നാട്ടുകാരുടെ മുന്നിൽ വെച്ച് ബിജെപി എംഎൽഎ ചീത്ത പറഞ്ഞു, വനിതാ ഐപിഎസ് ഉദ്യോഗസ്ഥ കരഞ്ഞു !!!
സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്.
ഖരക്പൂര്‍: പൊതുജന മധ്യത്തില്‍ വെച്ച് വനിതാ ഐപിഎസ് ഓഫീസറെ ബിജെപി എംഎല്‍എ അധിക്ഷേപിച്ചു. എംഎല്‍എയുടെ രോക്ഷപ്രകടനത്തെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ കരഞ്ഞു. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്.

ഖരക്പൂര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ആയ രാധാ മോഹന്‍ദാസ് ആണ് ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗത്തിനോട് ദേഷ്യപ്പെട്ടത്, പൊതുജനത്തിനും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ വെച്ചായിരുന്നു ഇത്.

പ്രദേശത്തെ മദ്യഷാപ്പിന് എതിരെയുള്ള ജനകീയ പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. പ്രായമായ സ്ത്രീകളെ പോലും പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ട് പോയെന്ന് എംഎല്‍എ കുറ്റപ്പെടുത്തുന്നു.

പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയവരെ മാത്രമാണ് നീക്കം ചെയ്തത് എന്നാണ് പോലീസ് ഉദ്യോഗ്‌സഥര്‍ പറയുന്നത്.

എംഎല്‍എയുടെ രോക്ഷ പ്രകടനത്തെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ പൊതുജന മധ്യത്തില്‍ വെച്ച് കരഞ്ഞു. ഇതിന്റെ വീഡിയോ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.












Click it and Unblock the Notifications