കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെ ഗാന്ധിയെ കൊന്നു, പ്രഗ്യാ സിംഗ് ഇന്ത്യയുടെ ആത്മാവിനെയും, വിമര്‍ശനവുമായി നൊബേല്‍ ജേതാവ്!!

Google Oneindia Malayalam News

ദില്ലി: നാഥുറാം ഗോഡ്‌സെയെ ദേശ്‌സ്‌നേഹിയാക്കിയ പ്രഗ്യാ സിംഗ് താക്കൂറിനെ രൂക്ഷ വിമര്‍ശനവുമായി നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. മഹാത്മാഗാന്ധി അധികാരത്തിനും രാഷ്ട്രീയത്തിനും മുകളിലാണെന്ന് സത്യാര്‍ത്ഥി പറഞ്ഞു. പ്രഗ്യാ സിംഗിനെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തകയാണെന്നും, ബിജെപി അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും സത്യാര്‍ത്ഥി ആവശ്യപ്പെട്ടു.

1

അതേസമയം പ്രഗ്യയുടെ പരാമര്‍ശത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനിടയിലാണ് സത്യാര്‍ത്ഥിയുടെ വിമര്‍ശനം കൂടിയെത്തുന്നത്. നടന്‍ കമല്‍ഹാസന്‍ ഗോഡ്‌സെ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞിരുന്നു, ഇതിന് മറുപടിയായിട്ടാണ് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നും, എല്ലാകാലത്തും അതങ്ങനെ തുടരുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞത്.

ഗോഡ്‌സെ ഗാന്ധിയുടെ ശരീരത്തെ ഇല്ലാതാക്കി. എന്നാല്‍ പ്രഗ്യാ സിംഗിനെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവ്, അഹിംസാ നയം, സമാധാനം, സഹിഷ്ണുത, എന്നിവയെ ഇല്ലാതാക്കുകയാണെന്നും ബിജെപി ചെറിയ നേട്ടം മനസ്സില്‍ കണ്ട് പ്രവര്‍ത്തിക്കരുതെന്നും, രാജ്യധര്‍മം മനസ്സില്‍ കണ്ട് പ്രഗ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും കൈലാഷ് സത്യാര്‍ത്ഥി ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് മാപ്പുപറഞ്ഞിരുന്നു. പ്രഗ്യയോട് വിശദീകരണം നല്‍കാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക സമിതിക്ക് മുന്നിലും ഹാജരാകേണ്ടി വരും. അമിത് ഷാ പാര്‍ട്ടിയുടെ നിലപാടല്ല ഇതെന്നും വ്യക്തമാക്കിയിരുന്നു. പ്രഗ്യക്ക് മാപ്പില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ബാപ്പുവിനെ അവര്‍ അപമാനിച്ചെന്നും മോദി പറഞ്ഞിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!

English summary
bjp should expell pragya singh says kailash satyarthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X