കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി

  • By
Google Oneindia Malayalam News

ദില്ലി: മോദി തരംഗത്തില്‍ കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശ്. സംസ്ഥാനത്തെ നാല് സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി മിന്നും വിജയം നേടിയത്. ഇത്തവണയും സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു മത്സരം.

<strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!</strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!

amitrahul

വമ്പന്‍ വിജയം നേടിയ പിന്നാലെ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്ക് പണികൊടുത്ത നേതാവിന് എട്ടിന്‍റെ മറുപണി നല്‍കിയിരിക്കുകയാണ് ബിജെപി. ഹിമാചലിലെ മാണ്ഡി മണ്ഡലത്തിലെ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ അനില്‍ ശര്‍മയോടെയാണ് ബിജെപിയുടെ മധുര പ്രതികാരം. സംഭവം ഇങ്ങനെ

 കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

2014 ല്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ട്രെന്‍റ് ബിജെപിക്ക് അനുകൂലമായിരുന്നില്ല. ഇതോടെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു അനില്‍ ശര്‍മ്മയുടെ പിതാവും മുന്‍ മന്ത്രിയും ബിജെപിയിലെ പ്രബലനുമായ സുഖ് റാം.

 മാണ്ഡി സീറ്റില്‍

മാണ്ഡി സീറ്റില്‍

പിന്നാലെ അദ്ദേഹത്തിന്‍റെ അനില്‍ ശര്‍മ്മയുടെ മകന്‍ ആശ്രയ് ശര്‍മ്മയും രാജിവെച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. ആശ്രയ് ശര്‍മ്മയെ ഇത്തവണ മാണ്ഡി സീറ്റില്‍ ബിജെപി പരിഗണിച്ചിരുന്നില്ല. ഇതോടെയായിരുന്നു ആശ്രയ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ് ആശ്രയയെ മാണ്ഡിയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തിരുന്നു.

 മകനെതിരെ

അച്ഛനും മകനും പാര്‍ട്ടി വിട്ടതോടെ മന്ത്രിയും ബിജെപി നേതാവുമായ അനില്‍ ശര്‍മ്മ തീര്‍ത്തും പ്രതിസന്ധിയിലായി. മകന് എതിരെ മണ്ഡലത്തില്‍ പ്രചരണം നടത്തണമെന്ന് ബിജെപി അനില്‍ ശര്‍മ്മയോട് ആവശ്യപ്പെട്ടെങ്കിലും അനില്‍ അതിന് തയ്യാറായില്ല. മാത്രമല്ല രാജിവെയ്ക്കാതെ ബിജെപിയില്‍ പിടിച്ച് നില്‍ക്കുകയും ചെയ്തു.

 വന്‍ വിജയം

വന്‍ വിജയം

അതേസമയം ആശ്രയ്ക്കെതിരെ മണ്ഡലത്തില്‍ ബിജെപി അട്ടിമറി വിജയം നേടി. മാണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വരൂപ് ശര്‍മ്മ 4 ലക്ഷം വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. എന്നാല്‍ അനിലും കുടുംബവും അവസാന നിമിഷം പാലം വലിച്ചതില്‍ എട്ടിന്‍റെ പണിയാണ് ഇപ്പോള്‍ ബിജെപി നല്‍കിയിരിക്കുന്നത്.

 റോഡ് ഷോയ്ക്കിടെ

റോഡ് ഷോയ്ക്കിടെ

മാണ്ഡി മണ്ഡലത്തിലെ വിജയത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ ബിജെപി അനില്‍ ശര്‍മ്മയെ കണക്കിന് നാണം കെടുത്തി. മുഖ്യമന്ത്രി ജയറാം താക്കൂര്‍ പങ്കെടുക്കുന്ന പരിപാടിയായിരുന്നു മാണ്ഡിയില്‍ ഒരുക്കിയത്. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ ആയിരുന്നു ബിജെപി ഒരുക്കിയത്. സുന്ദര്‍ നഗറില്‍ നിന്ന് മാണ്ഡിയിലേക്ക് നടത്തിയ റാലിയില്‍ അനില്‍ ശര്‍മ്മയും പങ്കെടുത്തു.

 മിണ്ടാതെ

മിണ്ടാതെ

സെരി മഞ്ച് സ്ക്വയറിലാണ് സമാപന സമ്മേളനം ഒരുക്കിയിരുന്നത്. സമാപന സമ്മേളന വേദിയിലേക്കും അനില്‍ ശര്‍മ്മ എത്തി . എന്നാല്‍ വേദിയില്‍ ഇരിക്കാന്‍ തന്‍റെ സീറ്റ് തിരഞ്ഞപ്പോഴാണ് നാണംകെട്ടെന്ന് അനില്‍ ശര്‍മ്മയ്ക്ക് ബോധ്യപ്പെട്ടത്. എംഎല്‍എയുടെ പേര് എഴുതിയ കസേര മാത്രം വേദിയില്‍ ഇല്ലായിരുന്നു. ഇതോടെ നാണം പരാതി പറയാതെ മടങ്ങേണ്ട അവസ്ഥയിലായി അനില്‍ ശര്‍മ്മ.

 പ്രതികരണം

പ്രതികരണം

അതേസമയം പ്രദേശത്തെ എംഎല്‍എ എന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുക്കുകയെന്നത് തന്‍റെ ഉത്തരവാദിത്തമാണെന്ന് എംഎല്‍എ പ്രതികരിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതുവരെ താന്‍ ബിജെപിയുടെ പരിപാടികളില്‍ ഭാഗമാകുമെന്നും അനില്‍ ശര്‍മ്മ പറഞ്ഞു.

<strong>നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍</strong>നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

<strong>രാഹുൽ ഗാന്ധിക്ക് മൗനം; മുന്നിട്ടിറങ്ങി സച്ചിൻ പൈലറ്റ്, യഥാർത്ഥകാരണം കണ്ടെത്തും, ബൂത്ത് തലം മുതൽ</strong>രാഹുൽ ഗാന്ധിക്ക് മൗനം; മുന്നിട്ടിറങ്ങി സച്ചിൻ പൈലറ്റ്, യഥാർത്ഥകാരണം കണ്ടെത്തും, ബൂത്ത് തലം മുതൽ

English summary
Bjp sends veil message to Anil Sharma MLA from Himachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X