കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍ത്ത് ഈസ്റ്റില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി.... 2019ല്‍ പുതിയ തന്ത്രങ്ങളുമായി അമിത് ഷാ!!

Google Oneindia Malayalam News

ദില്ലി: 2019ലെ പോരാട്ടം ബിജെപിക്ക് എളുപ്പമാവില്ല എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ സൂചിപ്പിച്ച് കഴിഞ്ഞു. ഹിന്ദി ഹൃദയ ഭൂമിയില്‍ ഇത്തവണ ബിജെപി വലിയ കുതിപ്പുണ്ടാക്കില്ലെന്നും വ്യക്തമാണ്. ഇതിനെ മറികടക്കാന്‍ പുതിയ മിഷനാണ് അമിത് ഷാ തയ്യാറാക്കിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതേസമയം ദക്ഷിണേന്ത്യയില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാത്തതും ഷായെ ആശങ്കപ്പെടുത്തുന്നുണ്ട്.

ടിഡിപി സഖ്യം വിട്ട സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പുതിയ സഖ്യകക്ഷിയെ ദക്ഷിണേന്ത്യയില്‍ നിന്നുണ്ടാക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടിലും തെലങ്കാനയിലും ഇതിനുള്ള നീക്കങ്ങളൊന്നും ഫലിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം പരമാവധി ആരെങ്കിലുമായും സഖ്യത്തിനായി ഇപ്പോഴത്തെ നീക്കം. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ എന്‍ഡിഎയുടെ ഭാഗമാക്കാനാണ് ഇപ്പോഴത്തെ നീക്കം.

തോല്‍വി ഉറപ്പിച്ചു

തോല്‍വി ഉറപ്പിച്ചു

ഹിന്ദി ഹൃദയഭൂമയില്‍ തോല്‍വി ഉറപ്പാണെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്ന് അമിത് ഷായ്ക്ക് അദ്ദേഹത്തിന്റെ ടീം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ മറികടക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ സീറ്റുകള്‍ കൊണ്ട് സാധിക്കുമെന്നാണ് അമിത് ഷാ വിലയിരുത്തുന്നത്. ഒഡീഷയും ബംഗാളുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

കണക്കുകള്‍ ഇങ്ങനെ....

കണക്കുകള്‍ ഇങ്ങനെ....

ഒഡീഷയില്‍ 21 ലോക്‌സഭാ സീറ്റും ബംഗാളില്‍ 42 സീറ്റുമാണ് ഉള്ളത്. ഇവിടെ ആകെ മൂന്ന് സീറ്റുകളാണ് ബിജെപിക്ക് ഉള്ളത്. ബംഗാളിലെ രഥയാത്ര അതുകൊണ്ട് തന്നെ ജീവന്‍ മരണ പോരാട്ടമായിട്ടാണ് ബിജെപി കാണുന്നത്. സംസ്ഥാനത്തെ 42 മണ്ഡലങ്ങളിലൂടെയും ഇത് കടന്നുപോകും. ഇത് വഴി വന്‍ നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. 22 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത് ബിജെപി സംസ്ഥാനത്ത് ശക്തമാക്കും. എന്നാല്‍ മമതാ ബാനര്‍ജി ഇവിടെ ശക്തയാണ്. ഒഡീഷയിലെ ഭരണവിരുദ്ധ തരംഗമാണ് ബിജെപി വോട്ടാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നത്.

നോര്‍ത്ത് ഈസ്റ്റിലേക്ക്

നോര്‍ത്ത് ഈസ്റ്റിലേക്ക്

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളായ അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി 25 ലോക്‌സഭാ സീറ്റാണുള്ളത്. നിലവില്‍ എട്ട് സീറ്റാണ് ഇവിടെ ബിജെപിക്കുള്ളത്. ഒഡീഷയും ബംഗാളും ഈ സംസ്ഥാനങ്ങളും ചേര്‍ക്കുമ്പോള്‍ 88 സീറ്റുണ്ടാവും. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് 100 സീറ്റ് നഷ്ടമായാല്‍ ഇവിടെയുള്ള സീറ്റുകള്‍ കൊണ്ട് നഷ്ടം നികത്താനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

മോദിയുടെ റാലി

മോദിയുടെ റാലി

അസമില്‍ മോദിയുടെ റാലി വലിയ സ്വാധീനം ചെലുത്തിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതേസമയം അടുത്ത ദിവസം തന്നെ അദ്ദേഹം ഒഡീഷയില്‍ എത്തുന്നുണ്ട്. റാലികളും നടത്തുന്നുണ്ട്. ഇവിടെ വന്‍ നേട്ടം പാര്‍ട്ടിക്കുണ്ടാവുമെന്ന് ഉറപ്പാണ്. അതേസമയം ബംഗാളില്‍ ബിജെപി എന്ത് വില കൊടുത്തും നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. മമതാ ബാനര്‍ജിക്കെതിരെ കേന്ദ്ര നേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച മമതയുടെ നടപടി ഏകാധിപത്യപരമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചിരുന്നു.

ദക്ഷിണേന്ത്യയില്‍ സഖ്യമില്ല

ദക്ഷിണേന്ത്യയില്‍ സഖ്യമില്ല

ദക്ഷിണേന്ത്യയില്‍ നിന്ന് 50 സീറ്റുകള്‍ ബിജെപി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ വന്‍ തിരിച്ചടിയേറ്റതോടെ ഇത് ഇല്ലാതായിരിക്കുകയാണ്. ഇവിടെ ബിജെപിക്ക് ഇപ്പോള്‍ സഖ്യകക്ഷികളുമില്ല. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ബിജെപി ഒഴിവാക്കുകയാണ്. തെലങ്കാന കെ ചന്ദ്രശേഖര റാവു നിലപാട് വ്യക്തമാക്കിയിട്ടില്ല. സഖ്യം വേണ്ടെന്നാണ് അദ്ദേഹത്തിന്റെയും നിലപാട്. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലാണ് ഇനി പ്രതീക്ഷ. ഇവര്‍ ആന്ധ്രപ്രദേശില്‍ അധികാരത്തിലെത്താന്‍ സാധ്യതയുള്ള പാര്‍ട്ടിയാണ്. ഇവരെ ഒപ്പം നിര്‍ത്തിയാല്‍ ബിജെപിക്ക് നേട്ടമുണ്ടാകും.

കമല്‍നാഥിന് അടുത്ത വെല്ലുവിളി... കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.... സര്‍ക്കാരിനെതിരെ പ്രതിഷേധം!!കമല്‍നാഥിന് അടുത്ത വെല്ലുവിളി... കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.... സര്‍ക്കാരിനെതിരെ പ്രതിഷേധം!!

രാജീവിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി..... ദില്ലിയില്‍ സഖ്യമുണ്ടാവില്ല!!രാജീവിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി..... ദില്ലിയില്‍ സഖ്യമുണ്ടാവില്ല!!

English summary
bjp set focus on north east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X