കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊരഖ്പൂരില്‍ മുന്നിലെത്തി ബിജെപി... മഹാസഖ്യത്തെ പിന്നിലാക്കിയത് 5 ഘടകങ്ങള്‍!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കൈവിട്ട കോട്ടയായിരുന്നു ഗൊരഖ്പൂര്‍. ഇത്തവണ ബിജെപി ഏറ്റവുമധികം സംഘടനാ ശക്തി ഉപയോഗിച്ചിരിക്കുന്നത് രണ്ട് മണ്ഡലങ്ങളിലാണ്. ഫൂല്‍പൂരും മറ്റൊന്ന് ഗൊരഖ്പൂരുമാണ്. യുപി മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലമാണിത്. പാര്‍ട്ടിക്ക് ഏറെ ചീത്തപ്പേരുണ്ടാക്കിയ തോല്‍വിയാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മണ്ഡലത്തില്‍ പരമാവധി നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടാണ് മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നത്. തീവ്ര വര്‍ഗീയത മുതല്‍ ദേശീയത വരെ മണ്ഡലത്തില്‍ പയറ്റാനാണ് ബിജെപിയുടെ തീരുമാനം. ഇനി അഞ്ച് ദിവസം മാത്രമാണ് മണ്ഡലത്തിലുള്ളത്. ബിജെപി വ്യക്തമായ മുന്‍തൂക്കം ഗൊരഖ്പൂരിലുണ്ട്. മണ്ഡലത്തിലെ വിശേഷങ്ങള്‍ ഇങ്ങനെ

ആദ്യ നീക്കം ഇങ്ങനെ

ആദ്യ നീക്കം ഇങ്ങനെ

ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിലെ എല്ലാ നേതാക്കളെയും ഇറക്കി റാലികളും റോഡ് ഷോയും ഇറക്കിയാണ് പോരാട്ടം കടുപ്പിക്കുമെന്ന ആദ്യ സൂചന ബിജെപി നല്‍കിയത്. ചെറിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ച് നീങ്ങാനാണ് അമിത് ഷായുടെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മോദി നേരത്തെ തന്നെ 75000 കോടിയുടെ പദ്ധതി ഗൊരഖ്പൂരിനായി നല്‍കിയിരുന്നു. ഇതില്‍ ഊന്നിയായിരുന്നു പ്രചാരണം. അതേസമയം ബിജെപിയുടെ ജാതി രാഷ്ട്രീയം ഏറ്റവും ശക്തമായി നിലനില്‍ക്കുന്നതാണ് പാര്‍ട്ടിക്കുള്ള മുന്‍തൂക്കം.

എന്തുകൊണ്ട് ഗൊരഖ്പൂര്‍

എന്തുകൊണ്ട് ഗൊരഖ്പൂര്‍

ഗൊരഖ്പൂര്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ കൂടിചേര്‍ന്ന മിശ്രിത മണ്ഡലമാണ്. ഖുശിനഗര്‍, മഹാരാജ്ഗഞ്ച് എന്നീ മണ്ഡലങ്ങളെയും സ്വാധീനിക്കാന്‍ ഗൊരഖ്പൂരിന് സാധിക്കു. നിഷാദ് വിഭാഗമാണ് മണ്ഡലത്തിലെ ഏറ്റവും സ്വാധീന ഘടകം. നിഷാദ് പാര്‍ട്ടി ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. മറ്റൊന്ന് ദളിത് വോട്ടുകളാണ്. ഇതിന് വേണ്ടി ബിഎസ്പിയുമായി പോരാട്ടത്തിലാണ് ബിജെപി. നിഷാദ് കഴിഞ്ഞാല്‍ ഗൊരഖ്പൂര്‍ മണ്ഡലത്തിലെ പ്രധാന വോട്ടുബാങ്കാണ് ദളിതുകള്‍. ഇതൊക്കെ ഗൊരഖ്പൂരിനെ പ്രസക്തമാക്കുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി ബോജ്പുരി നടനും ബ്രാഹ്മണനുമായ രവി കിഷനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. രവി കിഷന്‍ നിഷാദ് വിഭാഗവുമായി നല്ല അടുപ്പത്തിലാണ്. രണ്ട് ഡസന്‍ റാലികള്‍ യോഗി ആദിത്യനാഥും റോഡ് ഷോയുമായി അമിത് ഷായും മണ്ഡലത്തില്‍ സജീവമാണ്. 2018 മാര്‍ച്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കാനുള്ള പ്രധാന കാരണം യോഗി ആദിത്യനാഥിന് അപ്പോള്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ശുക്ലയ്‌ക്കെതിരെ യോഗി ഇടഞ്ഞിരുന്നു. അതോടെ പിന്തുണയും നഷ്ടപ്പെട്ടിരുന്നു. ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും തോല്‍വിയിലേക്ക് നയിച്ചതിന് പ്രധാന കാരണമായിരുന്നു.

മഹാസഖ്യത്തിന് വീഴ്ച്ച

മഹാസഖ്യത്തിന് വീഴ്ച്ച

മഹാസഖ്യത്തിന് പിഴച്ചത് നിഷാദ് പാര്‍ട്ടി ബിജെപിയെ പിന്തുണച്ചോടെയാണ്. നിഷാദ് വിഭാഗത്തില്‍ നിന്നുളള്ള നേതാവിനെ അഖിലേഷ് സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ വീഴ്ച്ചയാണ്. ഇത് നിഷാദ് പാര്‍ട്ടിയുടെയും മഹാസഖ്യത്തിന്റെയും വോട്ടുകള്‍ ഭിന്നിക്കും. അപ്പോഴും നേട്ടം ബിജെപിക്കുണ്ടാവും. ബിജെപിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിടില്ല. വിവിധ വിഭാഗങ്ങല്‍ മോദിക്ക് ബദലില്ല എന്ന പ്രചാരണവും മണ്ഡലത്തില്‍ തുടങ്ങിയിട്ടുണ്ട്. മോദി തരംഗം തന്നെയാണ് മഹാസഖ്യത്തിന്റെ വീഴ്ച്ചയ്്ക്ക് പ്രധാന കാരണമാകുകയെന്നാണ് വിലയിരുത്തല്‍.

 വോട്ടിംഗ് ശതമാനം വര്‍ധിക്കുമോ?

വോട്ടിംഗ് ശതമാനം വര്‍ധിക്കുമോ?

വോട്ടിംഗ് ശതമാനം ഉയര്‍ത്താനാണ് ബിജെപി ഇത്തവണ ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ 33.76 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഏറ്റവും കുറഞ്ഞ ശതമാനമായിരുന്നു ഇത്. എന്നാല്‍ ഇത് വര്‍ധിപ്പിച്ചാല്‍ ഉറപ്പായും നേട്ടം ബിജെപിയിലേക്ക് എത്തുമെന്ന് മോദി-ഷാ സഖ്യം വ്യക്തമാക്കുന്നു. പരമാവധി എല്ലാവരും വോട്ട് ചെയ്യുക എന്ന ക്യാമ്പയിന്‍ രീതിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. 20 ലക്ഷം വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. ഇവരില്‍ വോട്ടര്‍ സ്ലിപ്പുകള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭൂരിഭാഗം പ്രവര്‍ത്തകരെയും ബിജെപിയെ കളത്തില്‍ ഇറക്കിയിട്ടുണ്ട്

കോണ്‍ഗ്രസ് തിരിച്ചുവരുന്നു

കോണ്‍ഗ്രസ് തിരിച്ചുവരുന്നു

കിഴക്കന്‍ യുപിയിലാണ് ഗൊരഖ്പൂര്‍ ഉള്ളത്. പ്രിയങ്ക ഗാന്ധിയുടെ തട്ടകം കൂടിയാണിത്. മഹാസഖ്യത്തേക്കാള്‍ ബിജെപിക്കുള്ള ഭീഷണി കോണ്‍ഗ്രസാണ്. എന്നാല്‍ ഇവര്‍ സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം 3.5 ലക്ഷം നിഷാദ് പാര്‍ട്ടി വോട്ടര്‍മാരാണ് ഇത്തവണ ബിജെപിയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമാകുക. ഇവര്‍ രവി കിഷനെ 3 ലക്ഷം വോട്ടുകള്‍ക്ക് വിജയിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.

ഒരേയൊരു വെല്ലുവിളി

ഒരേയൊരു വെല്ലുവിളി

ബിജെപി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് രണ്ട് കാരണങ്ങള്‍ കൊണ്ടായിരുന്നു. ഒന്ന് പരമ്പരാഗത വോട്ടുബാങ്ക് ബിജെപിയെ കൈവിട്ടതാണ്. മറ്റൊന്ന് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതിരുന്നതാണ്. ഇത്തവണയും മഠത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയില്ല. യോഗിയുടെ ഹിന്ദു യുവവാഹിനിയും അദ്ദേഹത്തിനെതിരെയാണ്. അതേസമയം മോദിക്ക് രണ്ടാമൂഴം നല്‍കാനുള്ള ഗൊരഖ്പൂര്‍ വോട്ടര്‍മാരുടെ മനസ്സ് ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നു. രവി കിഷന്‍ വിജയിച്ചാല്‍ ബോജ്പുരി ഫിലിം സ്റ്റുഡിയോ യുപിയില്‍ ആരംഭിക്കുമെന്നും, ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നുമാണ് യോഗിയുടെ വാഗ്ദാനം. ഇതും ക്ലിക്ക് ആയിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

7 വര്‍ഷം വൈകി പോയി മന്ത്രി പിയൂഷ് ഗോയല്‍.... ബിജെപിക്ക് മറുപടിയുമായി റിതേഷ് ദേശ്മുഖ്!!7 വര്‍ഷം വൈകി പോയി മന്ത്രി പിയൂഷ് ഗോയല്‍.... ബിജെപിക്ക് മറുപടിയുമായി റിതേഷ് ദേശ്മുഖ്!!

English summary
bjp set to win gorakhpur pm modi most popular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X