കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ മികച്ച ഭൂരിപക്ഷം നേടി ഭരണം നടത്തുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഇനി ആശ്വാസത്തിന്റെ നാളുകള്‍. രാജ്യസഭയിലും ബിജെപി കുതിച്ചുകയറാന്‍ പോകുന്നു. ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19ന് വോട്ടെടുപ്പ് നടന്നാല്‍ ബിജെപിയുടെ ഗ്രാഫ് കുത്തനെ ഉയരും. ഇതോടെ പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും.

അതേസമയം, കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കും. രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ ശേഷി വീണ്ടും കുറയുമെന്ന് ചുരുക്കം. നിലവില്‍ പ്രാദേശിക കക്ഷികളുടെ സഹായത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നത്. ഇനി രാജ്യസഭയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഇങ്ങനെ....

ബിജെപിക്ക് ഇപ്പോള്‍ 75 അംഗങ്ങള്‍

ബിജെപിക്ക് ഇപ്പോള്‍ 75 അംഗങ്ങള്‍

നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് 75 അംഗങ്ങളാണുള്ളത്. ഈ മാസം 19ന് 24 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടെ ബിജെപിയുടെ സീറ്റുകള്‍ ഇനിയും വര്‍ധിക്കും. അതേസമയം, കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുകയും ചെയ്യും.

ഇനി വര്‍ധിക്കുന്ന സീറ്റുകള്‍

ഇനി വര്‍ധിക്കുന്ന സീറ്റുകള്‍

ഒമ്പത് സീറ്റുകള്‍ ബിജെപിക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബിജെപിക്ക് 84 സീറ്റായി ഉയരും. എന്‍ഡിഎയുടേത് 100 സീറ്റുമാകും. അതിന് ശേഷം രാജ്യസഭയില്‍ കേവല ഭൂരിപക്ഷത്തിന് 22 സീറ്റുകളുടെ കുറവ് മാത്രമാണ് എന്‍ഡിഎക്കുണ്ടാകുക. ബില്ലുകള്‍ പാസാക്കുന്നതിന് ഇത് തടസമല്ല.

രാജ്യസഭയിലെ മൊത്തം ഒഴിവുകള്‍

രാജ്യസഭയിലെ മൊത്തം ഒഴിവുകള്‍

245 സീറ്റുകളാണ് രാജ്യസഭയിലുള്ളത്. നിലവില്‍ 21 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജൂണ്‍ 25ന് അഞ്ച് സീറ്റുകള്‍ കൂടി ഒഴിയും. ജൂലൈ 18ന് ഒരു സീറ്റ് ഒഴിവ് വരും. ഇതോടെ ജൂലൈ 18ന് രാജ്യസഭയില്‍ വരുന്ന മൊത്തം ഒഴിവുകള്‍ 27 ആയി ഉയരും.

 കേരളത്തില്‍ ഒഴിവ് വരാന്‍ കാരണം

കേരളത്തില്‍ ഒഴിവ് വരാന്‍ കാരണം

ഈ മാസം 19ന് 24 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ബാക്കി മൂന്ന് സീറ്റുകളിലേക്കുള്ള ഒഴിവുകള്‍ പിന്നീട് നികത്തും. കേരളം, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പിന്നീട് ഒഴിവുകളുണ്ടാകുക. എംപി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കേരളത്തില്‍ ഒഴിവ് വന്നത്.

കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടമാകും

കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടമാകും

നിലവില്‍ ബിജെപിക്ക് രാജ്യസഭയില്‍ 75 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 39 സീറ്റുകളും. ജൂണ്‍ 19ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയുടെ ഗ്രാഫ് ഉയരും. സീറ്റുകളുടെ എണ്ണം 84 ആകും. കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ കുറച്ച് 37 ആയി താഴും. കര്‍ണാടകയിലാണ് കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടമാകുക.

എന്‍ഡിഎ സെഞ്ച്വറി അടിക്കും

എന്‍ഡിഎ സെഞ്ച്വറി അടിക്കും

നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് രാജ്യസഭയില്‍ 91 അംഗങ്ങളാണുള്ളത്. ബിജെപിയുടെ 75ന് പുറമെ, ബിഹാറിലെ ജെഡിയുവിന് അഞ്ച് സീറ്റ്, പഞ്ചാബിലെ ശിരോമണി അകാലിദളിന് മൂന്ന് സീറ്റുകളുമുണ്ട്. കൂടാതെ ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര കക്ഷികള്‍ക്ക് എട്ട് സീറ്റുകളാണുള്ളത്.

യുപിഎയുടെ ബലം

യുപിഎയുടെ ബലം

യുപിഎക്ക് 61 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 39, ഡിഎംകെക്ക് 7, ആര്‍ജെഡിക്ക് 5, എന്‍സിപിക്ക് 4, ശിവസേനക്ക് 3, മറ്റു ചെറുകക്ഷികള്‍ക്ക് മൂന്ന് എന്നിങ്ങനെയാണ് കണക്ക്. ജൂണ്‍ 19 കഴിഞ്ഞാല്‍ യുപിഎയുടെ സീറ്റ് കുറയും. എന്‍ഡിഎയിലും യുപിഎയിലും ഉള്‍പ്പെടാത്ത കക്ഷികള്‍ക്ക് 68 സീറ്റുകളുണ്ട്.

രണ്ടിലും പെടാത്തവര്‍ ഇവരാണ്

രണ്ടിലും പെടാത്തവര്‍ ഇവരാണ്

തൃണമൂല്‍ കോണ്‍ഗ്രസിന് 13 സീറ്റുകളാണ് രാജ്യസഭയിലുള്ളത്. ഇവര്‍ പലപ്പോഴും യുപിഎയുടെ നിലപാടിനോട് യോജിക്കുന്നവരാണ്. അണ്ണഡിഎംകെക്ക് 9, ബിജെഡിക്ക് 9, എസ്പിക്ക് 8, ടിആര്‍എസിന് 7, സിപിഎമ്മിന് 5, ബിഎസ്പിക്ക് 4, എഎപിക്ക് 3, പിഡിപിക്ക് 2, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 2, മറ്റുള്ളവര്‍ക്ക് 6, നാമനിര്‍ദേശം ചെയ്ത 12 പേരില്‍ എട്ട് പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ബിജെപിക്ക് തടസമില്ല

ബിജെപിക്ക് തടസമില്ല

വ്യക്തമായ ഭൂരിപക്ഷം രാജ്യസഭയിലില്ലെങ്കിലും വിവാദമായ ബില്ലുകള്‍ പോലും പാസാക്കാന്‍ ബിജെപിക്ക് തടസമുണ്ടായിരുന്നില്ല. മുത്തലാഖ് ബില്ല്, കശ്മീരിന്റെ പദവി എടുത്തുകളയുന്ന ബില്ല് , സിഎഎ എന്നിവ രാജ്യസഭ പാസാക്കിയിരുന്നു. എന്‍ഡിഎയിലും യുപിഎയിലും പെടാത്ത കക്ഷികളുടെ സഹകരണത്തോടെയാണ് ബില്ലുകള്‍ പാസാക്കിയിരുന്നത്.

ബിജെപിയെ സഹായിക്കുന്നവര്‍

ബിജെപിയെ സഹായിക്കുന്നവര്‍

ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി, തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ കക്ഷികള്‍ എപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. വിവാദ ബില്ലുകളെല്ലാം രാജ്യസഭയില്‍ പാസായത് ഇവരുടെ സഹകരണത്തോടെയാണ്. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ടിആര്‍എസ് എന്നിവരും സഹകരിക്കാറുണ്ട്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയോ ചെയ്താണ് ഇവര്‍ സഹകരിക്കാറ്.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍

മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലുള്‍പ്പെടെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ രാജി തുടരുകയാണ്. ഇപ്പോള്‍ എട്ട് എംഎല്‍എമാര്‍ രാജിവച്ചു. ഈ സാഹചര്യത്തില്‍ എല്ലാ എംഎല്‍എമാരെയും രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരക്കുകയാണ് കോണ്‍ഗ്രസ്.

English summary
BJP Seats will Increase in Rajya Sabha after June 19 Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X