കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ ബിജെപി- ശിവസേനാ സഖ്യം തന്നെ; ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ പ്രചവനം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷട്ര, ഹരിയാന സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പുറത്ത് വന്ന എക്സിറ്റ പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലം. ഇരു സംസ്ഥാനങ്ങിലും ബിജെപി വിജയിക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം മഹാരാഷ്ട്രയിൽ വൻ വിജയമാണ് ബിജെപിയെ കാത്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ 243, ഹരിയാനയില്‍ 75, ബിജെപി തേരോട്ടം പ്രവചിച്ച് ന്യൂസ് 18 സര്‍വേമഹാരാഷ്ട്രയില്‍ 243, ഹരിയാനയില്‍ 75, ബിജെപി തേരോട്ടം പ്രവചിച്ച് ന്യൂസ് 18 സര്‍വേ

ബിജെപി- ശിവസേനാ സഖ്യം 166 മുതൽ 196 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ്- എൻസിപി സഖ്യം 72 മുതൽ 90 സീറ്റുകൾ വരെ നേടിയേക്കും. മറ്റുള്ളവർ 22 മുതൽ 34 സീറ്റുകൾ നേടിയേക്കും. 288 അംഗ നിയമസഭയിൽ ബിജെപി- ശിവസേനാ സഖ്യം അനായാസമായി കേവല ഭൂരിപക്ഷമായ 144 കടക്കും.

exit poll

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാകും. 109 മുതൽ 124 സീറ്റുകളിൽ വരെ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കും. ശിവസേനാ 57 മുതൽ 70 സീറ്റുകൾ വരെ സ്വന്തമാക്കിയേക്കും. കോൺഗ്രസ് 32 മുതൽ 40 സീറ്റുകൾ വരെയും എൻസിപി 40 മുതൽ 50 സീറ്റുകൾ വരെയും നേടിയേക്കും, ബിജെപിയുടെ വോട്ട് വിഹിതം 45 ശതമാനവും കോൺഗ്രസിന്റേത് 35 ശതമാനവും ആയിരിക്കുമെന്നാണ് പ്രവചനം.

English summary
BJP-Shivsena to win Maharashtra predicts India today- Axis my India exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X