Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക്; യെഡിയൂരപ്പയെ കളത്തിലിറക്കാൻ കർണാടക ബിജെപി

 36-1679570406.jpg -Propert

ബെംഗളൂരു: അപ്രതീക്ഷിത തിരിച്ചടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടക ബിജെപി നേരിടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി പ്രമുഖർ അടക്കം ഉള്ള നേതാക്കളാണ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. ഇനിയും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടേക്കുമെന്നും ഇവർ കോൺഗ്രസ് നേതൃത്വവുമായി ബന്ധം പുലർത്തുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ നേതാക്കളെ അനുനയിപ്പിക്കാൻ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയെ തന്നെ കളത്തിലിറക്കാൻ ഒരുങ്ങുകയാണ് ബി ജെ പി നേതൃത്വം. ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഹൈക്കമാന്റ് നേരിട്ടാണ് യെഡിയൂരപ്പയുടെ ഇക്കാര്യം അഭ്യർത്ഥിച്ചിരിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നേതൃത്വവുമായി അതൃപ്തിയിൽ തുടരുന്ന നാരായണ ഗൗഡയെ കഴിഞ്ഞ ദിവസം യെഡിയൂരപ്പ തന്റെ വസതിയിൽ വിളിച്ചു വരുത്തുകയും ചർച്ച നടത്തുകയും ചെയ്തു. കോൺഗ്രസിലേക്ക് ഏത് നിമിഷവും നാരായണ ഗൗഡ ചേക്കേറിയേക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് ബി ജെ പി നീക്കം.

ബി ജെ പിയുടെ കർണാടകയിലെ മുഖമായ യെഡിയൂരപ്പ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നേതൃത്വം മാറ്റി നിർത്തിയത് മുതൽ തന്നെ ബി ജെ പിയുമായി അദ്ദേഹം സഹകരിച്ചിരുന്നില്ല. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തിൽ ഉൾപ്പെടെ ശക്തമായ സ്വാധീനമുള്ള യെഡിയൂരപ്പയെ പോലൊരു നേതാവ് മാറി നിൽക്കുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിന് ഉണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ നിലനിൽക്കുന്ന അതൃപ്തികളും ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ മുതിർന്ന നേതാവായ യെഡിയൂരപ്പയെ തന്നെ ആശ്രയിക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ നീക്കം.

അതേസമയം വരും ദിവസങ്ങളിലും കൂടുതൽ നേതാക്കൾ ബി ജെ പി വിട്ട് തങ്ങൾക്കൊപ്പം ചേരുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങൾ എന്നതിന്റെ വ്യക്തമായ സൂചനയാണ് ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്കെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള പ്രമുഖരുടെ കോൺഗ്രസുലേക്കുള്ള വരവ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+