• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!

ദില്ലി: ബിജെപിയുടെ പുതിയ രാഷ്ട്രീയ രീതി പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നു. ബിജെപിയില്‍ തുടക്കം മുതലുള്ള നേതാക്കളെ താഴേക്ക് തള്ളിയിടുന്ന രീതി വര്‍ധിച്ചുവരുന്നുവെന്നാണ് പരാതി. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഖഡ്‌സെ തുടങ്ങിവെച്ച വിമത നീക്കങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കടന്നുപോവുകയാണ്. ബിജെപി വീണ്ടും ബനിയ പാര്‍ട്ടിയാവുന്നു എന്നാണ് സീനിയര്‍ നേതാക്കളുടെ ആരോപണം. പാര്‍ട്ടിയില്‍ യുവതലമുറയുമായി ഏറ്റുമുട്ടാനാണ് ഇവര്‍ ഒരുങ്ങുന്നത്. അതേസമയം ബിജെപിയിലെ ദളിത്-ഒബിസി വിഭാഗങ്ങള്‍ അമിത് ഷായുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

ബിജെപിക്കാര്‍ക്ക് പ്രസക്തിയില്ല

ബിജെപിക്കാര്‍ക്ക് പ്രസക്തിയില്ല

ബിജെപിയില്‍ യഥാര്‍ത്ഥ ബിജെപിക്കാര്‍ക്ക് ഒട്ടും പ്രസക്തിയില്ലാതായിരിക്കുകയാണ്. ഇതിന് പ്രധാന കാരണക്കാരന്‍ അമിത് ഷായാണ്. വിവിധ പാര്‍ട്ടികളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഇപ്പോള്‍ ബിജെപിയില്‍ പ്രാമുഖ്യം ലഭിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യപ്പെടുന്നത്. ബിജെപിയില്‍ നിന്ന് ദേശീയ നേതൃത്വവുമായി അടുപ്പമുള്ളവരും കുറഞ്ഞ് വരികയാണ്.

അമിത് ഷായുടെ രണ്ട് ലക്ഷ്യം

അമിത് ഷായുടെ രണ്ട് ലക്ഷ്യം

തിരഞ്ഞെടുപ്പില്‍ തോറ്റവരെ അധികം പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കാന്‍ അമിത് ഷായ്ക്ക് താല്‍പര്യമില്ല. ഇത്തരക്കാര്‍ക്ക് രാജ്യസഭാ സീറ്റോ എംഎല്‍സി സീറ്റോ നല്‍കില്ലെന്നാണ് ഷാ പറയുന്നത്. ഏക്‌നാഥ് ഖഡ്‌സെയ്ക്ക് സീറ്റ് നിഷേധിച്ചത് ഇതേ കാരണം കൊണ്ടാണ്. പങ്കജ മുണ്ടെയെ അവഗണിച്ചതും ഇത് തന്നെ കാരണം. പാര്‍ട്ടിയില്‍ ജനപ്രീതി കുറഞ്ഞെന്ന് അമിത് ഷായ്ക്ക് തോന്നുന്നവരെയും ഒതുക്കും. ശിവരാജ് സിംഗ് ചൗഹാനൊക്കെ ഇത്തരത്തില്‍ നോട്ടപ്പുള്ളിയാണ്. എല്‍കെ അദ്വാനിയില്‍ തുടങ്ങിയ നീക്കമാണിത്.

കോണ്‍ഗ്രസിന്റെ ബി ടീം

കോണ്‍ഗ്രസിന്റെ ബി ടീം

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനാണ് കൂടുതല്‍ സന്തോഷം. പാര്‍ട്ടിയിലെത്തുന്ന ഭൂരിഭാഗം ബിജെപി പ്രത്യയശാസ്ത്രത്തിലേക്ക് മാറുന്നില്ല. ഇവര്‍ ഓരോ ശക്തികേന്ദ്രങ്ങളെ കണ്ടെത്തി അവരുടെ നിയന്ത്രണമാണ് ഏറ്റെടുക്കുന്നത്. ഖഡ്‌സെ കോണ്‍ഗ്രസിലേക്ക് പോകാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് ഒന്നും ലഭിക്കില്ലെന്ന് അമിത് ഷാ തെളിച്ച് പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ബദല്‍ മുന്നണി ഉണ്ടാക്കാനുള്ള ശ്രമം ഖഡ്‌സെ നടത്തുമെന്നാണ് സൂചന.

കൊഴിഞ്ഞു പോകുന്ന വിഭാഗം

കൊഴിഞ്ഞു പോകുന്ന വിഭാഗം

ബിജെപി ബനിയ പാര്‍ട്ടിയായി മാറുന്നു എന്നാണ് ഇതുവരെയുള്ള മാറ്റങ്ങള്‍ കാണിക്കുന്നത്. ഖഡ്‌സെ തന്നെ ഒബിസിയിലെ അതിശക്തനായ നേതാവാണ്. മഹാരാഷ്ട്രയില്‍ ബിജെപി ബ്രാഹ്മണ നേതാവായ ദേവേന്ദ്ര ഫട്‌നാവിസുമായി ബന്ധപ്പെട്ടവരെയാണ് ഒപ്പം നിര്‍ത്തിയത്. ജാര്‍ഖണ്ഡ് ആദിവാസി സംസ്ഥാനമായിട്ടും, ഈ വിഭാഗത്തില്‍ നിന്ന് പുറത്തുള്ള ഒരാളെയായിരുന്നു നേരത്തെ മുഖ്യമന്ത്രിയാക്കിയത്. ശിവരാജ് സിംഗ് ചൗഹാന്‍ മാത്രമാണ് ഇതിനൊരു അപവാദമായിട്ടുള്ളത്. അദ്ദേഹം സ്വന്തമായി ഒരു ബ്രാന്‍ഡായത് കൊണ്ടാണ് പിടിച്ച് നില്‍ക്കുന്നത്.

നാല് വിഭാഗങ്ങള്‍

നാല് വിഭാഗങ്ങള്‍

ബിജെപിക്കുള്ളില്‍ ഇപ്പോള്‍ നാല് വിഭാഗങ്ങളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഒന്ന് ആര്‍എസ്എസ് പിന്തുണ ഉള്ളവരും ഇല്ലാത്തവരുമാണ്. ഇവര്‍ തമ്മിലുള്ള മത്സരത്തില്‍ വിജയം ആര്‍എസ്എസ് പിന്തുണയുള്ളവര്‍ക്കാണ്. മറ്റൊന്ന് ബ്രാഹ്മണ വിഭാഗവും ബ്രാഹ്മണേതര വിഭാഗങ്ങളും തമ്മിലാണ്. ഇതില്‍ ബ്രാഹ്മണ വിഭാഗത്തിനാണ് വിജയം. മഹാരാഷ്ട്രയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സീനിയര്‍ നേതാക്കളെല്ലാം ഒന്നിച്ച് നില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ ഫട്‌നാവിസിന്റെ ടീമിനെ ദുര്‍ബലമാക്കാനുള്ള നെട്ടോട്ടത്തിലാണ്.

നോട്ടമിട്ടത് ഇവരെ

നോട്ടമിട്ടത് ഇവരെ

ബിജെപിയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ പോലും സുരക്ഷിതനല്ല. ശിവരാജ് സിംഗ് ചൗഹാന് പകരം നരോത്തം മിശ്രയെയാണ് അമിത് ഷാ പകരം വാഴിക്കാന്‍ താല്‍പര്യപ്പെടുന്നത്. കേരളത്തില്‍ തന്നെ പലതവണ അധ്യക്ഷന്‍ മാറി. തമിഴ്‌നാട്ടിലും തെലങ്കാനയിലും മാറ്റം വന്നു. ഹിന്ദി ഹൃദയഭൂമിയില്‍ എല്ലാം അമിത് ഷായുടെ അനുയായികളാണ് ഭരണം നടത്തുന്നത്. രമണ്‍ സിംഗ്, വസുന്ധര രാജ സിന്ധ്യ എന്നിവരെല്ലാം നേതൃത്വവുമായി ഇടഞ്ഞ് നില്‍കുന്നവരാണ്. മുന്‍ മുഖ്യമന്ത്രിമാരും മോദി-അമിത് ഷാ സഖ്യവുമായി അടുപ്പത്തിലല്ല. ഇവരൊന്നും അധികകാലം ബിജെപിയില്‍ തുടരില്ല.

കോണ്‍ഗ്രസിന് താല്‍പര്യമില്ല

കോണ്‍ഗ്രസിന് താല്‍പര്യമില്ല

ബിജെപി തഴയുന്നവരെ കൊണ്ടുവരാന്‍ വലിയ താല്‍പര്യം കോണ്‍ഗ്രസിനില്ല. ആര്‍ക്കും വലിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കുന്നില്ല. പകരം പാര്‍ട്ടിയില്‍ നിന്ന് ബിജെപിക്കെതിരെ പ്രവര്‍ത്തിച്ച് കഴിവ് തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏക്‌നാഥ് ഖഡ്‌സെ ഇതിന് തയ്യാറാണ്. അതേസമയം മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് അളവില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത് നിരവധി നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കഴിയുന്നതോടെ വലിയ പൊട്ടിത്തെറി ബിജെപിയില്‍ ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

ബ്രാന്‍ഡ് ന്യൂ രാഹുല്‍.... പുതിയ ഗെയിമിലും വിജയം, ദില്ലിയിലെ ആ നീക്കം ട്രെന്‍ഡിംഗ്, 4 ഗെയിം ചേഞ്ചര്‍

എട്ടില്‍ നോട്ടമിട്ട് സിന്ധ്യ, മധ്യപ്രദേശില്‍ ട്രാക്ക് മാറ്റം, 24 മന്ത്രിമാരെത്തും, ഫോര്‍മുല മാറുന്നു

English summary
bjp slowly becoming outsider party, new imports growing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X