കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചൽ പ്രദേശിൽ ബിജെപി ഭരണം പിടിച്ചെടുക്കും, ബിജെപിക്ക് ലഭിക്കുക 47 സീറ്റ് വരെ, സർവ്വെ ഫലം പുറത്ത്!

Google Oneindia Malayalam News

ദില്ലി: ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് വൻ വിജയമുണ്ടാകുമെന്ന് ഇന്ത്യ ടുഡേ-ാക്സിസ് സർവ്വെ ഫലം. 43 മൂന്ന് മുതൽ 47 സീറ്റുകൾ വരെ ബിജെപിക്ക് കിട്ടുമെന്നാണ് സർവ്വെ ഫലം പറയുന്നത്. 68 സീറ്റ് നിയമസഭയിൽ 21 മുതൽ 25 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെ ഫലം പറയുന്നു. നംവബർ ഒമ്പതിനാണ് ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പിസവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പി

വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടത്തുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 23 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഒക്ടോബര്‍ 26 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഹിമാചലില്‍ നിലവിലുള്ള 68 അംഗ നിയമസഭയുടെ കാലാവധി ജനുവരി ഏഴിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്.

Himachal Pradesh

ഹിമാചലില്‍ കോണ്‍ഗ്രസാണ് നിസലവിൽ ഭരിക്കുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിനെയാണ് നിര്‍ത്തുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 68 സീറ്റുകളിലേക്കു മൊത്തം 479 പേർ പത്രിക നൽകി. ഇതിനിടെ, തിയോഗ് നിയമസഭാ മണ്ഡലത്തിൽ മൽസരിക്കുന്ന സിറ്റിങ് എംഎൽഎയും കോൺഗ്രസ് നേതാവുമായ വിദ്യാ സ്റ്റോക്സിന്റെ (89) നോമിനേഷൻ സൂക്ഷ്മപരിശോധനയെ തുടർന്നു തള്ളി. ഷിംല ജില്ലയിലെ തിയോഗ് മണ്ഡലത്തിൽ വിദ്യാ സ്റ്റോക്സ് പത്രിക നൽകുന്നതിനു മുൻപു ദീപക് റത്തോറെ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് ഇന്നലെ വിദ്യാ സ്റ്റോക്സിന്റെ പത്രിക റിട്ടേണിങ് ഓഫിസർ തള്ളിയത്.

English summary
According to the survey, BJP could wrest HP from Congress by winning 43-47 seats, while Congress may trail with 21-25 seats in the 68-seat assembly. HP will go to the polls on November 8.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X