കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി നപുംസകം എന്ന് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ നപുംസകം എന്ന് വിളിച്ച് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബി ജെ പി നേതാക്കളടക്കമുള്ള പ്രമുഖര്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ അപലപിച്ചു. സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലെ ഉയര്‍ന്ന വിദ്യാഭ്യാസവും സംസ്‌കാരവും അവകാശപ്പെടുകയും കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്നും ഇത്തരം പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് പൊതുവെയുള്ള പ്രതികരണം.

സല്‍മാന്‍ ഖുര്‍ഷിദിന് മാനസിക നില തെറ്റി എന്നാണ് ബി ജെ പി നേതാവ് യാടിന്‍ ഓസ പറഞ്ഞത്. ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയല്ല, അപലപിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ മാനസിക നില തെറ്റി എന്നാണ് തോന്നുന്നത്. ഇത്തരം പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും ഇച്ഛാഭംഗമാണ് ഇത് കാണിക്കുന്നത്.

salman-khurshid

വിലകുറഞ്ഞ പരാമര്‍ശമാണ് സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയത് എന്ന് ഗുജറാത്ത് മന്ത്രിയും മോദിയുടെ അടുത്ത നേതാവുമായ ജയ് നാരായണന്‍ വ്യാസ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തരായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മുന്‍പ് മോദിയെ എ ഐ സി സി സമ്മേളനത്തിലേക്ക് ചായ വില്‍ക്കാന്‍ ക്ഷണിച്ചതും വിവാദമായിരുന്നു.

ഫറൂഖബാദിലെ ഒരു റാലിയിലാണ് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെനപുംസകം എന്ന് വിളിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അത് തടയാന്‍ മോദിക്ക് ശക്തിയുണ്ടായിരുന്നില്ല. മോദി കൊന്നു എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ കൊലപാതകം തടയാനുള്ള ശക്തി മോദിക്ക് ഉണ്ടായില്ല - ഫറൂഖബാദിലെ എം പി കൂടിയായ ഖുര്‍ഷിദ് പറഞ്ഞു.

English summary
BJP slams Union minister Salman Khurshid's remark on Bharatiya Janata party prime ministerial candidate Narendra Modi as impotent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X