കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്,50:50 അംഗീകരിച്ച് ബിജെപി, ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി പദം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനിടെ വീണ്ടും ട്വിസ്റ്റ്. ബിജെപിയുമായി ചേര്‍ന്ന് തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന താല്‍പര്യപ്പെടുന്നതായിട്ടാണ് സൂചന. കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ശിവസേന മുന്നോട്ട് വെച്ച 50:50 ഫോര്‍മുലയില്‍ മുഖ്യമന്ത്രി പദം അടക്കമുള്ള കാര്യങ്ങള്‍ ബിജെപി അംഗീകരിച്ചെന്ന് അത്തവാലെ പറഞ്ഞു.

ഇതോടെ എന്‍സിപി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയത് വെറുതെ ആയെന്നാണ് വ്യക്തമാകുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നിര്‍ണായക ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധിയെ ദില്ലിയിലെത്തി കണ്ടതിന് പിന്നാലെ പുതിയ കാര്യങ്ങള്‍ പുറത്ത് വന്നത്. പവാര്‍ ഇത് നേരത്തെ തന്നെ മനസ്സിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് സോണിയയെ കാണുന്നതിന് മുമ്പ് ശിവസേനയ്ക്ക് സ്വന്തം വഴി നോക്കാമെന്ന് അദ്ദേഹം പ്രതികരിച്ചത്.

അനുനയവുമായി അത്തവാലെ

അനുനയവുമായി അത്തവാലെ

ശിവസേന ഇടഞ്ഞതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്തവാലെയാണ് സമവായ ഫോര്‍മുലയുമായി എത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം അമിത് ഷായുമായി സംസാരിച്ചിരുന്നു. എല്ലാം ശരിയാവുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്്. എന്നാല്‍ സമവായ നീക്കത്തിന് അത്തവാലെയെ ആണ് ഷാ നിയോഗിച്ചത്. താന്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി സംസാരിച്ചെന്ന് അത്തവാലെ പറയുന്നു. ബിജെപി 50:50 ഫോര്‍മുല അംഗീകരിച്ചെന്ന് അവരെ അറിയിച്ചെന്നും അത്തവാലെ പറഞ്ഞു.

മുഖ്യമന്ത്രി പദം പങ്കുവെക്കും

മുഖ്യമന്ത്രി പദം പങ്കുവെക്കും

മുഖ്യമന്ത്രി പദത്തിലായിരുന്നു ശിവസേനയും ബിജെപിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍ പുതിയ ഫോര്‍മുല പ്രകാരം ബിജെപിക്ക് മൂന്ന് വര്‍ഷം മുഖ്യമന്ത്രി പദം ലഭിക്കും. ശേഷിക്കുന്ന രണ്ട് വര്‍ഷം ശിവസേനയ്ക്ക് വിട്ടുനല്‍കാമെന്നാണ് അമിത് ഷാ പറയുന്നത്. ഈ ഫോര്‍മുല ശിവസേനയ്ക്ക് സ്വീകാര്യമാണ്. അതേസമയം ഇത് ശിവസേന അംഗീകരിച്ചാല്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുക എന്‍സിപിക്കും കോണ്‍ഗ്രസിനുമായിരിക്കും. ബിജെപിയുമായി ഈ ഫോര്‍മുല ചര്‍ച്ച ചെയ്ത് സഖ്യം ഉറപ്പിക്കുമെന്നും റാവത്ത് വ്യക്തമാക്കി.

അത്തവാലെ താരമാകും

അത്തവാലെ താരമാകും

എന്‍ഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണം കുറയുന്നതില്‍ അത്തവാലെയ്ക്കും ആശങ്കകളുണ്ടായിരുന്നു. തുടര്‍ന്നാണ് അമിത് ഷാ തന്റെ ചാണക്യ തന്ത്രം നടപ്പാക്കാന്‍ അത്തവാലെയെ നിയോഗിച്ചത്. മഹാരാഷ്ട്രയില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസുമായി ചേരുന്നത് ശിവസേനയുടെ നാശത്തിനാണെന്ന് അത്തവാലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാല്‍ അത് ബാല്‍ താക്കറെയ്ക്കുള്ള ആദരമായിരിക്കുമെന്നും അത്തവാലെ പറഞ്ഞു.

അമിത് ഷായുടെ ചെക്ക്

അമിത് ഷായുടെ ചെക്ക്

പവാര്‍ മുന്നില്‍ നിന്ന് കളിച്ച ഗെയിമിലേക്ക് രഹസ്യമായിട്ടാണ് അമിത് ഷാ എത്തിയത്. ഒരിക്കല്‍ പോലും മഹാരാഷ്ട്രയിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന അദ്ദേഹം പകരം കളിക്കാരെ ഇറങ്ങി ഗെയിമില്‍ വിജയിച്ചിരിക്കുകയാണ്. അതേസമയം ശിവസേന എന്‍ഡിഎയിലേക്ക് തിരിച്ചെത്തുന്നതോടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും. അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് ഈ സഖ്യമെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ വരുത്തി തീര്‍ക്കാനും അമിത് ഷായ്ക്ക് സാധിച്ചു. ഇത് കോണ്‍ഗ്രസിന് വലിയ ദോഷം ചെയ്യും.

കൂടിക്കാഴ്ച്ച അപ്രസക്തം

കൂടിക്കാഴ്ച്ച അപ്രസക്തം

ബിജെപി ശിവസേനയുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ശരത് പവാറിന്റെ ദില്ലിയിലെ കൂടിക്കാഴ്ച്ച അപ്രസക്തമായിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് സൂചന. പവാര്‍ സോണിയയെ കാണാനാണ് ദില്ലിയിലെത്തിയത്. അതേസമയം സഖ്യത്തിന് സോണിയ അനുമതി നല്‍കിയെന്നാണ് സൂചന. അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ചഗന്‍ ബുജ്ബല്‍ എന്നിവരോട് നാളെ ദില്ലിയിലെത്താന്‍ പവാര്‍ സൂചിപ്പിച്ചിട്ടുണ്ട്. നവാബ് മാലിക് ഇന്ന് രാത്രി ദില്ലിയിലെത്തും.

സര്‍ക്കാരുണ്ടാക്കാന്‍ ധാരണ

സര്‍ക്കാരുണ്ടാക്കാന്‍ ധാരണ

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം മാറേണ്ടതുണ്ടെന്ന നിലപാടാണ് സോണിയ എടുത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും പവാര്‍ സോണിയയെ അറിയിച്ചു. ഇതോടെ സര്‍ക്കാരുണ്ടാക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. അതേസമയം എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ ഇനി തിരിച്ച് പോക്ക് ഉണ്ടാവുമോ എന്നാണ് അറിയാനുള്ളത്. ഇനിയുള്ള കാര്യങ്ങള്‍ അജിത് പവാര്‍ തീരുമാനിക്കും. കോണ്‍ഗ്രസ്, ശിവസേന നേതാക്കള്‍ തമ്മില്‍ നാളെ യോഗം നടക്കുന്നുണ്ട്. അതില്‍ സഖ്യം ധാരണയാവും. എന്നാല്‍ ഇതെല്ലാം ഉദ്ധവിന്റെ നിലപാട് അനുസരിച്ചായിരിക്കും ഉണ്ടാവുക. കോണ്‍ഗ്രസ് ശിവസേനയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന നിലപാടിലാണ് ഉള്ളത്.

പ്രചാരണത്തിനിറങ്ങാതെ ശിവകുമാര്‍, സ്ഥാനാര്‍ത്ഥി പട്ടിക തള്ളി, നേതൃത്വത്തോട് കൊമ്പ് കോര്‍ത്ത് ഡികെ!!പ്രചാരണത്തിനിറങ്ങാതെ ശിവകുമാര്‍, സ്ഥാനാര്‍ത്ഥി പട്ടിക തള്ളി, നേതൃത്വത്തോട് കൊമ്പ് കോര്‍ത്ത് ഡികെ!!

English summary
bjp sena should hold cms post for 3 and 2 years says athawale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X