Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ മുഖമായിരുന്ന റാം മാധവിന് എന്തു സംഭവിച്ചു? അമിത് ഷായുടെ അനിഷ്ടത്തിന് കാരണം ഇതാണ്!!!

ദില്ലി: പ്രധാന മോദിയുടെ യുഎസ് സന്ദർശന വേളയിലും ഹ്യൂസ്ററണിലെ ഹൗഡി മോദിയിലുമെല്ലാം പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഒരു നേതാവിന്റെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. ഹൗഡി മോദി പോലെയൊരു ചടങ്ങിൽ സജീവ സാന്നിധ്യമാകേണ്ട റാം മാധവ് കുറച്ചു കാലമായി ''അജ്ഞാതവാസത്തിലാണ്''. ലോക്സഭ തിരഞ്ഞെടുപ്പ് കഴിയും വരെ മാധ്യമങ്ങളിലും പാർട്ടി വേദികളിലും നിറഞ്ഞുനിന്നിരുന്ന ബിജെപി ജനറൽ സെക്രട്ടറി റാം മാധവിന് എന്തു സംഭവിച്ചുവെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

ബിജെപിയുടെ വിദേശകാര്യ സെൽ മേധാവിയായ വിജയ് ചൗത്താലയായിരുന്നു ഇത്തവണ ഹൗഡി മോദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് . മോദിയുടെ ആദ്യകാല വിദേശ പരിപാടികൾ ഏകീകരിക്കാൻ റാം മാധവിനൊപ്പം ഉണ്ടായിരുന്ന നേതാവായിരുന്നു വിജയ് ചൗത്താല. പ്രധാനമന്ത്രി ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുമ്പോൾ കശ്മീർ വിഷയത്തിലെ നിലപാട് വിശദീകരിക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായി ബെംഗളൂരുവിലായിരുന്നു റാം മാധവ്.

 റാം മാധവിന്റെ അസാന്നിധ്യം

റാം മാധവിന്റെ അസാന്നിധ്യം

ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് റാം മാധവ്. എങ്കിലും അടുത്ത കാലത്തായി വിദേശത്തുള്ള ബിജെപിയുടെ പ്രധാന പരിപാടികളിൽ റാം മാധവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് അവസാന വാരം ചൈന സന്ദർശിച്ച 11 അംഗ ബിജെപി പ്രതിനിധി സംഘത്തിലും റാം മാധവിനെ ഉൾപ്പെടുത്തിയിരുന്നില്ല. കമ്മ്യൂണിറ്റ് പാർട്ടി ഓഫ് ചൈനയുടെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദർശനം. പാർട്ടിക്കുള്ളിൽ ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് നിലപാടുകളെക്കുറിച്ചും അറിവും വൈദഗ്ധ്യവുമുള്ള ആളായിട്ടാണ് റാം മാധവിനെ പരിഗണിക്കുന്നത്. Uneasy Neighbours: India and China after 50 Years of the War'-എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം. എന്നിട്ടും ചൈനീസ് സന്ദർശനത്തിൽ നിന്നും റാം മാധവിനെ ഒഴിവാക്കിയതിന്റെ കാരണം ദുരൂഹമാണ്.

ഒഴിവാക്കി

ഒഴിവാക്കി

സെപ്റ്റംബറിൽ പാർട്ടി വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധയേയും ലഡാക്ക് എംപി ജമിയാംഗ് സെറിംഗ് നംഗ്യാലിനേയിം പാർട്ടി മംഗോളിയയിലേക്ക് അയച്ചിരുന്നു. ഇന്റൻനാഷണൽ ഹിന്ദു ബുദ്ധിസ്റ്റ് കോൺഫ്ലിക്ട് റിസലൂഷൻ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇത്. ഈ സംഘത്തിലും റാം മാധവിനെ ഉൾപ്പെടുത്തിയിരുന്നില്ല. 2014ൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലെല്ലാം പ്രധാനിയായിരുന്നു റാം മാധവ്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ, ലണ്ടനിലെ വെംബ്ലി എന്നിവിടങ്ങളിൽ മോദി നടത്തിയ പരിപാടികളിലെ മുഖ്യ സാന്നിധ്യമായിരുന്നു റാം മാധവ്. കശ്മീരിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേയും സഖ്യങ്ങൾ ശക്തമാക്കാനുള്ള ചുമതല റാം മാധവിനായിരുന്നു. എന്നാൽ 5 വർഷത്തിനിപ്പുറം പാർട്ടിയിലെ അമിത് ഷായ്ക്ക് ശേഷം പാർട്ടിയിലെ ഏറ്റവും സ്വാധീനമുള്ള ആളായി കരുതപ്പെട്ട നേതാവിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

 പാർട്ടിയിലെ രണ്ടാമൻ

പാർട്ടിയിലെ രണ്ടാമൻ

ബിജെപിയിലെ രണ്ടാമനായി റാം മാധവിനെ പരിഗണിക്കാനുള്ള കാരണം പാർട്ടിക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ തന്നെയായിരുന്നു. എന്നാൽ റാം മാധവിനെ ഏൽപ്പിച്ച ചുമതലകൾ ഒന്നൊന്നായി പാർട്ടി പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ കൺവീനറായി അസം മന്ത്രി ഹിമാന്തബിശ്വ ശർമയേയാണ് നിയമിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രിയായി അധികാരമേറ്റ ശേഷം ജമ്മു കശ്മീരിന്റെ ചുമതല ഏറ്റെടുത്ത അമിത് ഷാ സംസ്ഥാനത്തിന്റെ ചുമതല പാർട്ടി ഉപാധ്യക്ഷനായ അവിനാശ് റായ് ഖന്നയ്ക്ക് നൽകുകയായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല റാം മാധവ് അനൗപചാരികമായി നോക്കുന്നുണ്ടെങ്കിലും മറ്റ് നേതാക്കൾക്ക് ഔദ്യോഗിക ചുമതല നൽകി ബിജെപി സമാന്തര ഘടന സൃഷ്ടിച്ചു കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ചും റാം മാധവൻ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

 പകരക്കാർ

പകരക്കാർ

ജനറൽ സെക്രട്ടറിമാരായ ഭൂപേന്ദ്രർ യാദവിനും അനിൽ ജെയിനുമാണ് നിലവിൽ റാം മാധവ് വഹിച്ചിരുന്ന സ്ഥാനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അമിത് ഷായുടെ റാലികളിലെ സജീവ സാന്നിധ്യമാണ് ഇരുവരും. ബീഹാറിന്റെ ചുമതലയുള്ള നേതാവാണ് ഭൂപേന്ദ്രർ യാദവ്. ഛത്തീസ്ഗഡിന് പുറമെ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെയും ചുമതല അനിൽ ജെയിനാണ്. നയതന്ത്ര ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. രണ്ട് കേന്ദ്രമന്ത്രിമാരുമായുള്ള ഭിന്നതയും അദ്ദേഹത്തിന് തിരിച്ചടിയായി. വിദേശകാര്യങ്ങളിൽ മാത്രമാണ് റാം മാധവിന് താൽപര്യമെന്ന് ഇവർ അമിത് ഷായോടും മോദിയോടും പരാതി പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പ്രധാന മന്ത്രിയുടെ വിദേശ സന്ദർശനങ്ങളിൽ നിന്നും വിദേശ നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചകളിൽ നിന്നും റാം മാധവിനെ ഒഴിവാക്കുന്നത്.

 2018 മുതൽ തകർച്ച

2018 മുതൽ തകർച്ച

താൻ ഉദ്ദേശിക്കുന്നതിൽ അധികം കാര്യങ്ങൾ ചെയ്യുന്ന നേതാക്കളെ അമിത് ഷാ വെച്ചുപൊറിപ്പിക്കില്ലെന്ന് ഗുജറാത്ത് കാലം മുതൽ അദ്ദേഹത്തിനൊപ്പമുള്ള ഒരു നേതാവ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ''ശബ്ദമുണ്ടാക്കാതെ പ്രവർത്തിക്കുന്ന ബാക്ക് റൂം നേതാക്കളെയാണ് അമിത് ഷായ്ക്ക് താൽപര്യം, അതുകൊണ്ടാണ് ബിജെപി ജനറൽ സെക്രട്ടറിമാർ മാധ്യമങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത്. എന്നാൽ വിദേശ നയതന്ത്രഞ്ജന്മാരുമായുള്ള തന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ റാം മാധവ് ഒരിക്കലും മടി കാണിച്ചിരുന്നില്ല. പേഴ്സണൽ ബ്രാൻഡിംഗ് നടത്തുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് ചില മന്ത്രിമാർ പരാതി ഉന്നയിക്കുകയും ചെയ്തു''- മുതിർന്ന നേതാവ് പറഞ്ഞു. വിദേശ നയതന്ത്രജ്ഞരുമായുള്ള റാം മാധവിന്റെ ഈ അടുപ്പം പല നേതാക്കളെയും അസ്വസ്ഥരാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അതൃപ്തി പരസ്യമാക്കി അമിത് ഷാ

അതൃപ്തി പരസ്യമാക്കി അമിത് ഷാ

2018ലാണ് റാം മാധവിനോടുള്ള അതൃപ്തി അമിത് ഷാ പരസ്യമാക്കി തുടങ്ങിയത്. അനിൽ ജെയിൻ, മാധ്യമ ചുമതലയുള്ള അനിൽ ബലൂനി, ജിഎൽവി നരസിംഹ റാവു എന്നിവരെ രാജ്യസഭ സീറ്റിലേക്ക് അമിത് ഷാ നിർദ്ദേശിച്ചു. ജനറൽ സെക്രട്ടറിയായിരുന്ന റാം മാധവിനേയും അരുൺ സിംഗിനേയും തള്ളിയായിരുന്നു നടപടി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് നേട്ടം 300 കടക്കുമെന്ന് അമിത് ഷാ തറപ്പിച്ച് പറയുന്നതിനിടെ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെന്ന റാം മാധവിന്റെ പ്രസ്താവനയും തിരിച്ചടിയായി. താൻ ഒരു പ്രാചാരകനാണെന്നും അതിനാൽ സംഘടനാ പ്രവർത്തനങ്ങളിൽ മാത്രമ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് റാം മാധവ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. എന്നാൽ അദ്ദേഹം ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുപുലർത്തുന്നതായാണ് എതിരാളികൾ പ്രചരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+