കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ 220 സീറ്റ് നേടും... ശിവസേനയും ബിജെപിയും തൂത്തുവാരുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഇനി ബിജെപിയുടെ തേരോട്ടമാണ് വരാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. രാജ്യത്ത് നിശബ്ദമായിട്ടാണ് മോദി തരംഗം ആഞ്ഞടിച്ചത്. അത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കും. ലോക്‌സഭയിലെ തരംഗം ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. അത് പക്ഷേ എല്ലാവരും പ്രവചിക്കുന്നത് പോലെയായിരിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

1

സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്‍ഡിഎ സഖ്യം വന്‍ റെക്കോര്‍ഡാണ് സ്വന്തമാക്കുക. നിയമസഭയില്‍ 220 സീറ്റ് വരെ നേടിയാലും അദ്ഭുതപ്പെടാനില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. അതേസമയം മോദി പ്രഭാവം മഹാരാഷ്ട്രയില്‍ ശക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇനി ബിജെപിയുടെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കിടയിലാണ്. അവര്‍ക്ക് ബിജെപിയെ കുറിച്ച് ഒരു ഭയമുണ്ട്. ഇത് വോട്ടുബാങ്ക് രാഷ്ട്രീയം കൊണ്ട് സംഭവിക്കുന്നതാണ്. അത് മാറ്റിയെടുക്കുമെന്നും ഫട്‌നാവിസ് പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ ചന്ദ്രാപൂരില്‍ പരാജയപ്പെട്ട കാര്യം അന്വേഷിക്കുമെന്ന് ഫട്‌നാവിസ് വ്യക്തമാക്കി. ഹന്‍സ് രാജ് അഹിറാണ് പരാജയപ്പെട്ടത്. ശിവസേനയ്ക്ക് ആറ് സീറ്റ് നഷ്ടമായതും മുന്നണിയില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ചെറിയ മാര്‍ജിനിലാണ് ഈ സീറ്റുകള്‍ നഷ്ടമായതെന്നും ഫട്‌നാവിസ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ശക്തിപ്പെടുത്താന്‍ സാധിച്ചത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഗുണകരമാകുമെന്ന അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ വന്‍ നേട്ടം ആവര്‍ത്തിച്ചത് സഖ്യത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. മോദിയുടെ നയങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് ഉറപ്പാണ്. 2014ല്‍ ബിജെപി 122 സീറ്റും ശിവസേന 63 സീറ്റും നേടിയിരുന്നു. 185 സീറ്റോടെ സഖ്യം സംസ്ഥാന ഭരണം നേടുകയും ചെയ്തു. അതേസമയം പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിയെ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്നതല്ലെന്നും, ഫട്‌നാവിസ് പറഞ്ഞു.

10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്

English summary
bjp shivsena will get 220 seats in maharashtra assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X