കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി അതാണ് ലക്ഷ്യം.... പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദേശം, തിരഞ്ഞെടുപ്പിനായി അമിത് ഷാ കളി തുടങ്ങി!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ നിര്‍ണായക ബില്ലുകള്‍ അവതരിപ്പിച്ചതോടെ ശക്തിപ്പെട്ട ബിജെപി, ഇനി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്. നിര്‍ണായക നീക്കങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ അമിത് ഷാ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നു എന്നാണ് ഇപ്പോഴുള്ള പ്രത്യേകത. പ്രതിപക്ഷം ദുര്‍ബലമായത് കൊണ്ട് അനായാസം വിജയം നേടാമെന്ന ധാരണ വേണ്ടെന്നാണ് നിര്‍ദേശം.

കഴിയുമെങ്കില്‍ എല്ലാ സീറ്റുകളും തൂത്തുവാരാണ് നിര്‍ദേശം. എന്നാല്‍ അലസമായി നടന്നാല്‍ ഉറപ്പായും തോല്‍ക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. എന്നാല്‍ പ്രതിപക്ഷം ദുര്‍ബലമാണ്. പക്ഷേ മുന്നൊരുക്കങ്ങളില്‍ അവര്‍ മുന്നിലെത്തിയാല്‍ ബിജെപിക്ക് ആശങ്കപ്പെടേണ്ട കാര്യമുണ്ടെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.

ജാര്‍ഖണ്ഡില്‍ മാറ്റം

ജാര്‍ഖണ്ഡില്‍ മാറ്റം

ജാര്‍ഖണ്ഡില്‍ വീണ്ടും വിജയിച്ചാല്‍ മുഖ്യമന്ത്രിയെ മാറ്റുമെന്നാണ് സൂചന. രഘുബര്‍ ദാസ് നല്ല മുഖ്യമന്ത്രിയല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം മുഖ്യമന്ത്രിയുടെ കാര്‍ഷിക വായ്പാ നയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കാന്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നിത്യേന റിപ്പോര്‍ട്ടുകള്‍ കൈമാറാനും തീരുമാനമുണ്ട്. നിരവധി മന്ത്രിമാരിലും ഇത്തവണ മാറ്റമുണ്ടാകും.

മഹാരാഷ്ട്രയില്‍ ഉറപ്പ്

മഹാരാഷ്ട്രയില്‍ ഉറപ്പ്

മഹാരാഷ്ട്രയില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് നല്ലൊരു നേതാവ് പ്രതിപക്ഷത്തിനില്ല. കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖര്‍ കൊഴിഞ്ഞുപോയത് അവരെ ദുര്‍ബലമാക്കിയിരിക്കുകയാണ്. എന്‍സിപിയും സമാന അവസ്ഥയിലാണ്. അതേസമയം മുസ്ലീം ദളിത് വോട്ടുബാങ്കിനായുള്ള കോണ്‍ഗ്രസ് സഖ്യത്തിന്റെ ശ്രമം ഗൗരവത്തോടെ കാണാന്‍ ദേവേന്ദ്ര ഫട്‌നാവിസ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ശിവസേന നിര്‍ണായക മണ്ഡലങ്ങളില്‍ പാലം വലിക്കുമോ എന്ന ഭയവുമുണ്ട്.

ഹരിയാനയില്‍ പ്രതിപക്ഷമില്ല

ഹരിയാനയില്‍ പ്രതിപക്ഷമില്ല

ഹരിയാനയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റവും ദുര്‍ബലം. ചൗത്താലയുടെ പാര്‍ട്ടി പിളര്‍ന്നതോടെ അവര്‍ അപ്രസക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിലെ നേതാക്കളാരും ഇതുവരെ മികവ് വീണ്ടെടുത്തിട്ടില്ല. ഇവിടെ ജയിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഉപേക്ഷിച്ചെന്നാണ് വ്യക്തമാകുന്നത്. അതേസമയം കോണ്‍ഗ്രസ് ചൗത്താലയുടെ മക്കളുമായി സഖ്യമുണ്ടാക്കിയാല്‍ തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. അതേസമയം ഇവിടെ മുഖ്യമന്ത്രി മാറുമെന്നാണ് സൂചന.

ദേശീയ എക്‌സിക്യൂട്ടീവ്

ദേശീയ എക്‌സിക്യൂട്ടീവ്

തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ എക്‌സിക്യൂട്ടീവ് നടത്തുമെന്നാണ് സൂചന. ഇത് പ്രചാരണത്തിന് മുമ്പുള്ള മുന്നൊരുക്കമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് ശേഷം ബിജെപി നടത്തുന്ന ആദ്യ എക്‌സിക്യൂട്ടീവ് ആണിത്. പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ ഇതില്‍ കൈമാറും. അതേസമയം ആര്‍എസ്എസും സജീവമായി പ്രചാരണ രംഗത്തുണ്ടാവും. ജാര്‍ഖണ്ഡിന് പ്രഥമ പരിഗണന യോഗത്തിലുണ്ടാവുമെന്നാണ് സൂചന. ഇവിടെ അഞ്ച് വര്‍ഷം തികയ്ക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കുകയാണ് രഘുബര്‍ ദാസ്.

അമിത് ഷാ മാറുമോ

അമിത് ഷാ മാറുമോ

അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാനുള്ള നീക്കമാണ് ദേശീയ എക്‌സിക്യൂട്ടീവില്‍ നടക്കുക. ജെപി നദ്ദ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് എത്തുന്നതിന്റെ ആദ്യ നീക്കമാണിത്. അതേസമയം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അമിത് ഷാ തന്നെ ഒരുക്കും. രഘുബര്‍ ദാസിനെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. പക്ഷേ ഇത്തവണ കോണ്‍ഗ്രസ് വലിയൊരു സഖ്യത്തിനൊപ്പമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റ് കുറഞ്ഞാല്‍ രഘുബര്‍ ദാസിന്റെ പോരായ്മയായി അത് കാണുമെന്ന മുന്നറിയിപ്പും അമിത് ഷാ നല്‍കിയിട്ടുണ്ട്.

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

English summary
bjp set to launch election campaign for polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X