Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയും ഗുജറാത്തും ഹരിയാനയും ബിജെപി തൂത്തുവാരും.... ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം ഇങ്ങനെ

ദില്ലി: ബിജെപി മൂന്ന് സംസ്ഥാനങ്ങളില്‍ എല്ലാ സീറ്റുകളും തൂത്തുവാരുമെന്ന് ടുഡേയ്‌സ് ചാണക്യ ന്യൂസ് 24 സര്‍വേ. ഗുജറാത്ത്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ക്ലീന്‍ സ്വീപ്പ് നടത്തുക. അതേസമയം ഉത്തരാഖണ്ഡിലും തൂത്തുവാരല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. ഗുജറാത്തില്‍ 26 സീറ്റും 2014ല്‍ ബിജെപി നേടിയിരുന്നു.

1

അതേസമയം ഹരിയാനയില്‍ പത്ത് സീറ്റുണ്ട്. അത് ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കും. ദില്ലിയില്‍ 7 സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇവിടെ ഒന്നിച്ച് മത്സരിക്കാത്ത സാഹചര്യത്തില്‍ ബിജെപി തന്നെ ഈ 7 സീറ്റും തൂത്തുവാരും. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റും ബിജെപിക്കൊപ്പം തന്നെ നില്‍ക്കും. 2014ല്‍ ഈ സംസ്ഥാനങ്ങളെല്ലാം ബിജെപി തൂത്തൂവാരിയതാണ്. അത് ആവര്‍ത്തിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

അതേസമയം ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളാണ് ഇത്. ഛത്തീസ്ഗഡില്‍ ബിജെപി 9 സീറ്റ് നേടുമെന്ന് ടുഡേയ്‌സ് ചാണക്യ പറയുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങും. അതേസമയം രാജസ്ഥാനിലെ 25 സീറ്റും ബിജെപി കൊണ്ടുപോകുമെന്ന സൂചനയും സര്‍വേ നല്‍കുന്നു.

മധ്യപ്രദേശില്‍ കാവിക്കൊടി തന്നെ പാറുമെന്ന് ടുഡേയ്‌സ് ചാണക്യ പറയുന്നു. കഴിഞ്ഞ തവണത്തെ പോലെ 27 സീറ്റുകള്‍ തന്നെ ബിജെപി നേടുമെന്നാണ് പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ കാര്യമായി ഫലിക്കില്ലെന്നും, മോദിക്ക് തന്നെയാണ് വോട്ടര്‍മാര്‍ മുന്‍തൂക്കം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+