കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യമായി; എല്‍ജെപിക്ക് 8 സീറ്റ്

Google Oneindia Malayalam News

പട്‌ന: വരുന്ന ലോക്‌സഭ മത്സരത്തില്‍ ബി ജെ പിയും രാം വിലാസ് പാസ്വാന്റെ എല്‍ ജെ പിയും ഒന്നിച്ച് മത്സരിക്കും. ഇത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. ധാരണ പ്രകാരം എട്ട് സീറ്റുകളില്‍ എല്‍ ജെ പി മത്സരിക്കും. ആകെ 40 ലോക്‌സഭ സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. ബീഹാറില്‍ നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടുപോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി ബന്ധം സഹായകമാകും എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി.

അതേസമയം കോണ്‍ഗ്രസ് - ആര്‍ ജെ ഡി സഖ്യത്തിന്റെ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞാണ് രാം വിലാസ് പാസ്വാന്‍ ബി ജെ പിയുമായി കൂട്ടുകൂടുന്നത്. സീറ്റ് മാത്രമല്ല, യു പി എയുമായി തങ്ങള്‍ക്ക് വേറെയും പ്രശ്‌നങ്ങളുണ്ട് എന്ന് എല്‍ ജെ പി നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് - ആര്‍ ജെ ഡി കൂട്ടുകെട്ടിനൊപ്പം നില്‍ക്കാന്‍ 9 സീറ്റ് കിട്ടണം എന്നായിരുന്നു എല്‍ ജെ പിയുടെ ആവശ്യം.

bjp

എന്നാല്‍ ഇത് സംബന്ധിച്ച് യു പി എയില്‍ നിന്നും എല്‍ ജെ പിക്ക് അനുകൂലമായ പ്രതികരണം കിട്ടിയില്ല. ആവശ്യത്തിലധികം തങ്ങള്‍ കാത്തുനിന്നു എന്നും ഇനി യു പി എയുടെ ഭാഗമാകാനില്ല എന്നുമാണ് രാം വിലാസ് പാസ്വാനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മാത്രമല്ല, ഈ സമയം കൊണ്ട് ബി ജെ പി - എല്‍ ജെ പി സഖ്യ ചര്‍ച്ചകള്‍ ഏറെ പുരോഗമിക്കുകയും ചെയ്തിരുന്നു.

മോദി വേവില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എല്‍ ജെ പി ബി ജെ പിയോട് ചേരുന്നത്. നിലവിലെ അവസ്ഥയില്‍ ബി ജെ പി ഏഴ് സീറ്റ് തന്നാല്‍ ഏഴിലും ജയിക്കാമെന്ന് എല്‍ ജെ പിക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പമാണെങ്കില്‍ 12 സീറ്റുകളെങ്കിലും കിട്ടിയാലേ ഏഴെണ്ണത്തില് ജയിക്കാനാകൂ. ഗോധ്ര കലാപത്തെ തുടര്‍ന്ന് 2002 ല്‍ എന്‍ ഡി എ വിട്ട് പോയ പാസ്വാന്‍ അടുത്തിടെ മോദിയെ പുകഴ്ത്തി രംഗത്തുവന്നിരുന്നു.

English summary
BJP seals alliance with Ram Vilas Paswan's LJP. Paswan to get 8 Lok Sabha seats in Bihar for 2014 general election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X