കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍; മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു, അനുനയിപ്പിക്കാന്‍ ഗുജറാത്ത് നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: സര്‍വ പ്രതാപത്തില്‍ നില്‍ക്കവെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. ഗുജറാത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗം രാജിവച്ചു. മുന്‍ കേന്ദ്രമന്ത്രിയായ മന്‍സുഖ് ഭായ് ബസവയാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. പാര്‍ലമെന്റംഗത്വവും അദ്ദേഹം രാജിവയ്ക്കും. അദ്ദേഹം രാജിവയ്ക്കാനുള്ള കാരണം അവ്യക്തമാണ്. വിശദീകരണ കുറിപ്പ് അദ്ദേഹം പുറത്തിറക്കിയെങ്കിലും രാജിവയ്ക്കാന്‍ പര്യാപ്തമായ കാരണം അദ്ദേഹം പറയുന്നില്ല. ബിജെപി ഗുജറാത്ത് നേതൃത്വവും അമ്പരന്നിട്ടുണ്ട്. അപ്രതീക്ഷിത രാജിയ്ക്ക് കാരണമായി മന്‍സുഖ് ഭായ് ബസവ പറയുന്ന കാരണങ്ങള്‍ ഇങ്ങനെ...

ആറ് തവണ എംപിയായി

ആറ് തവണ എംപിയായി

ഗുജറാത്തിലെ ബറുച്ച് മണ്ഡലത്തില്‍ നിന്ന് ആറ് തവണ ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ച ബിജെപി നേതാവാണ് മന്‍സുഖ് ഭായ് ബസവ. ഇന്ന് അപ്രതീക്ഷിതമായി അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ സിആര്‍ പാട്ടീലിന് വിശദീകരിച്ച് കത്തയക്കുകയും ചെയ്തു.

കൂറുള്ള വ്യക്തി

കൂറുള്ള വ്യക്തി

ബിജെപിയോട് കൂറുള്ള വ്യക്തിയായിരുന്നു ഞാന്‍. പാര്‍ട്ടിയുടെ നയങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്നു. എങ്കിലും ഞാന്‍ മനുഷ്യനാണ്. അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ സംഭവിക്കാം. അതുകൊണ്ട് പാര്‍ട്ടി വിടുകയാണ്. എന്റെ തെറ്റുകള്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുത് എന്ന് കരുതിയാണ് രാജി എന്നും മന്‍സുഖ് ഭായ് ബസവ പറയുന്നു.

സ്പീക്കറെ കാണും

സ്പീക്കറെ കാണും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഉടന്‍ ആരംഭിക്കും. ആ വേളയില്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് ബസവയുടെ തീരുമാനം. തന്റെ തീരുമാനം നിങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നും ബസവ സംസ്ഥാന അധ്യക്ഷന് അയച്ച കത്തില്‍ വ്യക്തമാക്കി. അതേസമയം, ബസവയുടെ രാജിയുമായി ബന്ധപ്പെട്ട് മറ്റുചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നേതൃത്വവുമായി അതൃപ്തി

നേതൃത്വവുമായി അതൃപ്തി

ഗുജറാത്തിലെ ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ ബസവക്ക് നേരത്തെ അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പല നേതാക്കളോടും ഉന്നയിച്ചിരുന്നു എന്നാണ് വിവരം. പക്ഷേ, ബിജെപി നേതൃത്വം ഇക്കാര്യം പരിഗണിച്ചില്ല. മാത്രമല്ല, തന്റെ മണ്ഡലത്തിലെ കാര്യങ്ങളും ബിജെപി നേതൃത്വത്തെ അറിയിച്ചെങ്കിലും പാര്‍ട്ടി ഗൗനിച്ചില്ല. ഇതാണ് ബസവയുടെ രാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

121 ഗ്രാമങ്ങള്‍

121 ഗ്രാമങ്ങള്‍

നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കേന്ദ്ര വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിക്കണം എന്ന് ബസവ കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ബസവ സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നു എന്നാണ് പറയപ്പെടുന്നത്.

പിന്തിരിപ്പിക്കാന്‍ ശ്രമം

പിന്തിരിപ്പിക്കാന്‍ ശ്രമം

സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയുമാണ് ബസവയുടെ രാജി വാര്‍ത്ത അറിഞ്ഞത് എന്ന് ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ആര്‍സി പാട്ടീല്‍ അദ്ദേഹവുമായി സംസാരിക്കും. എല്ലാ വിഷയങ്ങളിലും പരിഹാരം കാണാമെന്ന് അറിയിക്കും. ബസവ ബിജെപിയുടെ മുതിര്‍ന്ന നേതാവാണെന്നും ഭാരത് പാണ്ഡ്യ പറഞ്ഞു.

 നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
BJP senior leader from Gujarat and Former Union Minister Mansukh Bhai Vasava Resigns From party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X