കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണി കഴിച്ച് തീർന്നെങ്കിൽ ഇനി മണ്ഡലത്തിലേക്ക് പോകാം..... സിദ്ധരാമയ്യയെ പരിഹസിച്ച് ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: പ്രളയം നാശം വിതച്ച സ്വന്തം മണ്ഡലത്തിൽ സന്ദർശനം നടത്താതെ ഈദ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച് ബിജെപി. സിദ്ധരാമയ്യയുടെ മണ്ഡലമായ ബദാമിയിൽ പ്രളയം കനത്ത നാശം വിതച്ചിരുന്നു.

കശ്മീരില്‍ പുതിയ നീക്കവുമായി ബിജെപി.... നേതാക്കള്‍ക്കും വക്താക്കള്‍ക്കും കര്‍ശന നിര്‍ദേശം!!കശ്മീരില്‍ പുതിയ നീക്കവുമായി ബിജെപി.... നേതാക്കള്‍ക്കും വക്താക്കള്‍ക്കും കര്‍ശന നിര്‍ദേശം!!

അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ യാത്ര ചെയ്യരുതെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ബദാമിയിൽ പോകാനോ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താനോ തനിക്ക് സാധിച്ചിരുന്നില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. തനിക്ക് പകരം മകൻ യതീന്ദ്ര ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു.

siddaramaiah

സിദ്ധരാമയ്യ ഈദ് ആഘോഷത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനവുമായി ബിജെപി രംഗത്ത് എത്തിയത്. ബിരിയാണി കഴിക്കാൻ സമയം കണ്ടെത്തിയ സിദ്ധരാമയ്യയ്ക്ക് സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കാൻ സമയമില്ലേയെന്നാണ് ബിജെപിയുടെ ചോദ്യം.

ബിരിയാണി കഴിച്ച് തീർന്നെങ്കിൽ സ്വന്തം മണ്ഡലം സന്ദർശിച്ച് നിങ്ങൾക്ക് വോട്ട് ചെയ്തവരുടെ ആവശ്യങ്ങൾ കേട്ടുകൂടേയെന്നും ബിജെപി ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായത് മുതൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് നേരെ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിക്കാൻ വൈകിയതിനാൽ നിലവിലെ സാഹചര്യം നേരിടാൻ യെഡിയൂരപ്പ പരാജയപ്പെട്ടുവെന്നാണ് സിദ്ധരാമയ്യ ആരോപണം ഉന്നയിച്ചത്. 42ഓളം ആളുകളാണ് മഴക്കെടുതിയിൽ കർണാടകയിൽ മരിച്ചത്. 2700ഓളം ഗ്രാമങ്ങളെയും 17 ജില്ലകളേയും പ്രളയം ബാധിച്ചു

English summary
BJP slams Siddaramaiah for not visiting flood affected areas of his constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X