല്ലെങ്കില്‍ അപരവ്യക്തിത്വം, തുടങ്ങിയ ഏതെങ്കിലും രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നാണ് തോന്നുന്നത്. മുമ്പ് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം മറന്ന് പോയെന്നായിരുന്നു പരിഹാസം. അതേസമയം മുമ്പ് ബിജെപി ഇപ്പോള്‍ ഉന്നയിക്കുന്ന അതേ അഴിമതിയില്‍ വമ്പന്‍ ആരോപണങ്ങളും രാഹുല്‍ ഉന്നയിച്ചിരുന്നു. അതാണ് ട്വീറ്റിലൂടെ ബിജെപി ഉയര്‍ത്തി കാണിച്ചത്.

1

ബിജെപി രാഹുലിന്റെ 2014ലെയും 2016ലെയും ട്വീറ്റുകളാണ് കുത്തിപ്പൊക്കിയത്. രണ്ട് വ്യക്തിത്വങ്ങളെ ഇപ്പോള്‍ കാണാനാവുന്നതെന്നും, രാഹുലിന് പഴയ കാര്യങ്ങളൊന്നും ഓര്‍മയില്‍ വരുന്നില്ലെന്നുമായിരുന്നു ബിജെപിയുടെ പരിഹാസം. 20 ലക്ഷം പേര്‍ക്ക് ശാരദാ ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടമായെന്നായിരുന്നു 2014ല്‍ രാഹുലിന്റെ ട്വീറ്റ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് ശാരദാ ചിട്ടി തട്ടിപ്പെന്നും, എന്നാല്‍ മമതാ ബാനര്‍ജി ഒരക്ഷരം പോലും അതിനെ കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ 2016 ഏപ്രില്‍ രണ്ടിന് പറഞ്ഞിരുന്നു. പിന്നീട് അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ മമത അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ഭരണമാണ് ബംഗാളില്‍ നടക്കുന്നതെന്നും പിന്നീട് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം ബിജെപി ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+