ലോക്സഭ നേടി: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ശിവസേന സഖ്യം കൈകോര്‍ക്കുംം
മുംബൈ: ബിജെപി- ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ 48 സീറ്റോളം നേടിയതോടെ സഖ്യം വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലേക്കും കരുക്കള്‍ നീക്കുകയാണ്. ഒക്ടോബറില്‍ നിയമസഭ തിരഞ്ഞെടുപ്പിനും സഖ്യം സമാന തന്ത്രവുമായി അധികാരത്തിലെത്തും എന്ന് വിലയിരുത്തുന്നു. കര്‍ഷക പ്രക്ഷോഭങ്ങള്‍ പിടിച്ച് കുലുക്കിയെങ്കിലും മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമങ്ങളില്‍ ഏറെ തഴമ്പിച്ച ശിവസേന- ബിജെപി സഖ്യത്തോടൊപ്പം നിലനില്‍ക്കയാണ് ചെയ്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെയും പ്രചാരണം ബിജെപിക്ക് ഗുണമായി.
കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സഖ്യവുമായി മുന്നോട്ടാണെന്നും രാമക്ഷേത്ര നിര്‍മാണമടക്കമുള്ള വിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കുമെന്നും താക്കറെ പ്രഖ്യാപിച്ചിരുന്നു. വരുന്ന തിരഞ്ഞെടുപ്പുകളെല്ലാം തന്നെ ഒരുമിച്ച് നേരിടുമെന്നാണ് തീവ്ര ഹിന്ദുത്വ നിലപാടുമായി ഇരു പാര്‍ട്ടികളും ഉറപ്പിക്കുന്നത്. സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതായെന്നും സീറ്റ് വിഭജനം ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് താക്കറെ വ്യക്തമാക്കിയത്. രാഹുല്‍ മത്സരിച്ച രണ്ട് സീറ്റില്‍ ഏതിലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചതെന്നും താക്കറെ ചോദിക്കുന്നു.

ബിജെപി മത്സരിച്ച 25ല്‍ 23 നേടുകയും ശിവസേന 23ല്‍ 18 നേടിയാണ് അധികാരമുറപ്പിച്ചത്. ഇതോടെ ബിജെപിക്ക് സഖ്യത്തില്‍ ഉള്ള ആധിപത്യം അതേപടി നിലനില്‍ക്കുകയും ചെയ്തു.അമിത് ഷായുടെ ഇടപെടലിലൂടെ പടലപിണക്കങ്ങള്‍ ഇല്ലാതായി ഒത്തൊരുമിച്ച് നേടിയ വിജയമാണ് സഖ്യത്തിന്‍റേത്. 2014 വരെ ശിവസേനയായിരുന്നു മഹാരാഷ്ട്രയിലെ സഖ്യത്തില്‍ പ്രാധാന്യം നേടിയത്. 2014 ഓടെ കാറ്റ് മാറി വീശി നരേന്ദ്ര മോദി തരംഗത്തിന്‍റെ ഭാഗമാകാന്‍ സേനയും സന്നദ്ധരായി.
ബിജെപി ഈ വിജയത്തോടെ സഖ്യത്തില്‍ ബിഗ് ബ്രദര്‍ റോള്‍ വീണ്ടുമെടുത്തണിഞ്ഞിരിക്കയാണ്. അനുസരണയുള്ള കുട്ടായ് ശിവസേനയും നിയമ സഭ തിരഞ്ഞെടുപ്പില്‍ ഒത്ത് പോകും. ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശിവസേനയെ ഒരു പടി താഴെയാക്കിയെങ്കിലും അമിത് ഷായുടെ നേതൃത്വത്തില്‍ എല്ലാം ശുഭ പര്യവസായി ആകും. അതിരൂക്ഷമായ വരള്‍ച്ചയും ഭരണ വിരുദ്ധ വികാരവും സംസ്ഥാനത്ത് ആകെ ഉണ്ടായിട്ടും അമിത് ഷായുടെ നേതൃപാടവമാണ് ഇരു പാര്‍ട്ടിയെയും സമന്വയിപ്പിച്ച് വിജയത്തിലെത്തിക്കാന്‍ സാധിച്ചത്.












Click it and Unblock the Notifications