കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നതകൾ മാറി... മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും!!

Google Oneindia Malayalam News

മുംബൈ: ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പലപ്പോഴും രൂക്ഷ വിമർശനം ഉന്നയിക്കുന്ന പാർട്ടിയാണ് ശിവസേന. പല സംസ്ഥാനങ്ങളിലും ശിവസേന ഒറ്റയ്ക്ക് മത്സരിച്ചിട്ടുമുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ ബിജെപിയുമായി സംഖ്യത്തിലേർപ്പെട‌ാൻ തന്നെയാണ് ശിവസേനയുടെ തീരുമാനം.

<strong>10 സീറ്റുകളില്‍ കോണ്‍ഗ്രസ് വോട്ടുചോര്‍ത്തും.... ബിഎസ്പിയുമായി ഒത്തുതീര്‍പ്പ്!!</strong>10 സീറ്റുകളില്‍ കോണ്‍ഗ്രസ് വോട്ടുചോര്‍ത്തും.... ബിഎസ്പിയുമായി ഒത്തുതീര്‍പ്പ്!!

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒന്നിച്ചാണ് ഇരുപാർട്ടികളും മത്സരിക്കുന്നത്. ശിവസേന 23 സീറ്റിലും ബിജെപി 25 സീറ്റിലുമാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ‌‌

BJP and Shiv Sena

ഇരുപാർട്ടികളും തമ്മിൽ മുമ്പ് പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇരുപാർട്ടികളുടെയും ആദർശം ഒന്നാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 25 വർഷമായി ശിവസേനയും ബിജെപിയും സഖ്യത്തിലാണ്. രാമക്ഷേത്രം വേണമെന്നാണ് രണ്ട് പാർട്ടികളുടെയും ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും വാർത്താ സമമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കർഷകർക്ക് വേണ്ടിയാണ് ഉദ്ധവ് താക്കറെ വാദിക്കുന്നത്. ബിജെപി നേരെത്തെ തന്നെ കർഷകരുടെ വായ്പ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ അതിന് സാങ്കേതികമായ ചില പ്രശ്നങ്ങൾ ഉണ്ട‌ായി. കർഷകർ ആത്മഹത്യ ചെയ്തു.

‌ഈ കാര്യങ്ങൾ സർകക്കാർ കൃത്യമായി വിശകലനം ചെയ്യും. എല്ലാ കർഷകർകക്കും നേട്ടമുണ്ട‌ാകുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ശിവസേന-ബിജെപി സഖ്യത്തിലൂടെ 48 ലോക്സഭ സീറ്റിൽ 45 സീറ്റിലും എൻഡിഎ വിജയിക്കുമെന്ന ആത്മ വിശ്വസമുണ്ടെന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കി.

ബിജെപി നേതാവ് അമിത് ഷായും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും പത്രസമമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 26 സീറ്റുകളിലും ശിവസേന 22 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ ധാരണ.

English summary
The Bharatiya Janata Party (BJP) on Tuesday announced that the party has forged an alliance with its oldest political ally Shiv Sena for the 2019 Lok Sabha polls and the Maharashtra assembly polls. While the Shiv Sena will fight on 23 seats, the BJP will contest on 25 seats in the upcoming Lok Sabha elections, Devendra Fadnavis announced at a press conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X