കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിച്ചേക്കും.... 160 സീറ്റ് ഉറപ്പെന്ന് സംസ്ഥാന അധ്യക്ഷന്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം ഒരിക്കല്‍ കൂടി വഷളാവുന്നു. ശിവസേന ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്നതും, ബിജെപി രാജ് താക്കറെയ്‌ക്കെതിരെ റെയ്ഡ് നടത്തിയതുമെല്ലാം കൊണ്ടും ഇരുപാര്‍ട്ടികളും തമ്മില്‍ ബന്ധം മോശമാക്കിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ശിവസേന സഖ്യം വേണമെന്ന നിലപാടിലാണ്.

പക്ഷേ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ സഖ്യം വേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഫട്‌നാവിസ് ഇതിന് വഴങ്ങേണ്ടി വരും. അതേസമയം ബിജെപി പകുതി സീറ്റുകള്‍ ശിവസേന നല്‍കിയേക്കില്ലെന്നാണ് സൂചന. അതോടൊപ്പം അടുത്തിടെ നരേന്ദ്ര മോദിയുടെ ചില നടപടികള്‍ സംസ്ഥാനത്ത് ബിജെപി അനുകൂല സാഹചര്യവും ഒരുക്കിയിരിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയാവുകയെന്നാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി സഖ്യം വേണ്ടെന്നാണ് നേതാക്കള്‍ ഒരേസ്വരത്തില്‍ പറയുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ വലിയ നേട്ടം ലഭിച്ചതിന്റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്. ശിവസേന ബിജെപിയുടെ കരുത്തിലാണ് നില്‍ക്കുന്നതെന്നും, ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു.

ചന്ദ്രകാന്ത് പാട്ടീല്‍ ഉറപ്പിച്ചു

ചന്ദ്രകാന്ത് പാട്ടീല്‍ ഉറപ്പിച്ചു

സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ പാട്ടീലിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പിടിമുറുക്കിയിരിക്കുകയാണ്. ശിവസേനയെ ആവശ്യമില്ലെന്നാണ് പാട്ടീല്‍ പ റയുന്നത്. 2014ല്‍ വലിയ കരുത്തില്ലാതിരുന്നിട്ടും 122 സീറ്റുകള്‍ ബിജെപി നേടി. ഇന്ന് മഹാരാഷ്ട്രയില്‍ ശക്തമാണ് ബിജെപിയെന്നും, ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാണെന്നും പാട്ടീല്‍ വിഭാഗം പറഞ്ഞു.

ശിവസേന കലിപ്പില്‍

ശിവസേന കലിപ്പില്‍

ബിജെപി ഏത് നിമിഷവും തങ്ങളെ പുറത്താക്കുമെന്ന് ഉദ്ധവ് താക്കറെയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പ്രാദേശിക തലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനായി ഒരുങ്ങാനുള്ള നിര്‍ദേശവും അദ്ദേഹം നല്‍കിയതായി സൂചനയുണ്ട്. ഇത്തവണ രാഷ്ട്രീയ യാത്ര ശിവസേന തുടങ്ങിയതും ബിജെപിയുടെ ചതി പ്രതീക്ഷിച്ചാണ്. അന്‍പതിലധികം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യേണ്ട നിര്‍ദേശവും ഉദ്ധവ് നല്‍കിയേക്കും. നിര്‍ണായക സീറ്റുകളില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് പ്രതീക്ഷിച്ച ശക്തി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇല്ലാതാവും.

എന്തുകൊണ്ട് സഖ്യം വേണ്ട

എന്തുകൊണ്ട് സഖ്യം വേണ്ട

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വലിയ തരംഗം മഹാരാഷ്ട്രയില്‍ ഉണ്ടാക്കുമെന്ന് പാട്ടീലിന്റെ പ്രത്യേക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിന്ദു വിഭാഗത്തിലൊരു നല്ലൊരു ശതമാനം വോട്ടും ബിജെപി സ്വന്തമാക്കും. 160 സീറ്റില്‍ അധികം ബിജെപി സംസ്ഥാനത്ത് നേടുമെന്ന് പാട്ടീല്‍ ക്യാമ്പ് പറയുന്നു. അതുകൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ശിവസേന വരുന്നത് കൊണ്ട് കാര്യമായ നേട്ടമില്ലെന്നും പാട്ടീല്‍ വ്യക്തമാക്കി.

മുന്നില്‍ ഫട്‌നാവിസ്

മുന്നില്‍ ഫട്‌നാവിസ്

ഇന്റേണല്‍ സര്‍വേയിലും ബിജെപിക്ക് ഇത്ര സീറ്റ് പറയുന്നുണ്ട്. എന്നാല്‍ ഫട്‌നാവിസ് ഇതിന് തടസ്സം നില്‍ക്കുകയാണ്. ദില്ലി രാഷ്ട്രീയത്തിലേക്ക് ചുവടു മാറാനുള്ള ഒരുക്കത്തിലാണ് ഫട്‌നാവിസ്. അതുകൊണ്ട് ശിവസേനയെ പിണക്കാനാവില്ല. ബിജെപിയില്‍ അടുത്തിടെ നിരവധി നേതാക്കള്‍ മരിച്ചത് കൊണ്ടാണ് ഫട്‌നാവിസിനെ ദില്ലിയിലേക്ക് കൊണ്ടുവരാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ശിവസേനയുമായുള്ള സഖ്യം അത്യാവശ്യമാണെന്ന് ഫട്‌നാവിസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ഫിഫ്റ്റി ഫിഫ്റ്റി ഇല്ല

ഫിഫ്റ്റി ഫിഫ്റ്റി ഇല്ല

50 ശതമാനം സീറ്റുകള്‍ ശിവസേനയ്ക്ക് നല്‍കാനാവില്ലെന്ന് പാട്ടീല്‍ വിഭാഗം പറയുന്നു. ഓരോ പാര്‍ട്ടിയുടെയും ശക്തി അനുസരിച്ചാണ് സീറ്റുകള്‍ നല്‍കുകയെന്ന് ഇവര്‍ പറയുന്നു. ഓരോ മണ്ഡലത്തിലും കരുത്തും കണക്കിലെടുക്കും. അതേസമയം മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇതിന് ഫട്‌നാവിസ് തയ്യാറാണ്. എന്നാല്‍ പാട്ടീല്‍ വിഭാഗം ഇതില്‍ ഇടഞ്ഞിരിക്കുകയാണ്. പാട്ടീല്‍ വിഭാഗം ഫട്‌നാവിസിനെതിരെ കരുക്കള്‍ നീക്കി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!

English summary
bjp shivsena have a bitter relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X