'സിനിമ കാണണമെങ്കിൽ കാവി നിറത്തിലുള്ള ഷാൾ നീക്കണം': ഇതാണോ ശിവസേന മുന്നോട്ട് വക്കുന്ന ഹിന്ദുത്വ ?
മുംബൈ : നാസിക്കിൽ കശ്‌മീർ ഫയൽസ് സിനിമ കാണാൻ തീയേറ്ററിലെത്തിയ യുവതികളോട് കാവിനിറത്തിലുള്ള ഷാൾ മാറ്റണമെന്ന് ആവശ്യപ്പെട്ട സംഭവത്തിൽ ശിവസേനക്കെതിരെ പ്രതികരണവുമായി ബിജെപി. ശിവസേന മുന്നോട്ട് വക്കുന്ന ഹിന്ദുത്വ അജണ്ഡയാണോ തീയേറ്ററിൽ കണ്ടതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറയോട് ബിജെപി ചോദിക്കുന്നു. ബുധനാഴ്‌ച നാസിക്കിലെ ഒരു തീയേറ്ററിലാണ് സംഭവം ഉണ്ടായത്. ഗ്രീൻ ബ്ലഡ് തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ബിജെപി ശിവസേനയെ ട്വിറ്ററിലൂടെ ചോദ്യം ചെയ്‌തത്. താക്കറെ നയിക്കുന്ന ശിവസേന ജനാബ് സേനയാണെന്നും വിമർശനം ഉന്നയിച്ചു.
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കശ്‌മീർ ഫയൽസ് ഇതിനകം 200 കോടി ക്ലബിൽ ഇടംനേടി. മാർച്ച് 11നാണ് സിനിമ റിലീസ് ചെയ്‌തത്. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേ സമയം ചിത്രം മുന്നോട്ട് വക്കുന്ന കാഴ്‌ചപ്പാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ തന്നെ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

സഖ്യകക്ഷികളായിരുന്ന ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ് വർഷങ്ങളുടെ ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് മഹാരാഷ്‌ട്രയിൽ ശിവസേനയും കോൺഗ്രസും എൻസിപിയും ചേർന്ന് ഭരണത്തിൽ കയറുകയായിരുന്നു. ഇതിന് പിന്നാലെ ശിവസേനക്ക് നേരെ നേരിട്ടും ഒളിയമ്പുകളാലും ബിജെപി ആരോപണങ്ങൾ ഉന്നയിച്ച് പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ ആറ് കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍കാലികമായി കണ്ടുകെട്ടിയിരുന്നു. താക്കറെയുടെ ബന്ധു ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താനെ വര്‍ത്തക് നഗറിലെ 'നീലാംബരി' പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തെത്തി.

ഗുജറാത്ത് പോലെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇ.ഡി ഓഫീസുകള്‍ അടച്ചതായി തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ബംഗാളിലോ മഹാരാഷ്ട്രയോ ഇ.ഡിയുടെ പീഡനത്തിന് വഴങ്ങില്ലെന്നും മമതാ ബാനര്‍ജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്‌ത സംഭവം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications