കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ 2024ല്‍ പരാജയപ്പെടുത്താനാവും, പ്രതിപക്ഷത്തിന് കൊടുക്കാന്‍ തന്ത്രമുണ്ടെന്ന് പ്രശാന്ത്

Google Oneindia Malayalam News

ദില്ലി: ബിജെപിയെ 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാവുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രതിപക്ഷത്തെ അതിനായി ഒരുക്കിയെടുക്കേണ്ടതുണ്ട്. താന്‍ അതിന് തയ്യാറാണ്. പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താനാവും. അങ്ങനെയൊരു സഖ്യത്തെ തയ്യാറാക്കാന്‍ താന്‍ സഹായിക്കാന്‍ തയ്യാറാണ്. പക്ഷേ അതിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ എല്ലാവരും സെമി ഫൈനല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ ഫലം പ്രതിപക്ഷത്തിന് എതിരായാല്‍ പോലും 2024ല്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

1

പ്രതിപക്ഷം തീര്‍ച്ചയായും മാറണം. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിപക്ഷത്തെ വെച്ച് അതൊരിക്കലും സാധ്യമല്ല. പ്രതിപക്ഷ നിരയെ കരുത്തുറ്റതാക്കണം. അതിനായി ഞാന്‍ സഹായിക്കാം. അത്തരമൊരു പ്രതിപക്ഷത്തിന് ബിജെപിക്കെതിരെ ശക്തമായി പോരാടാന്‍ സാധിക്കും. ബിജെപി അതിശക്തമായ രാഷ്ട്രീയ തന്ത്രമാണ് പയറ്റുന്നത്. ജനങ്ങള്‍ക്കിടയില്‍ അതിന് വലിയ സ്വാധീനമുണ്ട്. ഹിന്ദുത്വം, ദേശീയത, ജനക്ഷേമം, എന്നിവയെ സമന്വയിപ്പിച്ചാണ് അവര്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത്. ഇതിനെയാണ് പ്രതിപക്ഷത്തിന് മറികടക്കേണ്ടത്. ഇതില്‍ രണ്ടെണ്ണമെങ്കിലും പ്രതിപക്ഷം മറികടക്കണമെന്നും, എന്നാലേ വിജയിക്കാനാവൂ എന്നും പ്രശാന്ത് പറഞ്ഞു.

ബിജെപി തോല്‍പ്പിക്കുക എന്നത് നാളെ നടക്കുന്ന കാര്യമല്ല. ഏതൊരു പാര്‍ട്ടിയും അത്തരമൊരു ലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ മുന്നില്‍ കാണണം. അല്ലാതെ അഞ്ച് മാസത്തിനുള്ളില്‍ അവരെ മറിച്ചിടാനാവുമെന്ന് കരുതരുത്. മറ്റുള്ളവരെ സംബന്ധിച്ച് ഞാനും കോണ്‍ഗ്രസും ചേരുന്നു എന്നത് സ്വാഭാവികമായി നടക്കേണ്ട കാര്യമാണ്. പരസ്പരം വിശ്വാസത്തോടെ മാത്രമേ ഒരുമിച്ച് പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് അതുണ്ടായില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രശാന്തുമായി ചര്‍ച്ച നടന്നതായി സ്ഥിരീകരിച്ചു. എന്നാല്‍ പ്രശാന്ത്് പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കാനായില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെ ഞാന്‍ ആരാധിക്കുന്നുണ്ട്. അവരുടെ ആശയങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. കോണ്‍ഗ്രസില്ലാതെ ബിജെപിയെ നേരിടുന്നൊരു പ്രതിപക്ഷം സാധ്യമാവില്ല. അതിനര്‍ത്ഥം ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴിലുള്ള കോണ്‍ഗ്രസ് എന്നല്ല. കോണ്‍ഗ്രസിന് തീര്‍ച്ചയായും അടിമുടി മാറ്റം വേണം. ബിജെപിയെ അല്ലാതെ അവര്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തൃണമൂലിനെ ദേശീയ തലത്തില്‍ വളരാന്‍ സഹായിക്കുന്നത് കോണ്‍ഗ്രസിനെതിരെയുള്ള പ്രതികാരമല്ല. കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിയോട് പ്രതികാരം തീര്‍ക്കാന്‍ മാത്രം വലിപ്പമുള്ളയാള്‍ അല്ല ഞാന്‍. ഈ രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് എന്ന ആശയം ദുര്‍ബലമാവാന്‍ പാടില്ല. അത് ജനാധിപത്യത്തിന്റെ താല്‍പര്യമാണെന്നും പ്രശാന്ത് പറഞ്ഞു.

മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?

Recommended Video

cmsvideo
BJP minister Narayan prasad's son opens fire to chase away children playing in farm

English summary
bjp should be defeated in 2024 but not with this opposition, prashant kishor wants changes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X