ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയ്ക്ക് ഭൂമി നൽകി ഡികെ ശിവകുമാർ, വാളെടുത്ത് ബിജെപി!
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പുതിയ വിവാദത്തില്‍. യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമയാണ് ഹാരോബേലെ ഗ്രാമത്തില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി 10 ഏക്കര്‍ ഭൂമിയാണ് ഡികെ ശിവകുമാര്‍ ദാനമായി നല്‍കിയത്.
ശിവകുമാറിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് സ്ഥലം. ക്രിസ്തുമസ് ദിനത്തില്‍ ഭൂമി പൂജയോടെ പ്രതിമ നിര്‍മ്മാണത്തിനുളള പണികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഡികെ ശിവകുമാറും സഹോദരനും എംപിയുമായ ഡികെ സുരേഷും ചേര്‍ന്നാണ് ഭൂമിയുടെ രേഖകള്‍ പ്രതിമ പണിയുന്ന പള്ളി ട്രസ്റ്റിന് കൈമാറിയത്.

ഇതിന് പിന്നാലെയാണ് ഡികെ ശിവകുമാറിനും കോണ്‍ഗ്രസിനും എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനെ പിന്തുണയ്ക്കുകയാണ് എന്നാണ് മുതിര്‍ന്ന ബിജെപി നേതാവും തദ്ദേശ വികസന മന്ത്രിയുമായ കെഎസ് ഈശ്വരപ്പ ട്വീറ്റ് ചെയ്തത്.
ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടു കൊണ്ടുളളതാണ് ശിവകുമാറിന്റെ നീക്കമെന്നും കെംപെ ഗൗഡയുടേയും ആദി ചുഞ്ചിഗിരി മഠ സ്വാമികളുടേയും ഭക്തനായ ശിവകുമാര്‍ എന്തിനാണ് അവരുടെ പ്രതിമ പണിയാതെ ക്രിസ്തുവിന്റെ പ്രതിമ നിര്‍മ്മിക്കുന്നത് എന്നും കെഎസ് ഈശ്വരപ്പ ചോദിക്കുന്നു. തീഹാറില്‍ നിന്നും തിരിച്ച് വന്നയാള്‍ തന്റെ ഇറ്റാലിയന്‍ ബോസിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആനന്ദ് കുമാര്‍ ഹെഗ്ഡെയുടെ പ്രതികരണം.
ശിവകുമാര്‍ പ്രതിമ പണിയാന്‍ കൈമാറിയ ഭൂമി സര്‍ക്കാരിന്റെതാണ് എന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നുണ്ട്. എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യസ്ഥാനമുളള ജനാധിപത്യത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും തന്റെ മണ്ഡലമായ കനകപുരയില്‍ പല മത വിശ്വാസികളുമുണ്ടെന്നും അവരെ എല്ലാം ബഹുമാനിക്കുക തന്റെ ഉത്തദവാദിത്തമാണ് എന്നുമാണ് ശിവകുമാർ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.
-
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ -
ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് ഒറ്റമൂലി വരുന്നു; എംജി റോഡ് നവീകരിക്കുന്നു, ബ്ലാക്ക് ടോപ്പിംഗ് രാത്രി മാത്രം! -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉടൻ! -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications