കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും..... 212 സീറ്റ് ലഭിക്കുമെന്ന് സീ സര്‍വേ.... എന്‍ഡിഎ 293!!

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞതോടെ ഏറ്റവും ശക്തമായിരിക്കുന്നത് 2019ലെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്കാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് യാതൊരു ഉറപ്പും പറയാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കാരണം ബിജെപിക്ക് നഷ്ടമായതെല്ലാം ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ്. സ്ഥിരമായി ബിജെപിക്ക് തന്നെ വോട്ട് ചെയ്യുന്ന ഈ വിഭാഗം പിന്തുണച്ചില്ലെങ്കില്‍ ബിജെപിക്ക് വിജയസാധ്യത കുറയുമെന്നും ഉറപ്പാണ്.

അതേസമയം ബിജെപിക്ക് 2019ല്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് സീ ന്യൂസ് സര്‍വേ പറയുന്നത്. എന്നാല്‍ അധികാരം നഷ്ടപ്പെടില്ലെന്നും ഇവര്‍ പറയുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കില്ലെന്നും എന്‍ഡിഎയുടെ സഹായത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം മഹാസഖ്യം നേട്ടമുണ്ടാക്കുമെങ്കിലും അധികാരം പിടിക്കില്ലെന്നും സീ ടിവി പ്രവചിക്കുന്നു.

മധ്യപ്രദേശിലെ വോട്ട് ശതമാനം

മധ്യപ്രദേശിലെ വോട്ട് ശതമാനം

മധ്യപ്രദേശില്‍ 41 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇത് ലോക്‌സഭയുമായി തട്ടിച്ച് നോക്കുമ്പോള്‍ 50 ശതമാനമായി ഉയരും. എന്നാല്‍ നാല് ശതമാനം നെഗറ്റീവ് സ്വിംഗ് ഉണ്ടാവും. മധ്യപ്രദേശില്‍ 25 സീറ്റ് ഇങ്ങനെയാണെങ്കില്‍ ബിജെപിക്ക് ലഭിക്കും. 2014 27 സീറ്റാണ് ബിജെപി നേടിയത്. രണ്ട് സീറ്റിന്റെ കുറവാണുണ്ടാവുക.

രാജസ്ഥാനിലും കുറയും

രാജസ്ഥാനിലും കുറയും

രാജസ്ഥാനില്‍ 39 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇത് കണക്കിലെടുക്കുമ്പോള്‍ 2019ല്‍ 49 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും. 10 ശതമാനം നെഗറ്റീവ് സ്വിംഗുണ്ടാകും. 20 സീറ്റ് രാജസ്ഥാനില്‍ നിന്ന് ബിജെപി നേടും. അതായത്. 2014നെ അപേക്ഷിച്ച് അഞ്ച് സീറ്റിന്റെ നഷ്ടം ബിജെപിക്കുണ്ടാവും.

ഛത്തീസ്ഗഡില്‍ എന്താവും

ഛത്തീസ്ഗഡില്‍ എന്താവും

ഛത്തീസ്ഗഡില്‍ 33 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2019ല്‍ ഇത് 41 ശതമാനമായി ഉയരും. ഇവിടെ നിന്ന് അഞ്ച് സീറ്റ് ബിജെപി ലഭിക്കാനാണ് സാധ്യത ഇവിടെയുള്ള 11 സീറ്റും ബിജെപി 2014ല്‍ തൂത്തുവാരിയിരുന്നു. ഇത് വെച്ച് നോക്കുമ്പോള്‍ ആറ് സീറ്റിന്റെ നഷ്ടമാണ് ബിജെപിക്കുണ്ടാവുക.

തെലങ്കാനയില്‍ നേട്ടം

തെലങ്കാനയില്‍ നേട്ടം

തെലങ്കാനയില്‍ ബിജെപി ടിആര്‍എസ്സിനൊപ്പം ചേര്‍ന്നാല്‍ എല്ലാ സീറ്റുകളും ടിആര്‍എസ്സ് സഖ്യം നേടും. സംസ്ഥാനത്ത് 11 സീറ്റാണുള്ളത്. അതേസമയം മിസോറാമില്‍ ആകെയുള്ള ഒരു സീറ്റ് മിസോ നാഷണല്‍ ഫ്രണ്ട് സ്വന്തമാക്കാനാണ് സാധ്യത. ഇവര്‍ എന്‍ഡിഎയുടെ ഭാഗമാണ്.

ഉത്തരേന്ത്യയില്‍ ഇങ്ങനെ

ഉത്തരേന്ത്യയില്‍ ഇങ്ങനെ

ഉത്തരേന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ 172 സീറ്റില്‍ ബിജെപി 2014ല്‍ 137 സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസ് 9 സീറ്റായിരുന്നു നേടിയത്. എന്നാല്‍ 2019ല്‍ ബിജെപി 87 സീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസ് 30 സീറ്റ് നേടും. എന്‍ഡിഎ കക്ഷികളെ കൂട്ടിയാല്‍ 91 സീറ്റാവും. എന്നാല്‍ എസ്പിയും ബിഎസ്പിയും എത്തുന്നതോടെ യുപിഎ സഖ്യം 76 സീറ്റ് വരെ നേടും.

ദക്ഷിണേന്ത്യ കിട്ടില്ല

ദക്ഷിണേന്ത്യ കിട്ടില്ല

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് 22 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുമാണ് 2014ല്‍ ലഭിച്ചത്. ഇത് 2019ല്‍ 20 ആയി കുറയും. കോണ്‍ഗ്രസ് 26 സീറ്റിലേക്ക് ഉയരും. സഖ്യം കണക്കിലെടുക്കുമ്പോള്‍ എന്‍ഡിഎ 67 സീറ്റിലെത്തും. യുപിഎ 62 സീറ്റ് നേടും.

ഈസ്റ്റ് വെസ്റ്റ് ഇന്ത്യ

ഈസ്റ്റ് വെസ്റ്റ് ഇന്ത്യ

ഈസ്റ്റ് ഇന്ത്യയില്‍ ബിജെപിക്ക് 45 സീറ്റ് മുമ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് 40 സീറ്റായി കുറയും. കോണ്‍ഗ്രസ് 14 സീറ്റില്‍ നിന്ന് 22 സീറ്റിലേക്ക് ഉയരും. സഖ്യം നോക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 54 സീറ്റ് ലഭിക്കും. യുപിഎയ്ക്ക് 73 സീറ്റും ലഭിക്കും. പശ്ചിമേന്ത്യയിലെ 103 സീറ്റില്‍ ബിജെപി 65 സീറ്റിലേക്ക് ഒതുങ്ങും. 2014ല്‍ ഇത് 78 സീറ്റായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ നിന്ന് 18 സീറ്റിലേക്ക് ഉയരും. എന്‍ഡിഎ 81 സീറ്റും യുപിഎ 22 സീറ്റും ഇവിടെ നേടും

70 സീറ്റ് നഷ്ടമാവും

70 സീറ്റ് നഷ്ടമാവും

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് 70 സീറ്റുകള്‍ നഷ്ടമാവുമെന്ന് വ്യക്തമാണ്. ബിജെപിക്ക് 212 സീറ്റ് മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസ് 96 സീറ്റിലേക്ക് ഉയരും. എന്‍ഡിഎയ്ക്ക് 293 സീറ്റ് ലഭിക്കും. യുപിഎ 233 സീറ്റിലുമെത്തും. അതേസമയം അധികാരം പിടിക്കാന്‍ മഹാസഖ്യത്തിന് സാധിക്കില്ലെന്നും, അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഫലം മാറി മറിയാനും സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു.

അസമില്‍ ബിജെപിക്ക് ആശ്വാസം..... പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 858 സീറ്റ്.... വന്‍ മുന്നേറ്റംഅസമില്‍ ബിജെപിക്ക് ആശ്വാസം..... പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 858 സീറ്റ്.... വന്‍ മുന്നേറ്റം

മോദിയുടെ റാലികള്‍ വന്‍ പരാജയം.... റാലി നടത്തിയ 27 മണ്ഡലങ്ങളില്‍ 14 ഇടങ്ങളില്‍ തകര്‍ച്ച!!മോദിയുടെ റാലികള്‍ വന്‍ പരാജയം.... റാലി നടത്തിയ 27 മണ്ഡലങ്ങളില്‍ 14 ഇടങ്ങളില്‍ തകര്‍ച്ച!!

English summary
bjp set to win 212 seats in 2019 Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X