അരവിന്ദ് കെജ്രിവാള്‍ പാകിസ്താന്‍ ചാരന്‍: കേന്ദ്രമന്ത്രി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാകിസ്താന്‍ ചാരനെന്ന് കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി ഹര്‍സിമാരത് കൗര്‍ ബാദലാണ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറും ദില്ലി സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ബന്ധം ഇന്ത്യ-പാക് ബന്ധം പോലെ വഷളായെന്ന കെജ്രിവാളിന്റെ വിമര്‍ശനത്തിന് മറുപടിയുമായാണ് ബദല്‍ രംഗത്ത് വന്നത്. രാജ്യ തലസ്ഥാനത്തെ പാകിസ്താനെന്ന് വിശേഷിപ്പിക്കാന്‍ മടി കാണിക്കാത്ത കെജ്രിവാളിനെപോലെയുള്ള നേതാക്കളെ ഭയക്കണമെന്നും ബദല്‍ പറഞ്ഞു.

ദില്ലിയെ പാകിസ്താന്‍ എന്ന് വിളിച്ച കെജ്രിവാള്‍ പഞ്ചാബിനെ പാകിസ്താന് വില്‍ക്കാനും മടിക്കില്ലെന്ന് ബദല്‍ കുട്ടിചേര്‍ത്തു. ദില്ലിയെ അടുത്ത പാകിസ്താനാക്കി മാറ്റാന്‍ കെജ്രിവാള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും ബദല്‍ ചോദിച്ചു.
ദില്ലിയിലെ ജനങ്ങളെ വിഢികളാക്കിയത് പോലെ പഞ്ചാബിലെ ജനങ്ങളെയും വിഢികളാക്കാനാണ് കെജ്രിവാളിന്റെ ശ്രമം. ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികയെ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥവുമായി താരതമ്യം ചെയ്ത കെജ്രിവാള്‍ സിഖുകാരുടെ വിശ്വാസം വ്രണപ്പെടുത്തി. ഇതിന് പഞ്ചാബ് ജനത മറുപടി നല്‍കുമെന്നും ബദല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications