കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമൂഴം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ലക്ഷ്യം 220 സീറ്റ്, ഉള്‍പ്പോരില്‍ വീഴുമോ?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടാംതവണയും അധികാരത്തിലെത്തുമെന്നാണ് ബിജെപി-ശിവസേനാ നേതാക്കള്‍ പറയുന്നത്. 220 ലധികം സീറ്റുകള്‍ ഇത്തവണ നേടുമെന്നും ഇരുവരും അവകാശപ്പെടുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണ വിഷയമാക്കുന്ന കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് പക്ഷേ, അടിത്തറ നഷ്ടമായതാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്.

Bjp

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ മഹാജനദേശ് യാത്ര അദ്ദേഹത്തിന്റെ പ്രതിഛായ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫഡ്‌നാവിസിനെ മുന്നില്‍ നിര്‍ത്തി തന്നെയാണ് ബിജെപി ഇത്തവണയും അങ്കം കുറിച്ചിരിക്കുന്നത്. ശിവസേന തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. എന്നാല്‍ പകുതി സീറ്റ് ലഭിക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപിയെ കുഴക്കുന്നുമുണ്ട്. രണ്ടുദിവസത്തിനകം സീറ്റ് വിഭജനത്തില്‍ തീരുമാനമാകുമെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി പദത്തിലും ശിവസേനയ്ക്ക് കണ്ണുണ്ട്.

75ലധികം സീറ്റ് നേടാന്‍ ബിജെപിക്ക് കഴിയുമോ? നിര്‍ണായക ചോദ്യം ഇതാണ്, ഗ്രൂപ്പിസം മറന്ന് കോണ്‍ഗ്രസ്75ലധികം സീറ്റ് നേടാന്‍ ബിജെപിക്ക് കഴിയുമോ? നിര്‍ണായക ചോദ്യം ഇതാണ്, ഗ്രൂപ്പിസം മറന്ന് കോണ്‍ഗ്രസ്

ദിപാവലിക്ക് മുമ്പ് സഖ്യം രൂപീകരിക്കുമെന്ന് ശിവസേന അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ബിജെപി-ശിവസേന സഖ്യത്തിന് ജയിക്കാന്‍ എന്ന് നേതാക്കള്‍ പറയുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ വീഴ്ത്തിയാണ് 2014ല്‍ ബിജെപി-ശിവസേന സഖ്യം അധികാരത്തിലെത്തിയത്. നിലവില്‍ എന്‍സിപി പൂര്‍ണമായും തകര്‍ന്ന മട്ടാണ്. കോണ്‍ഗ്രസും ഏറെ കുറെ ഇല്ലാതായിരിക്കുന്നു. രണ്ടു പാര്‍ട്ടികളില്‍ നിന്നും അനേകം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ തരംഗം മനസിലാക്കിയാണ് ഈ കൂടുമാറ്റം.

ഹരിയാനയില്‍ പത്ത് കല്‍പ്പനകളുമായി കോണ്‍ഗ്രസ്; പണമില്ലെങ്കിലും വേണ്ടത് മാന്യത, 5000 രൂപയുംഹരിയാനയില്‍ പത്ത് കല്‍പ്പനകളുമായി കോണ്‍ഗ്രസ്; പണമില്ലെങ്കിലും വേണ്ടത് മാന്യത, 5000 രൂപയും

ബോളിവുഡ് നടി ഊര്‍മിള കഴിഞ്ഞാഴ്ച രാജിവച്ചത് കോണ്‍ഗ്രസിലെ ഭിന്നത അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്. ഇതെല്ലാം ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന മാറ്റങ്ങളാണ്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയില്‍. 2014ല്‍ 122 സീറ്റാണ് ബിജെപി നേടിയത്. ശിവസേന 63 സീറ്റും. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ക്ക് 80ലധികം സീറ്റ് നേടാനേ സാധിച്ചുള്ളൂ. കഴിഞ്ഞതവണ ഇരുവരും സഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ സഖ്യമുണ്ടാക്കുകയും 125 സീറ്റ് വീതം മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

English summary
BJP, Shiv Sena Confident of Winning over 220 Seats in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X