കൊടുംതണുപ്പില്‍ ധോത്തി മാത്രമെടുത്ത് കുട്ടി കൂടെ; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ധോത്തി മാത്രമെടുത്ത് ഒരു കുട്ടി നടന്നത് വിവാദമാക്കി ബിജെപി. രാഹുല്‍ ഗാന്ധിക്കൊപ്പമാണ് കുട്ടി സ്വാതന്ത്ര സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ പ്രഛന്ന വേഷത്തില്‍ നടന്നത്. ഉത്തരേന്ത്യയിലെ കൊടുംതണുപ്പില്‍ കുട്ടിയെ ഈ രീതിയില്‍ നടത്തിയതാണ് ബിജെപി ചോദ്യം ചെയ്യുന്നത്.

4 ഡിഗ്രിയാണ് താപനില. രാഷ്ട്രീയത്തിന് വേണ്ടി നാണമില്ലാതെ എന്തും ചെയ്യുന്ന വ്യക്തിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു കുട്ടിയെ നടത്താന്‍ സാധിക്കൂ എന്ന് ചിത്രം പങ്കുവച്ച് ബിജെപി നേതാവ് തജീന്ദന്‍ പാല്‍ സിങ് ബഗ്ഗ ട്വീറ്റ് ചെയ്തു. കുട്ടിയുടെ കൈ പിടിച്ച് രാഹുല്‍ ഗാന്ധി പദയാത്രയില്‍ പങ്കെടുക്കുന്ന ചിത്രമാണ് ബഗ്ഗ പങ്കുവച്ചത്.
അതേസമയം, രാഹുല്‍ ഗാന്ധിയെ ഈ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം വരുന്നുണ്ട്. രാഹുല്‍ ഗാന്ധി ഡല്‍ഹിയിലും മറ്റും പദയാത്രയില്‍ പങ്കെടുത്തത് വെള്ള ടീ ഷര്‍ട്ട് മാത്രം ധരിച്ചാണ്. കൂടെയുള്ളവര്‍ വരെ കമ്പിളി ധരിച്ച വേളയിലായിരുന്നു ഇത്. ഇത് സംബന്ധിച്ച ചോദ്യത്തിന് തെരുവില്‍ കഴിയുന്ന പാവപ്പെട്ടവരും കര്‍ഷകരും ഇങ്ങനയല്ലേ കഴിയുന്നതെന്നും അവരോട് ആരും ഈ ചോദ്യം ഉന്നയിക്കുന്നില്ലല്ലോ എന്നുമായിരുന്നു രാഹുലിന്റെ മറുപടി.
അതേസമയം, ബിജെപിയുമായി ബന്ധമുള്ള മറ്റുചിലരും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ഈ നടപടിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് കത്തയച്ചിരിക്കുകയാണ് അഭിഭാഷക പ്രീതി വിജയകുമാര്‍ ഷാ. കുട്ടികളുടെ അവകാശം ഹനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നാണ് അവരുടെ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കത്തില്‍ ആരോപിച്ചു. ബ്രാഹ്മണര്‍ ധരിക്കുന്ന പൂണൂല്‍ അണിഞ്ഞാണ് കുട്ടി രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ച് നടക്കുന്നത്. ഇതെല്ലാം ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് എന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications