കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോട്ട കുലുക്കി ബിജെപിയുടെ വിജയം: ആദ്യ തന്ത്രം ന്യൂനപക്ഷ പ്രീണനം!!

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപിയുടെ കടന്നു കയറ്റം വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം. മറ്റെവിടെയും ഉളളത് പോലെ തൃണമൂല്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു. ന്യൂനപക്ഷ പ്രീണനം, പ്രാദേശിക തലത്തിലുള്ള ഭരണ വിരുദ്ധത, ഇടതുപക്ഷ വോട്ടുകളുടെ അടിയൊഴുക്ക്, വന്‍ അഴിമതി എന്നീ ഘടകങ്ങള്‍ ബിജെപിക്ക് സഹായകമായി.

സീറ്റ് കിട്ടിയില്ലെങ്കിലെന്താ 2019ൽ ബിജെപി കേരളത്തിൽ മാത്രം വര്‍ധിപ്പിച്ചത് 12 ലക്ഷത്തിലധികം വോട്ട്!സീറ്റ് കിട്ടിയില്ലെങ്കിലെന്താ 2019ൽ ബിജെപി കേരളത്തിൽ മാത്രം വര്‍ധിപ്പിച്ചത് 12 ലക്ഷത്തിലധികം വോട്ട്!


30% ന്യൂനപക്ഷ വോട്ടുകളുള്ള സംസ്ഥാനത്ത് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഇടതു ഭരണ കാലത്ത് എല്ലാവരും ഇടതുപക്ഷത്തിന് വോട്ട ചെയ്തു. അതേ പോലെ തന്നെ മമതാ ബാനര്‍ജിയുടെ കാലത്ത് എല്ലാവരും മമതയ്ക്ക് വോ്ട്ട ചെയ്തു. പക്ഷേ ആ സമയത്തൊന്നും മതപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തെ നിരവധി നേതാക്കള്‍ മുസ്ലീങ്ങളായിരുന്നുവെന്നും ബിജെപിയിലെ മുതിര്‍ന്ന ജനറല്‍ സെക്രട്ടറി പറയുന്നു.


 ന്യൂനപക്ഷ പ്രീണനമെന്ന്

ന്യൂനപക്ഷ പ്രീണനമെന്ന്


ന്യൂനപക്ഷ പ്രീണനമാണ് മമതാ ബാനര്‍ജി സര്‍ക്കാരിന്റെ രാഷ്ട്രീയമെന്ന് ബിജെപി ആവര്‍ത്തിച്ചു.മമതാ ബാനര്‍ജിയുടെ ഭരണകാലത്ത് ബിജെപിക്ക് ഈ സാഹചര്യങ്ങള്‍ തകര്‍ക്കാനായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുര്‍ഗ പൂജയോടൊപ്പം മുഹ്‌റം പരിപാടികളും വന്നപ്പോള്‍ മുസ്ലീങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് വന്‍ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കളില്‍ ഇത് അതൃപ്തിയുണ്ടാക്കി. ഈ കാരണങ്ങള്‍ മെയ് 23ന് പുറത്തു വന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ 18 സീറ്റ് നേടാന്‍ ബിജെപിയെ സഹായിച്ചു.

മുകുള്‍ റോയ് പ്രധാന കാരണം

മുകുള്‍ റോയ് പ്രധാന കാരണം

തൃണമൂലിന്റെ പ്രധാന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മുകള്‍ റോയി ബിജെപിയില്‍ ചേര്‍ന്നത് മമതയ്ക്ക് വലിയ തലവേദനയായി. 30 ശതമാനം മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് വഴി 32 സീറ്റുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ മുകുള്‍ റോയി ബിജെപിയെ സഹായിച്ചു. കൂടാതെ മമതയുടെ തിരഞ്ഞെടുപ്പ് പദ്ധതികളില്‍ മുകുള്‍ റോയിക്കുള്ള ധാരണയും ബിജെപിക്ക് മുതല്‍ക്കൂട്ടായി.

പ്രാദേശിക തലത്തിലെ ഭരണ വിരുദ്ധ വികാരം

പ്രാദേശിക തലത്തിലെ ഭരണ വിരുദ്ധ വികാരം

അനന്തിരവന്‍ അഭിഷേക് ബാനര്‍ജിയെ മമത നേതൃസ്ഥാനത്തേക്ക് കൊണ്ടു വന്നത് മാത്രമല്ല തൃണമൂലിന്റെ അഴിമതിക്കെതിരായ പ്രാദേശിക വികാരവും ബിജെപിക്ക് നേട്ടമായതായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ പറയുന്നു. തൃണമൂലിനകത്ത് തന്നെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മരുമകനെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്നതും വലിയ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 വോട്ടു വിഹിതം ഉയര്‍ന്നു

വോട്ടു വിഹിതം ഉയര്‍ന്നു


2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 2019ലെ തിരഞ്ഞെടുപ്പില്‍ 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ട് ഇത് തിരിച്ചടിയായിരിക്കുന്നത് ഇടതുപക്ഷത്തിനാണ്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ പോലും ആയിട്ടില്ല. ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആയതോടെ 25% ല്‍ നിന്ന് 5% ലേക്ക് കുറഞ്ഞു. ഇടതുപക്ഷത്തിന്റെ വോട്ടുകളാണ് ബിജെപിയെ സഹായിച്ചുവെന്ന് വ്യക്തം. തൃണമൂലിനെ തറപറ്റിക്കാന്‍ ഇടതുപക്ഷം ബിജെപിയെ പിന്തുണച്ചു.

English summary
. BJP shakes Trinamools West Bengal in Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X