കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപികരിക്കില്ലെന്ന്‌ ബിജെപി; തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തും

Google Oneindia Malayalam News

പോണ്ടിച്ചേരി; പുതുച്ചേരിയില്‍ വി നാരയണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നിലംപൊത്തിയെങ്കിലും ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപികരിക്കില്ലെന്ന്‌ വ്യക്തമാക്കി പുതുച്ചേരി ബിജെപി ഘടകം. കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ പതനത്തോടെ പുതുച്ചേരിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഒരു കാലഘട്ടത്തിനാണ്‌ അവസാനിച്ചിരിക്കുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു.

" ഇ സമയത്ത്‌ ഒരു പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്‌ ബിജെപി ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ അനുഗ്രഹത്തോടെ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കും. അത്‌ പുതുച്ചേരിയിലെ ജനങ്ങളുടെ ഭാവി ശോഭനമാക്കും" ബിജെപി യൂണിറ്റ്‌ പ്രസിഡന്റ്‌ വി സ്വാമിനാഥന്‍ പറഞ്ഞു.

puducherry

കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലമായി പുതുച്ചേരിയുടെ ഘജനാവ്‌ കൊള്ളയടിക്കുക മാത്രമാണ്‌ വി നാരായണസ്വാമിയുടെ സര്‍ക്കാര്‍ ചെയ്‌തതെന്ന്‌ സ്വാമിനാഥന്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങളാള്‍ക്കായി കേന്ദ്രം പുതുച്ചേരിക്കായി അനുവദിച്ച കേന്ദ്ര ഫണ്ടുകള്‍ വകമാറ്റി ചിലവഴിച്ചതായും ബിജെപി പ്രസിഡന്റ്‌ പറഞ്ഞു.

Recommended Video

cmsvideo
Pre pole survey of asianet and 24 news

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

അതേസമയം പുതുച്ചേരി ലെഫ്‌റ്റനന്റ്‌ ഗവര്‍ണറായിരുന്ന കിരണ്‍ ബേദിയും പ്രതിപക്ഷവും ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ തന്റെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണമായതെന്ന്‌ വി നാരായണ സ്വാമി ആരോപിച്ചു. കിരണ്‍ ബേദിയെ പുതുച്ചേരി ഗവര്‍ണര്‍ പദവിയില്‍ നിന്ന്‌ മാറ്റി നിലവില്‍ തെലുങ്കാന ഗവര്‍ണര്‍ തമിളിളൈസി സുന്ദരരാജന്‌ പുതുച്ചേരിയുടെ അധിക ചുമതല നല്‍കിയിരിക്കുകയാണ്‌. ഫെബ്രുവരി 25ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പുതുച്ചേരി സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്‌. ഇന്ന്‌ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിനാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
bjp-says-they-will-not-form-new-government-in-puducherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X