Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് ബിജെപി എംഎൽഎ; പിന്നാലെ കാരണം കാണിക്കൽ നോട്ടീസ്!

ഡറാഡൂൺ: മുസ്ലീങ്ങൾക്കെതിരെ സംസാരിച്ച് ബിജെപി എംഎൽഎയെ തള്ളി ബിജെപി നേതൃത്വം. മുസ്ലീങ്ങളുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് രുദ്രാപുര്‍ എംഎല്‍എ രാജ്‍കുമാര്‍ തുക്രാർ പറയുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എംഎൽഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ.

എംഎല്‍എ പറഞ്ഞതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും പാര്‍ട്ടിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും ബിജെപി അധ്യക്ഷൻ അജയ് ഭട്ട് വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാവര്‍ക്കും സന്തോഷവും ക്ഷേമവും ഉണ്ടാകണമെന്ന ചിന്തയാണ് ബിജെപിക്കുള്ളത്. മോശം വാക്കുകള്‍ ഉപയോഗിച്ച എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദദ്ദേഹം വ്യക്തമാക്കി.

BJP

ഒരാഴ്ചക്കുള്ളിൽ വിശദീകരണം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും നേതൃത്വം വ്യക്തമാക്കി. ഒരു മുസ്ലീമിന് മുന്നിലോ മുസ്ലീം പള്ളിക്ക് മുന്നിലോ ഒരിക്കലും തലകുനിക്കില്ലെന്നും എംഎല്‍എ പറഞ്ഞ വീഡിയോ ആണഅ വൈറലായത്. ഹിന്ദുക്കളെ അശുദ്ധമാക്കാനായി വീട്ടിലെത്തുന്നവര്‍ക്ക് മുസ്ലീം സ്ത്രീകള്‍ തുപ്പിയ വെള്ളം കൊടുക്കാറുണ്ട്. അതിനാൽ താൻ ഒരിക്കലും മുസ്ലീം വീടുകളില്‍ പോകാറില്ലെന്നും എംഎല്‍എ വീഡിയോയിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+