കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിയുടെ ടാര്‍ഗറ്റ് 45 സീറ്റ്.... ഫട്‌നാവിസിന് നിര്‍ദേശം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തില്‍ എത്തുമോ എന്ന കാര്യം ഇതുവരെ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ബിജെപി നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നു. മഹാരാഷ്ട്രയില്‍ 45 സീറ്റുകള്‍ നേടാനുറച്ചുള്ള പോരാട്ടമാണ് നടത്തേണ്ടതെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഒറ്റയ്ക്കുള്ള പോരാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ശിവസേനയെ ഞെട്ടിക്കാനും സാധ്യതയുണ്ട്.

ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയില്‍ കുതിപ്പുണ്ടാകുമെന്ന ഉറപ്പും അമിത് ഷായ്ക്ക് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഓരോ മണ്ഡലവും കേന്ദ്രീകരിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപിയെ വീഴ്ത്തണമെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദേശം. അവരുടെ പ്രകടനത്തെ ആശ്രയിച്ചാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍.

അമിത് ഷായുടെ നിര്‍ദേശം

അമിത് ഷായുടെ നിര്‍ദേശം

മഹാരാഷ്ട്രയില്‍ ആകെ 48 സീറ്റാണ് ഉള്ളത്. ഇതില്‍ 45 സീറ്റുകളാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവസേന ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്രയും സീറ്റുകള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ സഖ്യം ചേര്‍ന്ന് മത്സരിച്ചതിനാല്‍ ഇത്രയും സീറ്റുകള്‍ ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. എല്ലാ മണ്ഡലങ്ങളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് അമിത് ഷാ ഇതിലൂടെ നല്‍കുന്നത്.

ശരത് പവാറിന്റെ മണ്ഡലം

ശരത് പവാറിന്റെ മണ്ഡലം

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ മണ്ഡലമായ ബാരാമതി ഇത്തവണ പിടിക്കണമെന്നാണ് അമിത് ഷായുടെ കര്‍ശന നിര്‍ദേശം. ഇത്തവണ പവാര്‍ ബാരാമതിയില്‍ നിന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകരം മകന്‍ അജിത് പവാറാണ് മത്സരിക്കുക. ഇത് മുന്നില്‍ കണ്ടാണ് അമിത് ഷായുടെ നീക്കം. മണ്ഡലത്തില്‍ അജിത് പവാര്‍ വലിയ പ്രശസ്തനല്ല. മികച്ച ബിജെപി നേതാവിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയസാധ്യത ബിജെപിക്കാണ്.

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങളിലെ മണ്ഡലങ്ങളിലെ വിലയിരുത്തലുകള്‍ പരിശോധിക്കാനാണ് അമിത് ഷാ മഹാരാഷ്ട്രയിലെത്തിയത്. പൂനെ, ബാരാമതി, ശിരൂര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. ഇവയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടകളുണ്ട്. പക്ഷേ ഇവിടെ ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. പക്ഷേ ഇവിടെ ബിജെപി ശക്തമായ പോരാട്ടം നടത്തേണ്ടി വരും.

എന്തുകൊണ്ട് പവാര്‍

എന്തുകൊണ്ട് പവാര്‍

പവാര്‍ എന്‍സിപിയുടെ ശക്തനായ നേതാവാണ്. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നത് എന്‍സിപിയാണ്. അവരെ വീഴ്ത്തിയാല്‍ അത് കോണ്‍ഗ്രസിന്റെ വീഴ്ച്ചയിലേക്ക് നയിക്കും. ഇതാണ് അമിത് ഷാ കണക്ക് കൂട്ടുന്നത്. ബാരാമതിയില്‍ വിജയിച്ചാല്‍ 45 സീറ്റെന്ന നേട്ടം ബിജെപിക്ക് സംസ്ഥാനത്ത് നിന്ന് സ്വന്തമാക്കാനാവുമെന്ന് ഷാ പറയുന്നു. അതേസമയം 45 സീറ്റില്‍ കുറഞ്ഞാല്‍ അത് വിജയമല്ലെന്നും അമിത് ഷാ പറഞ്ഞു.

എന്‍സിപി സ്ഥാനാര്‍ത്ഥി

എന്‍സിപി സ്ഥാനാര്‍ത്ഥി

എന്‍സിപി സുപ്രിയ സുലെയ്ക്ക് തന്നെ ഇത്തവണ ബാരമതിയില്‍ സീറ്റ് നല്‍കും. അജിത് പവാറിന് നല്‍കേണ്ടെന്ന് തീരുമാനമുണ്ട്. കഴിഞ്ഞ തവണ നേരിയ മാര്‍ജിനിലായിരുന്നു ഇവിടെ ബിജെപി തോറ്റത്. അതുകൊണ്ട് എന്‍സിപി ശക്തമായ പ്രചാരണം മണ്ഡലത്തില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് പാര്‍ട്ടിയുടെ നിഗമനം. അതേസമയം 43 സീറ്റ് ഉറപ്പായും നേടുമെന്നും, 45 സീറ്റിനായി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സംസ്ഥാന അധ്യക്ഷന്‍ റാവുസാഹേബ് ദാന്‍വെ പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി.... ഇന്റേണല്‍ സര്‍വേകള്‍ കൈവിട്ടു!!മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി.... ഇന്റേണല്‍ സര്‍വേകള്‍ കൈവിട്ടു!!

English summary
bjp sets a target of 45 seats in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X