കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ വീണ്ടും താമര വിരിയും, ഭൂരിപക്ഷം കൂടുമെന്ന് അഭിപ്രായസര്‍വ്വേ

118 മുതല്‍ 134 വരെ സീറ്റുകള്‍ ബിജെപിക്കു ലഭിക്കും

  • By Manu
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മനാടായ ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും താമര വിരിയുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ടൈംസ് നൗ-വിഎംആര്‍ നടത്തിയ അഭിപ്രായസര്‍വ്വേ പറയുന്നു. 2012ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബിജെപി ലഭിക്കുമെന്നുമാണ് പ്രവചനം ചൂണ്ടിക്കാട്ടുന്നത്.

1

തിരഞ്ഞെടുപ്പില്‍ ബിജെപിക്കു 118 മുതല്‍ 134 വരെ സീറ്റുകള്‍ ലഭിക്കും. പ്രധാന എതിരാളികളായ കോണ്‍ഗ്രസിന് ഇത്തവണ ദയനീയ തോല്‍വിയായിരിക്കും നേരിടേണ്ടിവരിക. 49 മുതല്‍ 61 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിനു നേടാന്‍ സാധിക്കുകയുള്ളൂവെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പറഞ്ഞത് തങ്ങള്‍ ബിജെപിക്കു തന്നെ ഇത്തവണയും വോട്ട് ചെയ്യുമെന്നായിരുന്നു.

2

ആകെ വോട്ടില്‍ 52 ശതമാനവും ബിജെപിക്കായിരിക്കും. വെറും 37 ശതമാനം വോട്ട് മാത്രമേ കോണ്‍ഗ്രസിനു ലഭിക്കുകയുള്ളൂ. മറ്റു പാര്‍ട്ടികള്‍ 11 ശതമാനം വോട്ട് പങ്കിടും. 2012ലെ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ നാലു ശതമാനം മെച്ചപ്പെട്ട പ്രകടനം ഇത്തവണ ബിജെപിയില്‍ നിന്നുണ്ടാവുമെന്നും സര്‍വ്വേ ഫലം പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 6000ത്തോളം പേരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് സര്‍വ്വേ നടത്തിയത്. 2012ലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തിലേറിയത്. കോണ്‍ഗ്രസിന് 61 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഡിസംബറില്‍ രണ്ടു ഘട്ടങ്ങളിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടം 14നും നടക്കും. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍.

English summary
BJP will win upcoming assembly elections in big margin says tims now-vmr survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X