Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോഡ്‌സെയ്‌ക്കെതിരെ പറഞ്ഞ കമൽ ഹാസനെ അറസ്റ്റ് ചെയ്യണം, നടനെതിരെ വാളെടുത്ത് ബിജെപി

Recommended Video

cmsvideo
    കമൽഹാസനെതിരെ വാളെടുത്ത് ബിജെപി | Oneindia Malayalam

    ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിര വാളെടുത്ത് ബിജെപി. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെയാണ് എന്ന പരാമര്‍ശത്തിന്റെ പേരിലാണ് നടനെതിരെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു.

    ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെയാണ് എന്ന പരാമര്‍ശം നടത്തിയ കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമര്‍ശം നടത്തുന്നത് ചട്ടലംഘനം ആണെന്നും കമല്‍ ഹാസന് എതിരെ നടപടിയെടുക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

    bjp

    ബിജെപി തമിഴ്‌നാട് അധ്യക്ഷയായ തമിഴ്‌സൈ സൗന്ദര്‍രാജനും കമല്‍ഹാസനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. തീക്കളിയാണ് കമല്‍ഹാസന്‍ കളിക്കുന്നതെന്ന് തമിഴ്‌സൈ മുന്നറിയിപ്പ് നല്‍കി. ഉപതിരഞ്ഞെടുപ്പിലെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കമല്‍ ഹാസന്റെ പ്രസ്താവനയെന്നും അവര്‍ ട്വീറ്റ് ചെയ്തു. തന്റെ സിനിമയായ വിശ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടുമെന്ന് വീമ്പിളക്കിയ ആളാണ് കമല്‍ഹാസന്‍.

    അതേ വ്യക്തിയാണ് ഇപ്പോള്‍ താന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് എന്ന് പറയുന്നത് എന്നും തമിഴ്‌സൈ കുറ്റപ്പെടുത്തി. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് എന്നും അവര്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍ ഹാസന് എതിരെ നടപടിയെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും തമിഴ്‌സൈ ട്വീറ്റ് ചെയ്തു.അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തവേയാണ് കമല്‍ ഹാസന്‍ വിവാദ പ്രസംഗം നടത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+