കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മില്‍ വഴിപിരിഞ്ഞതോടെ മറ്റൊരു പ്രതിസന്ധി കൂടി രൂപപ്പെട്ടിരിക്കുകയാണ്. മുംബൈ മേയര്‍ തിരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. ഇനി ദിവസങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പിന് മുന്നിലുള്ളത്. നേരത്തെ ശിവസേനയെ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ സഹായിച്ചത് ബിജെപിയാണ്. ഇത്തവണ മത്സരം അപ്രവചനീയമാണ്.

ഇരുവരും തമ്മില്‍ കോര്‍പ്പറേഷന്‍ ഭരണത്തിലും ഒന്നിച്ച് നില്‍ക്കില്ലെന്നാണ് സൂചന. മുംബൈ കോര്‍പ്പറേഷന്‍ ഭരണം കൈവിട്ട് പോകുന്നത് ശിവസേനയ്ക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ എന്‍സിപിയും കോണ്‍ഗ്രസും ഇവിടെ എന്ത് നിലപാട് എടുക്കും എന്നതും നിര്‍ണായകമാണ്. നിയമസഭയിലെ പിന്തുണ മാത്രമാണ് ഇപ്പോള്‍ ശിവസേനയുമായി ഉണ്ടായിരിക്കുന്നത്. അത് മറ്റ് മേഖലകളിലേക്കും ഉണ്ടാവുമോ എന്നാണ് ശിവസേന ഉറ്റുനോക്കുന്നത്.

മുംബൈ മേയര്‍ തിരഞ്ഞെടുപ്പ്

മുംബൈ മേയര്‍ തിരഞ്ഞെടുപ്പ്

മുംബൈ മേയര്‍ തിരഞ്ഞെടുപ്പില്‍ സഖ്യം പൊളിഞ്ഞത് വലിയ സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 22നാണ് മുംബൈ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതായത് ഇനി ആറ് ദിവസം നിര്‍ണായകമാകും. 2017ലെ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ശിവസേനയായിരുന്നു നേടിയത്. 84 കോര്‍പ്പറേറ്റര്‍മാര്‍ ശിവസേനയ്ക്കുണ്ടായിരുന്നു. തൊട്ടുപിന്നില്‍ 82 സീറ്റോടെ ബിജെപിയും എത്തിയിരുന്നു. 227 അംഗ തദ്ദേശ സ്വയംഭരണ കൗണ്‍സിലായിരുന്നു ഇത്.

ബിജെപിയുടെ പിന്തുണ

ബിജെപിയുടെ പിന്തുണ

2017ലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ശിവസേനയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശിവസേനയുടെ മേയര്‍ സ്ഥാനാര്‍ത്ഥി വിശ്വനാഥ് മഹാദേശ്വര്‍ വിജയിക്കുകയും ചെയ്തു. ഇത് എന്‍ഡിഎ സഖ്യത്തെ ശക്തമാക്കുകയും ചെയ്തു. മഹാദേശ്വറിന്റെ രണ്ടരവര്‍ഷ കാലാവധി സെപ്റ്റംബറിലാണ് അവസാനിച്ചത്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. അതേസമയം വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

മുംബൈ കോര്‍പ്പറേഷന്‍ ദീര്‍ഘകാലം ശിവസേനയുടെ കൈയ്യിലായിരുന്നു. ശിവസേനയുടെ ശക്തികേന്ദ്രം കൂടിയാണിത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ശിവസേനയുടെ ശക്തി കുറഞ്ഞ് വരുന്നുണ്ട്. ബിജെപി ശക്തമായ സാന്നിധ്യമാണ് ഇവിടെ. ഇത്തവണ വിജയിക്കുമോ എന്ന ഉറപ്പും ശിവസേനയ്ക്കില്ല. അതേസമയം എന്‍ഡിഎ പൊളിഞ്ഞതോടെ ദേവേന്ദ്ര ഫട്‌നാവിസിന് ഈ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്. അതേസമയം മുംബൈ കൈവിട്ടാല്‍ ഉദ്ധവ് താക്കറെ ശിവസേനയില്‍ തന്നെ അപ്രസക്തനാവും.

സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

ശിവസേനയ്ക്ക് നിലവില്‍ മുംബൈ കോര്‍പ്പറേഷനില്‍ 94 കൗണ്‍സിലര്‍മാരുണ്ട്. ആറ് പേര്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയില്‍ നിന്നാണ് ശിവസേനയിലെത്തിയത്. ബിജെപിക്ക് 83 സീറ്റുണ്ട്. കോണ്‍ഗ്രസിന് 28 സീറ്റും എന്‍സിപിക്ക് എട്ടും സമാജ് വാദി പാര്‍ട്ടിക്ക് ആറും മജ്‌ലിസ് പാര്‍ട്ടിക്കും എംഎന്‍എസ്സിനും രണ്ട് സീറ്റ് വീതമാണ് ഉള്ളത്. അതേസമയം കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സീറ്റ് നില ഇത്തവണ വര്‍ധിച്ചാല്‍ ശിവസേനയ്ക്ക് എളുപ്പത്തില്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കും.

തീരുമാനമെടുക്കാതെ ബിജെപി

തീരുമാനമെടുക്കാതെ ബിജെപി

മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ശിവസേനയെ എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുംബൈ ബിജെപി അധ്യക്ഷന്‍ മംഗള്‍ പ്രഭാത് ലോധ പറയുന്നു. അതേസമയം സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മുംബൈ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ സ്ഥാനം ബിജെപിക്ക് ലഭിക്കാനാണ് സാധ്യത. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും കൂടുതല്‍ പദവികള്‍ കോര്‍പ്പറേഷനുകളില്‍ ആവശ്യപ്പെട്ടേക്കും.

എന്തുകൊണ്ട് മുംബൈ

എന്തുകൊണ്ട് മുംബൈ

മുംബൈ കോര്‍പ്പറേഷന്‍ മഹാരാഷ്ട്രയുടെ നെടുംതൂണായ ഭരണസിരാ കേന്ദ്രമാണ്. ഇവിടെ ഭരിക്കുന്നവര്‍ പൊതുവേ സംസ്ഥാനത്ത് ആധിപത്യം ലഭിക്കാറുണ്ട്. വലിയ സാമ്പത്തിക സ്രോതസ്സുകളുടെയും കേന്ദ്രമാണ് മുംബൈ കോര്‍പ്പറേഷന്‍. ശിവസേന ഏറ്റവും മികച്ച രീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതും ഇവിടെയാണ്. മുംബൈ കൈവിട്ടാല്‍ ശിവസേന സംസ്ഥാനത്ത് തീര്‍ത്തും ദുര്‍ബലമാകും. അത് ബിജെപിക്കുമറിയാം. അതുകൊണ്ട് ഏറ്റവും ശക്തമായ മത്സരത്തിനാണ് ബിജെപി ഒരുങ്ങുന്നത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി, 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാട്ടീല്‍മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി, 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാട്ടീല്‍

English summary
bjp shiv sena break up may impact mumbai mayoral polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X